രോഹൻ…. അയ്യോ എന്നാ പറ ഈ റെഡ് ഷർട്ട് ഇട്ടാലോ
റിച്ചു… അയ്യാ റെഡ് ഷർട്ടും കാക്കി പാന്റും എടാ നീ എന്താ പാർട്ടി പരുപാടിക് പോകാൻ നിക്കുവാണോ താ ആ ബ്ലാക്ക് പാന്റും ഇളം പിങ്ക് ഷർട്ട് ഇഡ് സൂപ്പർ ആയിരിക്കും അത് മതി ഫോർമൽ ലുക്ക്
രോഹൻ… ആണോ താങ്ക്സ് മച്ചു അപ്പോ നമ്മൾ ഒരുമിച്ച് കത്തു കൊടുക്കുന്നു
റിച്ചു…. നിന്നെ ഞാൻ ഈ റൂമിൽ ഇട്ട് പൂട്ടി പോകുമേ
രോഹൻ… വേണ്ടാ ഞാൻ കൊടുകാം നീ അടുത്ത് ഒന്നും നീന്ന മതി പ്ലീസ് ടാ മുത്തേ
റിച്ചു… നീ ഒന്നും വേഗം വാ നമുക്ക് ചെയാം… ഓഹ് ഇങ്ങനെ ഒരു വേട്ടവാളിയൻ
സൈമൺ നടന്നു ഹോസ്റ്റലിൽ വിനുവിന്റെ റൂമിന്റെ അടുത്ത് എത്തി എന്നിട്ട് ഡോറിൽ തട്ടി ഉള്ളിൽ നിന്ന് ഒരനക്കവും ഇല്ല അവൻ ശക്തിയിൽ ഡോറിൽ അടിച്ചു അപ്പോൾ ഉള്ളിൽ നിന്ന്…. ആരാടാ……. സൈമൺ ഒന്നും കുടി അടിച്ചതും റൂം തുറന്നു റോക്കി ദേഷ്യം ത്തോടെ പുറത്തേക് വന്നു സൈമാനെ കണ്ടതോടെ അവന്റെ മുഖം മാറി അവൻ ഒന്നും പറയാതെ റൂമിലേക്ക് തന്നെ തിരിഞ്ഞു നടന്നു പുറകെ സൈമനും…. റോക്കി പോയി കട്ടിലിൽ ഇരുന്നു
സൈമൺ…. നീ വരുന്നുണ്ടോ
റോക്കി… ഇല്ല
സൈമൺ… ഓഹ് അപ്പൊ ഞാൻ പറഞ്ഞത് ഓക്കേ കേട്ട് നീ എന്നോട് തെറ്റി അല്ലേ
റോക്കി… സൈമ ഞാൻ നിന്റെ വെറും വേലക്കാരൻ ആണ്… നിനക്ക് വേല ചെയ്തു തരാൻ പറ്റാത്ത വേലക്കാരനെ നീ ഒഴിവാകുന്നത് ആണ് നല്ലത്
സൈമൺ…. എന്റെ ജീവിതത്തിൽ ഞാൻ ഇത് വരെ ആരോടും മാപ്പ് പറയുകയോ അല്ലെങ്കിൽ കെഞ്ചുകയോ ഒന്നും ചെയ്തിട്ട് ഇല്ല…. പെട്ടെന്ന് തന്നെ സൈമൺ റോക്കിയുടെ മുഖത്തേക്ക് നോക്കി കൈ കൂപ്പി മാപ്പ് എന്ന് പറയാൻ പോയതും… റോക്കി അവന്റെ കൈയിൽ കയറി പിടിച്ചു
റോക്കി…. ഛെ എന്താടാ ഇത്…. അവർ അങ്ങോട്ടും ഇങ്ങോട്ടും കെട്ടി പിടിച്ചു…. നീ എന്നെ വന്നു രണ്ടു തെറി പറഞ്ഞു ഒരു തല്ലും തന്ന് കുട്ടി കൊണ്ടു പോകു എന്ന് വിചാരിച്ചപ്പോൾ നീ മപ്പ് പറയുകയോ… നീ എന്റെ ദളപതി അല്ലേടാ