അപ്പോയെക്കും ശങ്കരൻ ചായയും കടിയും ഓക്കേ കൊടുത്തു
ഫിറോസ്… ഇവൻ ഇവിടെ ഉണ്ടോ എന്താടാ ഇന്നലെ കിട്ടിയത് ശെരിക്കും അറിയൻ ഉണ്ടാലോ
രവി ഒന്നും ചിരിച്ചു
സത്യൻ… എടാ എവിടേക്കും പോകരുത് കേട്ടോ അങ്ങനെ വല്ല ദൂരത്തേക് പോകാൻ ഉണ്ടെങ്കിൽ സ്റ്റേഷനിൽ വന്നു പറയണം കേട്ടോ ഇപ്പോ ഉള്ളാ ലിസ്റ്റിൽ നീയാ പ്രതി സ്ഥാനത്
രവി… സാറേ രാജു മരിക്കുന്നതിന്റെ രണ്ടു ദിവസം മുന്നേ രാത്രി അവനെ കണ്ടു വിട പറഞ്ഞതാ ഞാൻ അത് കഴിഞ്ഞു ഞാൻ അവനെ കണ്ടിട്ടില്ല പഴയ ബസ്റ്റാന്റിൽ ആയിരുന്നു അവനെ അവസാനം ആയി ഞാൻ കണ്ടത് സത്യം
ഫിറോസ്…. ഇതൊക്കെ നിന്റെ വാ മൊഴി അല്ലെ തെളിവ് വേണം … രണ്ട് രീതിയിൽ ഉള്ളാ തെളിവ് ഇല്ലാത്തത് കൊണ്ട് ആണ് നീ പുറത്തും അല്ല അകത്തും അല്ലാതെ നികുന്നത് ഓർത്തോ
മെമ്പർ…. അല്ല സത്യൻ സാറെ ശേഖരൻ മുതലാളികേന്തിനാ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്
സത്യൻ… ആവോ ഇനി അയാൾ അന്വേഷിക്കാൻ പോകുകയാണോ ആവോ… സി ഐ ഡി ശേഖരൻ
വിനോദ്… അല്ല സാറെ ശെരിക്കും പാമ്പ് കടിച്ചു തന്നെ ആണോ ചത്തത് അല്ലെങ്കിൽ ആരെങ്കിലും
ഫിറോസ്… അത് ഒന്നും പറയാൻ പറ്റില്ല… പക്ഷേ കുറെ ഓക്കേ ചിന്തിച്ചാൽ രണ്ടിനും ചാൻസ് ഉണ്ട്
സത്യൻ…. ഒന്നാവാത് നോർമൽ ഡെത്ത് അല്ല അപ്പൊ അതിന്റെ ഒരു ഇഷ്യൂ ഉണ്ട്.. മെമ്പറെ പറഞ്ഞു വന്ന പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് പ്രകാരം അവന്റെ മേൽ ഒരു തരത്തിൽ ഉള്ളാ പാടുകളോ ഫിംഗർ പ്രിന്റ്സോ ഒന്നും ഇല്ല പാമ്പ് കടിച്ചു ചത്തത് തന്നെ ആണ്… എന്നാൽ
ഫിറോസ്… സാറെ ഇവിടെ ഇരുന്നു ഇതൊക്കെ
സത്യൻ… എടോ ഇവരൊക്കെ അറിയട്ടെ വല്ല തുബു കിട്ടിയാലോ.. അപ്പൊ കേക്കണം ഇവന്റെ ശരീരത്തിൽ ഒരു വിധം എല്ലായിടത്തും പാമ്പിന്റെ കടി ഏറ്റിട്ട് ഉണ്ട്
മെമ്പർ… പാമ്പ് കുടി പോയ രണ്ടോ മുന്നോ കൊത്ത് അല്ലെ കൊത്തു സാറെ
സത്യൻ… മെമ്പറെ ഒരു പാമ്പ് അല്ല കുറെ പാമ്പ്കൾ ഉണ്ട് അതിൽ ഒന്നും അണലി മൂർഖൻ രാജവെമ്പാല ഓക്കേ ഉണ്ട് പിന്നെ ഉള്ളതിനെ ഓക്കേ രക്തത്തിൽ ഉള്ളാ വിഷം മനസ്സിൽ ആക്കി തരാം തിരിച്ചു എടുത്തു കണ്ടു പിടിക്കണം