ഭദ്രൻ…. എടാ ശേഖര ഇവൻ പറയുന്നത് കേട്ട് ഇ വീട്ടിലെ ആരും അല്ലാത്തവന്റെ ചത്ത നാളും പോലയും ഒന്നും നമ്മൾ നോക്കേണ്ട
ശേഖരൻ… ഭദ്ര അത് വിട് രാമൻ പറഞ്ഞത് പോലെ ആ ദിവസം വേണ്ടാ എന്തായാലും ഒരു മംഗളകർമം നടക്കാൻ പോകുക അല്ലെ 18 തിയ്യതിയും നല്ലത് ആണ് നമുക്ക് അന്ന് ആകാം
ഭദ്രൻ… ശെരി… അവർ എല്ലാവരും അവിടെ നിന്ന് എഴുന്നേറ്റ് പോയി അവർ എല്ലാവരും ഭക്ഷണം കഴിക്കാൻ ആയി ഡൈനിങ് ടേബിളിൽ എത്തി
ശേഖരൻ…. അല്ല മക്കൾ ഓക്കേ എവിടെ
മാളു… എല്ലാവരും നാളെ ഇങ് എത്തും
വിമല… കുഞ്ഞു വരുമോ
സാവിത്രി… അവളുടെ കാര്യം അറിയില്ല അവൾ എക്സാം കോളേജ് ഡേ എന്നൊക്കെ പറഞ്ഞു
അപ്പോൾ ശേഖരനു ഒരു കാൾ വന്നു സായി
സായി… സാർ ഇപ്പോ എവിടെ ആണ്
ശേഖരൻ… ഞാൻ മംഗലത് ഉണ്ട്
സായി… സാർ അത്യാവശ്യം കുറേ കാര്യങ്ങൾ സംസാരിക്കാൻ
ശേഖരൻ… എന്നാൽ താൻ മംഗലത് വീട്ടിലേക്ക് വാ ഞങ്ങൾ എല്ലാം ഇവിടെ ഉണ്ട്
സായി.. ഓക്കേ സാർ
ഭദ്രൻ.. ആരാടാ
ശേഖരൻ.. സായി ഇമ്പോര്ടന്റ്റ് ആയി എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് ഞാൻ ഇങ്ങോട്ടേക് വരാൻ പറഞ്ഞു
ഭദ്രൻ.. അത് നന്നായി
അപ്പോൾ രാമന്ന് റോഷന്റെ കാൾ വന്നു
രാമൻ… ഹലോ റോഷ
റോഷൻ… ചെറിയച്ഛ ഞാൻ നാളെ ഇവിടുന്ന് പോരും മായയും കുടെ ഉണ്ട് എനിക്കു ഒരു മീറ്റിംഗ് ഉണ്ട് സൗദിയിൽ വെച്ച് ഞങ്ങൾ ദുബായിൽ വന്നിറങ്ങും അവളെ നാട്ടിലെ കയറ്റി വിട്ടിട്ട് ഞാൻ മീറ്റിംഗ് അറ്റൻഡ് ചെയ്തു നാട്ടിലേക്കു വരും അപ്പോൾ മായയേ ചെറിയച്ഛൻ ഒന്നും വന്നു പിക് ചെയ്യണം
രാമൻ… അത് ഓക്കേ മോനെ നീ അത് ഓർത്തു ടെൻഷൻ ആകേണ്ട ഓക്കേ ചെറിയച്ഛൻ നോക്കി കൊള്ളാം
റോഷൻ… അപ്പോ ശെരി ചെറിയച്ഛ ഞാൻ പിന്നെ വിളികാം കുറച്ചു ബിസി ആണ്
രാമൻ.. ഓക്കേ ടാ മോനെ
ഭദ്രൻ… രാമാ റോഷൻ ആയിരുന്നോ അവൻ എന്നാ വരുന്നത്