രോഹൻ മുഖത്തു ദേഷ്യം വന്നു… റിച്ചു വേണ്ട അധികം നീ കളി ആകേണ്ട നീ ആർകെങ്കിലും ലവ് ലെറ്റർ കൊടുത്തിട്ട് ഉണ്ടോ അല്ലെങ്കിൽ എഴുതിട് ഉണ്ടോ
റിച്ചു… ഇല്ല അത് വിചാരിച്ചു നീ കാണിച്ചു വെച്ചത് ഓക്കേ എന്താ ഇത്
രോഹൻ…. എന്റെ മനസ്സ് തുറന്നു എഴുതിയതാ നിനക്ക് ഇത് പൊട്ടത്തരം ആയി തോന്നം പക്ഷേ എന്റെ മനസ്സിൽ അവളോട് ഉള്ള ഇഷ്ടം ഇങ്ങനെ ആണ് എഴുതി വന്നത് ആദ്യ ദൈവത്തിന്ന് നന്ദി പറഞ്ഞു തുടങ്ങി പിന്നെ എന്റെ ഐഡന്റിറ്റി വെളിപെടുത്തി ഞാൻ ഇങ്ങനെ ആണ് എന്ന് അറിയിച്ചു അവൾക് എന്നെ ഇഷ്ടപെട്ടാൽ മതി അല്ലാതെ അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി അവളുടെ മുന്നിൽ നാടകം കളിക്കാൻ ഞാൻ തയ്യാർ അല്ല
റിച്ചു… രോഹ നീ നല്ലവൻ ആണ് പക്ഷേ ഇതൊക്കെ കൊടുത്താൽ നിന്നെ ഒരു കോമാളി ആയിട്ടെ കണക്കാക്കും
രോഹൻ…. ഇല്ല അവൾ ഒരു പാവം കുട്ടിയ അവൾ ഒരിക്കലും ഞാൻ ഈ കത്തു കൊടുത്താൽ എന്നെ വേദനിപിക്കുന്ന തരത്തിൽ എന്നോട് പെരുമാറില്ല…. അത് എനിക്കു ഉറപ്പ് ഉണ്ട്
റിച്ചു… ഓക്കേ പക്ഷേ ഈ കത്തു നീ രണ്ടാമത്തെ തവണ കൊടുത്താൽ മതി ആദിയം ഒരു ഐ ലവ് യു എഴുതി കൊടുത്താൽ മതി…. ആദ്യ അത് മതിയെടാ കാമുക
അവർ രണ്ടു പേരും ഒന്നും ചിരിച്ചു…. വാ രാത്രി 10 ആയി മെസ്സിൽ ഫുഡ് തീർന്നു പോകും വാ.. അവർ ഭക്ഷണം കഴിക്കാൻ പോയി….
ഗേൾസ് ഹോസ്റ്റൽ
കുഞ്ഞി…. എന്റെ ബോധം പോയ ശേഷം നടന്നത് പറയാത്തത്
വീണ… അതിന് ഒന്നും നടന്നില്ലാലോ
കുഞ്ഞി… ഇടിക്കാൻ വന്ന വണ്ടി എന്ത് ആയി
വീണ… എന്റെ പൊന്നു കുഞ്ഞു വണ്ടി ഇടിക്കാൻ വന്നു പക്ഷേ ബ്രേക്ക് ഇട്ട് നിന്നും അത് കഴിഞ്ഞു അവർ കുറെ സോറി പറഞ്ഞു പിന്നെ ഒരു ഓട്ടോയിൽ കയറ്റി നിന്നെ ഇവിടെക് കൊണ്ട് വന്നു… ഇവിടെ വന്നു ഞാൻ പെണ്ണ്കുട്ടികളുടെ സഹായത്തോടെ നിന്നെ കൊണ്ടു വന്നു റൂമിൽ കിടത്തി അത്രയേ ഉണ്ടായുള്ളൂ… പിന്നെ ഒരു വണ്ടി വരുബോയെക്കും നീ ഇങ്ങനെ പേടിച് തല കറങ്ങി വിഴു എന്ന് ഞാൻ കരുതിയോ പൊട്ടിപെണ്ണേ