സായി…. സാർ പാമ്പ് കടി ഏറ്റ് തന്ന മരിച്ചത് ശരീരത്തിൽ വേറെ ഒരു തരത്തിൽ ഉള്ളാ ഒരു പാടോ പ്രശ്നങ്ങളോ ഒന്നും ഇല്ല പക്ഷേ പാമ്പ് പലയിടത്തും ആയി കൊത്തിട്ട് ഉണ്ട്
ശേഖരൻ…. അത് എങ്ങനാ പാമ്പ് പലയിടത്തും ആയിട്ട് കൊത്തുക
ഭാർഗവാൻ…. എന്റെ ശേഖരട്ട നമ്മുടെ അവറാച്ചന്റെ മോൻ ബെന്നി ഇത് പോലെ അല്ലായിരുന്നോ ഏതോ കാട്ടിൽ ടൂർ പോയതാ പാമ്പ് കടിച്ചു ഇതേ പോലെ അല്ലെ മരിച്ചത് കാലിൽ നാലഞ്ചു ഇടത്തു കൊത്തു കിട്ടിട്ടുണ്ട്… പിന്നെ ഇ രാജു വല്ല പെണ്ണുങ്ങളെയും കൊണ്ട് ആ കാട്ടിലേക് കേറി കാണും പണിയുടെയും ഇടയ്ക് പാമ്പ് കടിച്ചു കാണും പെണ്ണ് ഇറങ്ങി ഓടി കാണും അത് അല്ലെ തുണി ഒന്നും ഇല്ലാതെ കിടന്നത് അവന്റെ ഒരു സ്വാഭാവം വെച്ച് അതിനാണ് സാധ്യത
ശേഖരൻ… എനിക്കു എന്തോ
സായി… സാർ നമ്മൾ ഇനി ഇപ്പോ എന്ത് ചെയ്യണം
ഭദ്രൻ… ഈ ബിസിനസ് നമ്മുടെ കൈ വിട്ടു പോകരുത് അതിന് എന്ത് ചെയ്യാൻ പറ്റും
സായി…4000 കോടി ക്യാഷ് അറേഞ്ച് ചെയുക
ഭദ്രൻ… യെസ് അതിന് ഉള്ളാ വഴി
സായി… സാർ ഇവിടുള്ള പല ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഇപ്പോൾ നമ്മുടെ എതിർ ഗ്രൂപ്പിന്റെ നോട്ടത്തിൽ എത്തീട്ടു ഉണ്ടാവു പിന്നെ നമുക്ക് കുറച്ചു എമൗണ്ട് ഒന്നും പോരാലോ പലയിടത്തും ആയി ലോൺ എടുക്കാൻ സമയവും ഇല്ല നാഷണലൈസ്ഡ് ബാങ്ക്കളുടെ അടുത്ത് പോകുക ഇപ്പോ അതിന് ഉള്ള ചാൻസ് ഇല്ല അപ്പൊ കുറച്ചു ദൂരം പുറത്തു ഉള്ളാ ഏതെങ്കിലും ഫിനാൻസ് സ്ഥാപനങ്ങൾ നമുക്ക് അവിടെ ട്രൈ ചെയ്യാം
ഭദ്രൻ… വേഗം വേണം ടൈം ഇല്ല മനസ്സിൽ ആയാലോ
ശേഖരൻ…. എന്നാലും കുറെ ഇടത്തു കടിക്കുക എന്ന് പറഞ്ഞാൽ
ഭദ്രൻ… എടാ മറ്റവനെ ചാത്തവൻ ചത്തു നീ സിബിഐ കളിക്കാതെ ബാക്കി കാര്യം നോക്കാൻ നോക്… ആരാണ് ഈ Rk group എന്ന് കണ്ടു പിടിക്കാൻ നോക്
ഭദ്രൻ ദേഷ്യംത്തിൽ അവിടെ നിന്ന് എഴുന്നേറ്റ് പോയി സായി താൻ കൊണ്ട് വന്ന ഫയൽ ഓക്കേ എടുത്ത് ബാഗിൽ ആക്കി പുറത്തേക് നടന്നു