ആ വേദനയിൽ അവർ സ്വാർഗം കാണ്ടു പോയി വേദന കൊണ്ട് തബുരാട്ടി അവിടെ വീണു പോയി അവർ ആർത്തു നിലവിളിച്ചു കരഞ്ഞു പോയ് അപ്പോയെക്കും അവരുടെ ഉച്ചത്തിൽ ഉള്ള വേദന എടുത്തു ഉള്ള നിലവിളി കേട്ട് അവിടെ പറമ്പിലും ചുറ്റും പണി ചെയുന്ന മംഗലത്ത് പണിക്കർ വരെ അവിടെ ഓടി തറവാട്ടിന്റെ മുന്നിൽ എത്തി പോയി ആ റൂമിൽ ഉള്ള എല്ലാവരും ഞെട്ടി പേടിച്ചു വിറച്ചു പോയി മാളു കരഞ്ഞു പോയി അവർ എല്ലാവരും കൂടെ അമ്മയെ എടുത്തു കട്ടിലിൽ കിടത്തിൽ അവർ വേദന കൊണ്ടു പുളഞ്ഞു കളിച്ചു അവർ വേദനയിൽ കുഞ്ഞി എന്ന് നിലവിളിച്ചു കരഞ്ഞു കൊണ്ടേ ഇരുന്നു
അമ്മേ … കുഞ്ഞി… ആാാ അമ്മേ ആാാ അവരുടെ നിലവിളിയിൽ അവിടെ ഉള്ള എല്ലാവരുടെയും കണ്ണ് വരെ നിറഞ്ഞു പോയി
ഭദ്രൻ… അമ്മേ എന്ത് പറ്റി ഭാർഗവാ വണ്ടി എടുക്കാൻ പറ
അപ്പോയെക്കും അവർ ചാടി ഭദ്രന്റെ ജുബ്ബയിക്ക് പിടിച്ച് അലറി എന്നെ എവിടേക്കും കൊണ്ട് പോകേണ്ട പോകുക ആണ് എങ്കിൽ ശ്രീഹള്ളിയിലേക്ക് മാത്രം എന്റെ കുഞ്ഞിയുടെ അടുത്തേക്ക് മാത്രം ആയിരം സുചി കുത്തുന്ന വേദന അവരുടെ മുട്ടിൽ അവർക് അനുഭവപ്പെട്ടു പെട്ടന്ന് ഒന്നു പിടഞ്ഞു എഴുന്നേറ്റ് ഇരുന്നു അവരുടെ ബോധം പോയി ഇതൊക്കെ കണ്ടതോടെ അവിടെ ഉള്ളവർ എല്ലാം കരഞ്ഞു നിലവിളിച്ചു
മാളു… അയ്യോ അമ്മേ
ഭദ്രൻ… ഭാർഗവാ അമ്മയെ പിടിക്കടാ ഹോസ്പിറ്റലിൽ പോകാം വണ്ടി എടുക്കാൻ പറ എല്ലാവരും അമ്മയെ പിടിക്കും
ആ റൂമിൽ ഉള്ള എല്ലാവരും കുടി അമ്മയെ എടുത്തു റൂമിൽ നിന്ന് പുറത്തിറങ്ങി മുറ്റത്തു അപ്പോയെക്കും ഓഡി q7 സ്റ്റാർട്ട് ആക്കി നിർത്തി ഇരുന്നു അവർ അമ്മയെ അതിലേക് കയറ്റി ഭദ്രന്നു ഭാർഗവാൻ മാളു മാലതി റുക്‌മണി എല്ലാവരും കാറിലേക്ക് കയറി വണ്ടി എടുക്കാൻ പറഞ്ഞു പെട്ടെന്ന് ഡ്രൈവർ മുന്നോട്ട് എടുത്തത് കാർ ഓഫ് ആയി ഡ്രൈവർ പെട്ടന്ന് സ്റ്റാർട്ട് ചെയ്തു കാർ പക്ഷേ കാർ സ്റ്റാർട്ട് ആവുന്നില്ല