രാമൻ… കുട്ടികളുടെ ഇഷ്ടം തടുക്കാൻ ഒന്നും അല്ല ഞാൻ വന്നത് ആ ദിവസം വേണ്ടാ
ഭാർഗവാൻ… എന്താ ആ ദിവസത്തിന്
രാമൻ… 8 വർഷം മുന്നേ 10 തിയ്യതി ഇതേ മാസമായിരുന്നു നിങ്ങൾ എല്ലാവരും കുടി ചേർന്ന് മാണിക്യന്നെ കൊന്നു തള്ളിയത് ഓർമയുണ്ടോ…… ഈ വീടിന്റെ കവലളായി നിന്നതിന്ന് നിങ്ങൾ കൊടുത്ത കൂലി… താ നമ്മുടെ അച്ഛനെ അടക്കിയതിന്റെ കുറച്ചു അങ്ങോട്ട് മാറി അവിടെ രണ്ടു അസ്ഥി തറ ഉണ്ടായിരുന്നു മാണിക്യന്റെയും മീനാക്ഷിയുടെയും……ഭദ്രൻ തബുരാൻ മറന്നോ അതൊക്കെ….. ആ ചെറുക്കനെ കുടെ കൊന്നു തറവാട്ടിലെ കാരണവർ സ്ഥാനം മൊത്തത്തിൽ ഏറ്റടുത്തപ്പോൾ തബുരാൻ ആദ്യ മാണിക്യന്റെ തറ അവിടുന്ന് പൊളിച്ചു മാറ്റി അപ്പൊ സാവിത്രി ചേച്ചിക് അവിടെയും സംശയം മീനാക്ഷിയേ ഏട്ടൻ അവിടെ നിർത്തി കളയുമോ എന്ന് അപ്പൊ മീനാക്ഷിയുടെ തറ അത് ചേച്ചി വക പൊളിച്ചു മാറ്റി ഓർമ ഉണ്ടോ….
ഇതൊക്കെ കേട്ട് അവിടെ ഉള്ളവരുടെ തല താണു
രാമൻ… എന്നിട്ട് നായി വന്നു കുഴികാതിരിക്കാൻ രണ്ടു കല്ലും അവിടെ എടുത്തു വെച്ച്… പക്ഷേ പക തീരാത്തത് കൊണ്ടു പഴയ പട്ടികുട് പിന്നെ വേസ്റ്റ് ഓക്കേ അവീടെ കൊണ്ടു വെച്ചു ഇപ്പോ അവിടെ ഓക്കേ കാടു പിടിച്ചു…
ഭദ്രൻ തബുരാനെ കൊന്നു മണ്ണിനടിയിൽ ആക്കിട്ടും തന്റെ ദേഷ്യം തീർന്നിലേലോടോ ഒന്നും ഇല്ലെങ്കിലും നമ്മുടെ അച്ഛനും അതെ ഭൂമിയിൽ അല്ലെടോ കിടക്കുന്നത് താൻ ഓക്കേ എന്ത് മനുഷ്യൻ ആടോ
ഇതൊക്കെ കേട്ട് ഭദ്രന്ന് ദേഷ്യം കൊടുമ്പിരി കൊണ്ട് പക്ഷേ അയാൾ രാമനോട് അധികം ദേഷ്യം പെടാൻ നിന്നില്ല
ഭദ്രൻ…. നീ ഇപ്പോ ഇവിടെക്ക് വന്നത് ഒരു മംഗളംകാര്യം നടത്തനോ അതോ മുടക്കാനോ
രാമൻ… ചോര വിഴ്ത്തി കൊണ്ട് നിങ്ങൾ എല്ലാം വെട്ടി പിടിച്ച ആ നശിച്ച ദിവസം വേണ്ട ഇവിടുത്തെ കുട്ടികൾക്കു ഒരു നല്ല കാര്യം ചെയ്യാൻ അങ്ങനെത്തെ ഒരു ശാപം അവർക്ക് വേണ്ട
ശേഖരൻ… എന്താ ഇത് രാമാ …. ഓക്കേ…വേണ്ടാ നമുക്ക് വേറെ ദിവസം ആകാം