മെമ്പർ… അല്ല രവി എന്താണ് മുഖത്തു പാടൊക്കെ
രവി… അത് ഒന്നും വീണതാ… ഒരു ചായ
വിനോദ്… എന്തൊക്കെ ആയിരുന്നു കത്തിക്കും അതിൽ നിന്ന് ബീഡി കത്തിക്കും ഓഹ്
മോഹൻ… എന്താ വിനോദെ കത്തിക്കു എന്നൊക്കെ
വിനോദ്… അല്ല രാജു ഗുണ്ട ആളെ കത്തിച്ചു അതിൽ നിന്ന് ബീടി കത്തിക്കുന്നവൻ ആണ് എന്നൊക്കെ ഡയലോഗ് അടിച്ചത് പറയുക ആയിരുന്നു.. ആ അച്ചുതന്റെ കൈയിൽ നിന്ന് ഒന്നും കിട്ടിട്ട് ഉണ്ടാലോ വീണു കിടന്നിടത് നിന്ന് ഒന്നും രണ്ടു സാധിച്ചു കളഞ്ഞവൻ
ശങ്കരൻ…. വിനോദേ മരിച്ചു പോയവരെ കുറിച്ച് കുറ്റം പറയലെ
വിനോദ്… എന്റെ ശങ്കരേട്ടാ ആ രാജുവിന്റെ അതൊക്കെ വൃത്തിയാക്കുമ്പോൾ നിങ്ങൾ ചത്തുപോയ അവന്റെ തന്തയ്ക്ക് വരെ വിളിക്കുന്നത് ഞാൻകേട്ടിട്ടുണ്ടായിരുന്നാലോ
ശങ്കരൻ… അതാ ആ ദേഷ്യത്തിന്… ഓഹ്…എന്റെ വിനോദെ നീ എന്ത് വേണേലും പറഞ്ഞോ
വിനോദ്… എന്ത് പറയാൻ തബുരാകന്മാരുടെ ആളുകളുടെ എണ്ണം കുറഞ്ഞു വരികയല്ലേ ഇനി അടുത്തത് ആരാ
അത് കേട്ടതും രവി ആകെ ഒന്നും വിയർത്തു
മോഹൻ… അത് എന്താണ് നീ അങ്ങനെ പറഞ്ഞത്
മെമ്പർ… അത് നിങ്ങൾ ആരും അറിഞ്ഞിലെ നമ്മുടെ മാർട്ടി ഇല്ലായിരുന്നോ അവന്റെ അനിയനെ ആരോ തീർത്തു അവന്റെ ആളുകളെയും ഇപ്പോ കാണാനും ഇല്ല
രവി… അപ്പൊ മാർട്ടിയോ
വിനോദ്… അവനെ കുറിച്ച് ഒരു ഐഡിയായും ഇല്ല ജീവനോടെ ഉണ്ടെങ്കിൽ നാട്ടിൽ വരേണ്ടേ അവന്റെ അനിയനെ ആരോ തീർത്തു എന്ന് അറിഞ്ഞാൽ എങ്കിലും
മെമ്പർ… അവന്റെ കൂടെ അവന്റെ മച്ചാനും മിസ്സിംഗ് ആണ് എന്താ ആണോ ആവോ….. ആ തള്ളയും കുറെ പെണ്ണുങ്ങളും കുട്ടികളും മാത്രം ആയി… അവർ കേസ് ഒന്നും കൊടുക്കാൻ പോയിട്ട് ഇല്ല നല്ല പേടി ഉണ്ട് അവർക്ക്… നമ്മുടെ മെമ്പർ പുഷ്പ പറഞ്ഞതാ അവൾ ആണലോ അവിടെ അവരുടെ ഏരിയയിൽ
മോഹൻ… അപ്പൊ ഇനി ഇവിടെ
രവി… ഞാൻ ഇപ്പോ തബുരാകന്മാരും ആയി ഒന്നും ബന്ധം ഇല്ലാലോ
വിനോദ് ആർത്തു ചിരിച്ചു അത് കേട്ട് അവിടെ ഉള്ളവർ ഓക്കേ