രോഹൻ… എടാ റിച്ചു എന്താടാ ഇങ്ങനെ പറയുന്നേ
റിച്ചു… എന്റെ പൊന്നു രോഹ നീ ഒരു പേപ്പറിൽ ഐ ലവ് യു എന്ന് എഴുതി കൊടുത്താൽ മാത്രം മതി അത് കഴിഞ്ഞു അവൾക് മനസ്സിൽ ആകുമലോ നിനക്ക് അവളെ ഇഷ്ടം ആണ് എന്ന് അത് കഴിഞ്ഞു പുറകെ നടക്കം ഒരു മാസം കുടെ ഉണ്ടാലോ
രോഹൻ… അപ്പൊ ഞാൻ ഈ കഷ്ടപ്പെട്ട് എഴുതിയതോ റിച്ചു രണ്ടു പേപ്പറും കൊടുകാം
റിച്ചു… നീ ആ പേപ്പർ ഒന്നും തന്നെ ഞാൻ ഒന്ന് നോക്കട്ടെ
രോഹൻ മടിച്ചു മടിച്ചു ലെറ്റർ കൊടുത്തു… എടാ കിറരുത് കൊല്ലും ഞാൻ നിന്നെ
റിച്ചു… ഇല്ലടാ നോക്കട്ടെ… നോക്കിയതും റിച്ചുവിന്റെ കണ്ണ് തുറിച്ചു പോയി… നാലു ഭാഗവും വരച്ച് കോളം ആക്കി ഇരിക്കുന്നു… മുകളിൽ കുടപനതാപ്പൻ ഞങ്ങളുടെ വീടിന്റെ ഐശ്വര്യ എന്ന് എഴുതി ഇരിക്കുന്നു…. സീത ദേവിക് രോഹൻ എഴുതുന്ന പ്രേമലേഖനം പിന്നെ അവന്റെ വർണ്ണ ശബലമായാ വാക്യങ്ങൾ അത് കഴിഞ്ഞു അടിയിൽ
സ്നേഹത്തോടെ രോഹൻ.. ഒപ്പ് വീട്ട് പേര് അഡ്രെസ്സ് ബ്ലഡ് ഗ്രൂപ്പ്
റിച്ചു… ഇതൊക്കെ എന്താടാ നിന്റെ ഒപ്പും ബ്ലഡ് ഗ്രൂപ്പ് അഡ്രസ് ഓക്കേ.. നീ എന്താ അവയവ ദാനം ചെയ്യാൻ പോകുകയാണോ എന്നാ എഴുതി വിട് നിന്റെ ആധാർ കാർഡ് നമ്പറും പാൻ കാർഡ് നമ്പറും അക്കൗണ്ട് നമ്പറും ഓക്കേ എഴുത്
രോഹൻ… അയ്യോ അതൊക്കെ വേണോ ഞാൻ ഫോൺ നമ്പറും കുടെ എഴുതിയ പോരെ ബാക്കി ഓക്കേ അവൾ ചോദിക്കുബോ കൊടുത്ത പോരെ അല്ല ഇനി പുതിയ ലവ് ലേറ്ററിൽ ഇങ്ങനെ ഓക്കേ ഉണ്ടോ ഞാൻ ആദ്യ ആയിട്ട് അല്ലെ
റിച്ചു…. എന്റെ രോഹ നിനക്ക് ഈ കുട്ടികൾ ഉണ്ടാവുന്നത് എങ്ങനെ ആണ് എന്നൊക്കെ വല്ല നിശ്ചയം ഉണ്ടോ അതോ പണ്ട് ഉള്ള സിനിമയിൽ ഓക്കേ ആദ്യരാത്രി കാണിക്കുമ്പോൾ അവിടുന്ന് കട്ട് ചെയ്തു രണ്ടു പൂവ് ചേർത്തു വെച്ച് ഷേയിക്ക് ചെയ്തു കാണിക്കാറാണ് പതിവ് അങ്ങനെ വല്ല തെറ്റിദ്ധാരണയും ഇപ്പോഴും ഉണ്ടോ