സായി… രണ്ടു കമ്പനി പിന്നെ ബാക്കി പ്രോപ്പർട്ടിസ് വാല്യൂയെഷൻ അതൊക്കെ തന്നെ നാളെയെ അവർ പറയു എത്ര എമൗണ്ട് കിട്ടും എന്ന് അപ്പോൾ ആണ് 4000 കോടി 7 ദിവസം കൊണ്ട് എന്ന് മനു സാർ പറയുന്നത്
മനു…. ഞാൻ എല്ലാം പറയാം താൻ ഒന്നും സ്പീഡിൽ കാര്യംങ്ങൾ നോക്കിയാൽ എല്ലാം നമ്മൾ വിചാരിച്ച പോലെ നടക്കും
സായി…. ഒന്നാമത് എമൗണ്ട് എത്ര കിട്ടു എന്നതിന് ഒരു ഐഡിയ ഇല്ല….. രണ്ടാമത് ഇ ഒരു കാര്യം മംഗലത്ത് എത്ര പേർ സമ്മതിക്കു എന്ന് അറിയില്ല അതിന്റെ ഇടയ്ക് സാർ ഡേറ്റ് കുറിച്ച് വന്നാൽ എന്ത് ചെയ്യും
മനു… സായി നമുക്ക് ഈ ബിസിനസ് കോൺട്രാക്ട് പിടിച്ചേ പറ്റു
സായി… എന്ന് പറഞ്ഞു സാർ ഈ പറയുന്ന കാര്യംങ്ങൾ ഒന്നും അത്ര എളുപ്പം അല്ല ടൈം വേണ്ടി വരും… സാർ ഭദ്രൻ സാറിനോടും അച്ഛനോടും ഒന്നും പറയു ഞാൻ എന്റെ വഴിക്ക് സ്പീഡ് ആകാൻ പറ്റുമോ എന്ന് നോകാം അല്ലാതെ ഒരു ഉറപ്പ് ഞാൻ പറയുന്നില്ല
മനു.. ഞാൻ വിളിച്ചിരുന്നു കിട്ടി ഇല്ല താൻ എമൗണ്ട് എത്ര കിട്ടും എന്ന് എനിക്കു പെട്ടന്ന് ഒരു വിവരം താ
സായി… ഓക്കേ
ശ്രീഹള്ളി ബോയ്സ് ഹോസ്റ്റൽ
എന്റെ മുത്തേ പവിഴമേ നിന്റെ തിളക്കത്തില്ലെ പ്രകാശം ആകാൻ നീ എന്നെ അനുവദിക്കു… നിന്റെ കാൽപാദത്തിന്റെ അടിയിലെ മണ്ണ് തരി ആകാൻ കൊതിക്കുന്നു ഞാൻ നീ കാറ്റ് ഞാൻ ഇല എന്നെ പറി പറക്കാൻ അനുവദിക്കു നീ വെളിച്ചം ഞാൻ കുട്ടി എന്നെ പഠിക്കാൻ സഹായിക്കും
എങ്ങനെ ഉണ്ട്…… റിച്ചു
റിച്ചു മുഖത്തു ഒരു ഭാവംമാറ്റവും ഇല്ലാതെ രോഹനെ നോക്കി
റിച്ചു… കഴിഞ്ഞോ അതോ ഇനി ഉണ്ടോ
രോഹൻ… ഇല്ല കുറച്ചു കുടി ഉണ്ട് സീതയെ സൂര്യൻ ആയിട്ട് എന്നെ താമര ആയിട്ടും ഉപമിച് ഉള്ള ലൈൻ ഉണ്ട് അതാണ് ഇ ലേറ്ററിൽ ഹൈലൈറ്റ് അത് വായിച്ച അവൾ കോരിതരിക്കും
റിച്ചു… കോരി ആയിരിക്കില്ല തരിക്കുക …. അലക്കി ഉണക്കുക ആയിരിക്കും ഉണ്ടാവുക ഓഹ് എന്റെ ദുരന്തം വാഹനമേ…. ഒരു ലൈൻ ഞാൻ പറഞ്ഞു തരാം അവളുടെ കൈയിൽ … ചൂട്… നിന്റെ കവിളത്തു പാട് അതാണ് നടക്കാൻ പോണത്