മെമ്പർ… രവി … നിന്റെ ചങ്ങായി ഒരു ദിവസം ചത്തു മലച്ചു നീലത്തിൽ മുങ്ങി റോഡിൽ കിടക്കും എന്ന് നീ കരുതി ഇരുന്നോ ഇല്ലാലോ
ഹുസ്മാൻ… അല്ല മെമ്പറെ ഞാൻ രാവിലേ മീൻ എടുക്കാൻ ആ വഴിക്ക് അല്ലെ പോകാർ അന്ന് 5 മണിക്ക് ആ റോട്ടിൽ കുടെ പോയപ്പോൾ അവിടെ ആരുടെയും ഡെഡ് ബോഡി ഒന്നും ഞാൻ കണ്ടിട്ടില്ല… പിന്നെ വരുബോൾ ആണ് 11 മണി ഓക്കേ ആയി കാണും അപ്പോഴാ കാര്യം ഓക്കേ അറിഞ്ഞത്
മെമ്പർ… അപ്പൊ 5 മണിക് ശേഷം ആണ് റോഡിൽ ബോഡി എത്തിയത് എന്തോ കളി ഉണ്ട്
രവി… എന്ത്… പാമ്പ് കടിച്ചു ചത്തത് അല്ലെ (രവി പേടിച്ചു വിറയ്ക്കാൻ തുടങ്ങി )
വിനോദ്… നിന്റെ മുഖത്തത് എന്താ പറ്റിയത് ആദ്യ അത് പറ എനിക്കു അറിയുന്ന ഒരു കാര്യം ഞാൻ പറഞ്ഞു തരാം
രവി…. പോലീസ്‌കാർ പിടിച്ചു കൊണ്ട് പോയി ചോദിയം ചെയ്തത് ആണ് ഞാൻ ആണെ അവനെ അവസാനം ആയി കണ്ടത് അതിന്റെ പേരിൽ കുറച്ചു തലി ചോദിച്ചു അതാ പാട് പിന്നെ തബുരാൻ വിളിച്ചു പറഞ്ഞപ്പോ വിട്ടു
മോഹൻ… അപ്പൊ രവി ഇപ്പോഴും തബുരാന്റെ ആൾ തന്നെ
രവി… അങ്ങനെ ഒന്നും ഇല്ല ഞാൻ നിരപരാധിയാണെന്ന് അറിഞ്ഞപ്പോൾ
വിനോദ്.. അയ്യോ പാവം… എന്തായാലും നീ ഒന്നും കരുതി ഇരുന്നോ
അപ്പോയെക്കും അവിടേക്കു ഒരു പോലീസ് ജീപ്പ് എത്തി അവിടെ സൈഡ് ആക്കി 2 കോൺസ്റ്റസ്ബിൾ ഇറങ്ങി ചായക്കടയിലേക്ക് കയറി
കോൺസ്റ്റബിൾ സത്യൻ…. രണ്ടു ചായ തനിക് എന്താണ് കഴിക്കാൻ വേണ്ടത്..
കോൺസ്റ്റബിൾ ഫിറോസ്… സാറെ ചെറുത് എന്തെങ്കിലും മതി ബോണ്ടയോ കയപമോ
സത്യൻ… എനിക്ക് ഒരു പൊറോട്ട ബോണ്ട.. ഇയാൾക് ഒരു കയപ്പം… ആാാ മെമ്പറെ എന്താകയുണ്ട് വിശേഷം
മെമ്പർ… സുഖം സാറെ അല്ല സാർ ഇത് എവിടെ പോയത് ആയിരുന്നു
സത്യൻ… ഒന്നും പറയണ്ട മംഗലത് തറവാട് വരെ പോയത് ആയിരുന്നു ശേഖരൻ മുതലാളിക് രാജുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് കൊടുക്കാൻ