സൈമൺ… എടാ റോക്കി എവിടെ വിളിച്ചിട്ട് എടുക്കുന്നില്ല
വിനു… അവൻ ഹോസ്റ്റലിൽ റൂമിൽ ഉണ്ട് ചിലപ്പോൾ ഉറങ്ങുക ആയിരിക്കും ഇന്നലെ എന്താകയോ അടിച്ചു കേറ്റി വന്നു കരച്ചിലും പിയിചിലും ഓഹ്…രാത്രി അവൻ ശിവ രാത്രി ആക്കി പിന്നെ ഒരു വിധത്തിൽ 3 മണിക്ക് മറ്റോ കിടന്നു നിന്നെ കുറെ തെറി പറയുന്നത് കേട്ടു
അത് കേട്ട് സൈമൺ സങ്കടവും ചിരിയും വന്നു… അപ്പൊ അവൻ റൂമിൽ ഉണ്ടാകു അല്ലേ
വിനു…. ഉണ്ടാവണം ഞാൻ വരുബോൾ വിളിച്ചു എഴുന്നേൽപിച്ചിരുന്നു കോളേജ് ഡേയ്‌ക് വരുന്നിലെ എന്ന് ചോദിച്ചപ്പോൾ ആകെ തെറി വിളി പിന്നെ ഞാൻ ഇങ് പൊന്നു
സൈമൺ… ഞാൻ ഒന്നും പോയി നോക്കട്ടെ
മിലാൻ… സൈമ നീ എന്തിനാ നിന്റെ അപ്പന്റെ ആളുകളെ ഓക്കേ കൊണ്ടു വന്നത് ആ കരിങ്കോഴി ബിജു ഓക്കേ ഉണ്ടാലോ അവിടെ… എടാ വെറുതെ എന്തിനാടാ
സൈമൺ… ഞാൻ ഒന്നും വിചാരിച്ചാൽ അത് നടത്തു
വിനു…. എടാ വേണോ അതൊരു പാവം കുട്ടി അല്ലേ നീ ഇത് വരെ പല പെൺകുട്ടികളെയും കൊണ്ട് പോയിട്ട് ഉണ്ട് അവളുമാരൊക്കെ കാശിനു വേണ്ടിട്ടോ അല്ല ചുറ്റിക്കളി ഉള്ളത്ങ്ങളോ ആയിരുന്നു … ഈ കുട്ടി അങ്ങനെ അല്ലടാ വിട്ടേക്കട
സൈമൺ… നിനക്കൊന്നും വേണ്ടലോ അപ്പൊ അതിനെ കുറിച്ചു ആലോചിക്കേണ്ട പിന്നെ അറിയാലോ എന്നെ കുറിച്ച്
സൈമൺ അതികം ഒന്നും പറയാതെ അവിടെ നിന്ന് പോയി
വിനു… തന്തയുടെ പവർ വെച്ച് ഉള്ള കളിയാ… ഇവനും ഇല്ലേ പെങ്ങന്മാർ ഓക്കേ ചെറ്റ
മിലാൻ… നമുക്ക് എന്ത് ചെയ്യാൻ പറ്റും ആ കുട്ടിയുടെ മുഖം ആലോചിക്കുബോൾ സങ്കടം വരുന്നു… വേണമെങ്കിൽ കൊന്നു കളയാനും മടി ഇല്ലാത്തവന്മാർ ആണ്
ബോയ്സ് ഹോസ്റ്റൽ
റിച്ചു വേഗം ഓടി അവരുടെ റൂമിലേക്കു കയറി രോഹൻ ഒരു കാക്കി കളർ പാന്റ് ഇട്ട് നില്കുന്നു അലമാരയിൽ ഷർട്ട് ചൂസ് ചെയ്യാൻ ആകെ കൺഫ്യൂഷൻ ആയി നില്കുന്നു
റിച്ചു… എടാ പൊട്ടാ വേഗം തോ വീണയും സീതയും ഗേൾസ് ഹോസ്റ്റലിൽ നിന്ന് കോളേജ്ലേക്ക് പോയി