രാവണ ഉദയം 9 [Uncle jhon]

Posted by

കുഞ്ഞി…  കള്ളം നീ നുണ പറയുകയാ

വീണ… എന്റെ തലയിൽ തൊട്ട് സത്യം അതാണ് നടന്നത്

കുഞ്ഞു… നിന്റെ അല്ല എന്റെ തലയിൽ തോട്

വീണ….  എനിക്കു ഉറക്കം വരുന്നു ഞാൻ കിടക്കട്ടെ

കുഞ്ഞി…. കണ്ടോ നീ എന്താ സത്യം ചെയ്യാത്തെ

വീണ പെട്ടന്ന് വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു

വീണ…. നീ എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത് ഞാൻ എന്റെ ജീവൻ വെച്ച് സത്യം ചെയ്തിട്ടും നിനക്ക് വിശ്വാസം ആയില്ല അപ്പൊ എന്റെ ജീവന് നീ അത്രയേ വില കല്പിച്ചിട് ഉള്ളൂ അല്ലെ കുഞ്ഞി

അത്‌ കേട്ടതും കുഞ്ഞിയുടെ കണ്ണ് നിറഞ്ഞു

കുഞ്ഞി…. വീണേ ഇങ്ങനെ ഒന്നും പറയലെ   …. എന്റെ ജീവൻ ആയി അല്ലെ ഞാൻ നിന്നെ കണ്ടത്  നീ ഇങ്ങനെ ഓക്കേ  പറഞ്ഞു എന്നെ വേദനിപ്പിക്കലെ

അത് കേട്ടതും വീണ കുഞ്ഞിയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ ഉള്ളൂ ഒന്നും വിറച്ചു പോയ്‌ കുഞ്ഞി ആകെ സങ്കടത്തിൽ കരഞ്ഞു തളർന്നു വീഴാൻ പോകുന്നത് പോലെ ആയിരിക്കുന്നു അപ്പോയെക്കും വീണ അവളെ വന്നു പിടിച്ചു എന്നിട്ടും അവളെ വീണയുടെ ബെഡിൽ ഇരുത്തി

വീണ… എന്താ കുഞ്ഞു ഇത് ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ മോളെ നീ ഇങ്ങനെ സീരിയസ് ആയി എടുക്കാമോ നീ എന്റെ കുഞ്ഞുഅനുജത്തി അല്ലെ മുത്തേ….. എന്നിട്ടും അവൾ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അപ്പോയെക്കും കുഞ്ഞിയുടെ കണ്ണുകൾ അടഞ്ഞിരുന്നു അവൾ ഉറക്കത്തിലേക് വീണ്ണിരുന്നു.. വീണ അവളെ നല്ല രീതിയിൽ ബെഡിൽ കിടത്തി അവളെ നോക്കി ഇരുന്നു…..

മംഗലത്ത് തറവാട്

രാവിലെ തന്നെ ശേഖരൻ കുടുംബം സമേധം മംഗലത്തേക് വന്നു അവർ പടിപ്പുര കടന്നു ശേഖരന്റെ കാർ മംഗലത്ത് തറവാടിന്റെ മുന്നിൽ എത്തി ശേഖരനും വിമലയും കിച്ചുവും കാറിൽ നിന്ന് ഇറങ്ങി അവർ നടന്നു തറവാട്ടിലേക്ക് കയറി അവിടെ അവരെ വരവേൽക്കാൻ ആയി ഭദ്രനു ഭാർഗവനും പിന്നെ സ്ത്രീജനങ്ങളും ഓക്കേ ഉണ്ട്  അവരെല്ലാം പൂമുഖത്ത് തന്നെ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *