ശേഖരൻ…. എടാ ഭദ്ര നീ പിന്മാറിയാൽ പോലും ഇനി ഞാൻ പിന്മാറില്ല ആ rk ഗ്രൂപ്പ് ആയാലും ഏത് മാറ്റവന്മാർ ആയാലും ആ ബിസിനസ് നമ്മൾ തന്നെ ചെയ്യും
ഭദ്രൻ… അതെ എടാ ഭാർഗവാ അഖിലിനെ വിളിച്ചു ആ മാർട്ടിയേ ഇങ്ങോട്ടേക് വരാൻ പറ
ഭാർഗവൻ… ഏട്ടാ അഖിൽ നാളെ ഇങ് വരിലെ
ഭദ്രൻ… വേണ്ടാ ടൈം കളയേണ്ട നീ മാർട്ടിയെ വിളിച്ചു ഇങ്ങോട്ടേക് വരാൻ പറ
ഭാർഗവാൻ ഫോൺ എടുത്തു വിളിച്ചു
സായി… അപ്പൊ മുന്നോട്ട് പോകുക അല്ലെ
ശേഖരൻ… അതെ എന്ത് വന്നാലും
സായി… സാർ ഇപ്പോ ഉള്ളാ നമുടെ മംഗലത്ത് കമ്പനികൾ പിന്നെ അവിടെ ഉള്ളാ എല്ലാം സ്ഥാപക ജംഗമ വസ്തുക്കളും എല്ലാം കുടി പട്ടേൽ ഗ്രൂപ്പ് ഇപ്പോ വിലയിരുത്തി ലോൺ തരാം എന്നു പറയുന്നത് 1800 കോടി പിന്നെ ശേഖരൻ സാർ മൊത്തത്തിൽ ഉള്ളാ എല്ലാം ബിസിനസ് വിട് കാർ സ്ഥലങ്ങൾ എല്ലാം കുടി പിന്നെ വിദേശത്തു ഉള്ളത് എല്ലാം കുടി ചേർത്ത് 1200 കോടി ആണ് ഇപ്പോൾ പട്ടേൽ ഗ്രൂപ്പ് നമുക്ക് ആയിട്ട് ലോൺ തരാം എന്ന് പറഞ്ഞു നില്കുന്നത് ടോട്ടൽ 3000 കോടി ഇപ്പോൾ ലോൺ നമുക്ക് കിട്ടാൻ സാധ്യത ഉള്ളത്
ശേഖരൻ…. എന്ത് മൊത്തത്തിൽ 3000 കൊടിയോ എടോ സായി എന്റെ സ്വത്ത് മുഴുവൻ ആയി വിറ്റാൽ ഇതിലും കൂടുതൽ കിട്ടും അല്ലോ
സായി… സാർ ആരോ കളിക്കുന്നുണ്ട് അതു ഉറപ്പ് 2000 കോടി പറഞ്ഞത് 200 കോടി കുറച്ചണ് പട്ടേൽ ഗ്രൂപ്പ് ഇപ്പോൾ 1800 കോടി പറഞ്ഞത് അപ്പൊയെ എനിക്കു തോന്നി ആരോ പ്രൊജക്റ്റ് നടക്കാതിരിക്കാൻ നമുക്ക് എതിരെ കളിക്കുന്നു എന്ന് ഇപ്പോ പട്ടേൽ ഗ്രൂപ്പ് നമ്മുടെ പുതിയ ബിസ്സിനെസ്സ് കുറിച്ച് അറിഞ്ഞാൽ കൂടുതൽ എമൗണ്ട് തരാം എന്നു ഒരു റിപ്പോർട്ട് തന്നു അവർക്കും അതിൽ താല്പര്യം ഉണ്ട് എന്ന് ഉള്ളത് പോലെ വേണം എങ്കിൽ അവരും പാർട്ണർ ആയി വരാം എന്നു ബാക്കി തികയാത്ത എമൗണ്ട് അവർ പാർട്ണർഷിപ്പിൽ ഇറക്കം എന്നു