രാവണ ഉദയം 9 [Uncle jhon]

Posted by

ഇതൊക്കെ കേട്ടതോടെ അവിടെ ഇരിക്കുന്നവരുടെ ഓക്കേ കിളി പറി

മെമ്പർ… അപ്പൊ സാറെ പറഞ്ഞു വരുന്നത്

സത്യൻ…  ഇത് ആരോ കട്ടക്ക് തീർത്തതാ.

രവി ആകെ കിടന്നു വിറയ്ക്കാൻ തുടങ്ങി

മെമ്പർ… അല്ല സാറെ പാമ്പ്കൾ ഓക്കേ ഏതാ എന്ന് എങ്ങനെ മനസ്സിൽ ആയി

ഫിറോസ്… അത്‌ ഓരോ പാമ്പ് കടിക്കുന്ന വിഷം അതിന്റെ അളവ് അതിന്റെ പല്ല്ന്റെ നിളം വീതി ഇതൊക്കെ കണക്കിൽ എടുത്തും കുടെ അതൊക്കെ കുറെ കാര്യം തന്നെ ഉണ്ട്

സത്യൻ… മെമ്പറെ ഇവനെ കടിച്ചത് ഒന്നും മുർകാൻ പിന്നെ രാജവെമ്പാല  ഇത് രണ്ടു നമ്മുടെ ഡോക്ടർമാർക്ക്‌ സ്ഥിര പരിചയം ആണ് കാരണം അതിന്റെ കേസ് നോക്കി വിഷവും പിന്നെ പല്ലിന്റെ അളവ് ഓക്കേ ഉണ്ടാവു ഇതിന് മുന്നേ ഉള്ളാ കേസ് ഫയലിൽ ഓക്കേ പക്ഷേ ഇ അണലി ഓക്കേ വന്നത് അതിന്റെ കടിച്ചു എടുക്കുന്ന ആ ഒരു സ്റ്റൈൽ അതിന്റെ കടിച്ച ഭാഗത്തെ അടയാളം പിന്നെ അണലി കടിച്ചാൽ അവിടെ രക്തം കട്ടപിടിച്ചു കളയും ഇതൊക്കെ നോക്കിയപ്പോ അവന്റെ നെറ്റിക്കും പുറത്തും തുടയിലും ഓക്കേ കടിച്ചു എടുത്ത പാട് ഉണ്ട്

മെമ്പർ… അപ്പൊ വേറെ പാമ്പ്കൾ ഉണ്ട് എന്ന് പറഞ്ഞത്

ഫിറോസ്… എന്റെ മെമ്പറെ ഇവിടുത്തെ ഡോക്ടർമാർക്ക്‌ മനസ്സിൽ ആകാത്ത  കൊത്തിന്റെ സ്റ്റൈൽ  പിന്നെ ഉള്ളിൽ ഉള്ളാ വിഷം ഏതാ എന്ന് മനസ്സിൽ ആകാൻ പറ്റിയിട്ടില്ല  അപ്പൊ ഇവിടെ ഇല്ലാത്ത ഒരിനം പാമ്പ്കൾ ആയിരിക്കും അല്ലോ അതാണ് ബാക്കി പാമ്പ്കൾ ഏതാണ് എന്ന് പറയാൻ പറ്റാത്തത് അത്‌ ടെസ്റ്റിന് അയച്ചിട് ഉണ്ട് വിവരം വരും

മേമ്പർ… അപ്പൊ ഇനി അന്വേഷണം

സത്യൻ… അത്‌ ഒരു വഴിക്ക് നടക്കും എന്തായാലും അവനെ തീർത്തത് ആണ് അത്‌ കൺഫേം പിന്നെ ബോഡി കൊണ്ട് ഇട്ട സമയം തൊട്ട് 3 മണിക്കൂർ മുന്നോട്ടും പിന്നോട്ടും മാർക്കറ്റിലെ സിസി ടീവി ക്യാമറകൾ ഓഫ്‌ ആണ് ഏത് മൊത്തം നമ്മുടെ വീരപ്പൂരം ചന്ത റോഡ് തൊട്ട് ആനന്ദപുരം വരെ ഉള്ളാ 30 കിലോമീറ്റർ  സറൗണ്ടിംഗ്സ് ഉള്ളാ പോസ്റ്റ്‌ലെ ഒരറ്റ സിസി ടീവി ക്യാമറ വർക്ക്‌ അല്ല അറിയുമോ നമ്മുടെ അവിടെ ഉള്ളാ മാർക്കറ്റിലെ ഷോപുകളിലെ പോലും ക്യാമറ വർക്ക്‌ അല്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *