ഭദ്രൻ അപ്പോഴും എവിടേക്കും മാറാതെ ആ മരത്തിന്റെ അടുത്ത് തന്നെ നിൽക്കുകയായിരുന്നു അപ്പോൾ മരം മുറിച്ചു മാറ്റാൻ പണിക്കർ വന്നു…. ഭദ്രൻ അവിടെ നിന്ന് മരത്തിൽ കൈ വെച്ച് നിന്നും പെട്ടെന്ന് അയാളുടെ തോളിൽ ഒരു കൈ വന്നു തൊട്ടു അയാൾ തിരിഞ്ഞു നോക്കി
ഭാർഗവാൻ…… ഏട്ട അമ്മായിക്ക് കുഴപ്പം ഒന്നു ഇല്ല ബി . പി ലോ ആയത് ആണ് പിന്നെ മരുന്ന് ഓക്കേ കൊടുത്തു പിന്നെ ഇതൊക്കെ കഴിഞ്ഞു ഒന്ന് നമുക്ക് ഒരു ഫുൾ ചെക്കപ്പിന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകാം എന്താ പെട്ടന്ന് ഒരു വേദന എന്ന് അറിയണമല്ലോ
ഭദ്രൻ ഒന്നു മിണ്ടാതെ നിന്നും അയാൾ ആ മരത്തിൽ ഒന്നു തടവി….. എന്താ ഏട്ടാ ഒന്നു മിണ്ടാത്തത്
ഭദ്രൻ… ഭാർഗവാ നമ്മൾ ഓക്കേ കുട്ടികൾ ആയിരുന്ന സമയത്ത് അച്ഛൻ നമ്മളെ എല്ലാം കുട്ടി കാട്ടിലെക് പോകാറുണ്ടായിരുന്നു അപ്പോൾ ഓരോ കാര്യംങ്ങൾ പറഞ്ഞു തരുമായിരുന്നു നിനക്ക് ഓർമ്മ ഉണ്ടോ അതൊക്കെ
ഭാർഗവാൻ… എന്താ ഏട്ടാ പെട്ടെന്ന് ഇങ്ങനെ ഓക്കേ പഴയ കാര്യംങ്ങൾ പറയാൻ
ഭദ്രൻ… അന്ന് അച്ഛൻ പറഞ്ഞ ഒരു കാര്യം ഇപ്പൊ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു
ഭാർഗവാൻ… എന്ത്
ഭദ്രൻ…. ഒരു മരം എന്ന് പറയുന്നത് ഒരു വലിയ കുടുബം പോലെ തന്നെ ആണ് എന്ന്അച്ഛൻ പറഞ്ഞത് നിനക്ക് ഓർമ്മ ഉണ്ടോ…. ഭാർഗവാൻ ഇല്ല എന്നാ പോലെ തലയാട്ടി… ഒരു മരം എന്നു പറയുന്നത് ഒരു വലിയ കുടുബം പോലെ ആണ് അതിന്റെ ചില്ലകൾ ആകുന്നു അവിടെ ഉള്ള മക്കളും മരുമകളും എല്ലാം അതിൽ ഉണ്ടാകുന്ന എല്ല മാറ്റവും ആ കുടുബത്തിന്റെ വളർച്ചയെ ആണ് കാണിക്കുന്നത് പുക്കുന്നു കായ്ക്കുന്നു മരം വണ്ണം വെക്കുന്നു വളരുന്നു അങ്ങനെ ആ മരത്തിന്റെ എല്ലാം നല്ലതു ആ കുടുബത്തിന്റെ വളർച്ചയെ കാണിക്കുന്നു എന്നാൽ ആ മരത്തിനു ഏൽക്കുന്ന എല്ലാം മുറിവും ചതവും എല്ലാം കുടുബത്തിലെ ഓരോ പ്രശ്നങൾ പോലെ കാണുന്നു ഒരു മരം എപ്പോഴും ശക്തൻ ആയിരിക്കും കാരണം മണ്ണ് ജലവും അവനെ എന്നു താങ്ങി നിർത്തുന്നു അവന്റെ വേരുകൾ മണ്ണിൽ ശക്തിയിൽ പിടിച്ചു നിർത്തുന്നു അവൻ മുറിക്കപ്പെട്ടാലും അവന്റെ ബലം എന്ന് പറയുന്നത് ആ മണ്ണും അവന്റെ വെരുകളും അവന്ന് ശക്തിയായി ലഭിക്കുന്ന ജലവും ആണ് പക്ഷെ ഒരു മരം എപ്പോഴാണ് ബലക്ഷയ പെടുന്നതെന്നറിയാമോ നിനക്ക് എപ്പോൾ ആണ് ഒരു കുടുബം ഇല്ലാതെ ആകുന്നത് എന്ന് അറിയാമോ നിനക്ക് ഭാർഗവൻ ഇതു എല്ലാം കേട്ട് ഒന്നും മനസ്സിൽ ആവാതെ ഇല്ല എന്നാ പോലെ തലയാട്ടി