മാലതി… അത് ആരാ ഇവിടുത്തെ ജോലിക്കാരൻ
സുഭദ്ര…. എടി രാജു ഭദ്രേട്ടന്റെ ഒരു ശിങ്കിടി ആയിരുന്നു നീ കണ്ടു കാണുമ്
മാലതി…. ഏത് ആ ഉണ്ട രാജുവോ ഭദ്രേട്ടൻ പറയുബോൾ തലിനും കുത്തിനു ഓക്കേ പോകുന്ന
സുഭദ്ര… അതേടി
രുക്കു… അവൻ എങ്ങനാ മരിച്ചത് ആരെങ്കിലും തലിക്കൊന്നത് ആണോ കൈലിരുപ്പിന്
സുഭദ്ര… അതൊന്നു അല്ല പാമ്പ് കടിച്ചു മരിച്ചതാ അങ്ങാടിയിൽ ഒറ്റ തുണി ഇല്ലാതെ നടുറോഡിൽ കിടക്കുവാ ഞാൻ വരുന്ന വഴിക് ആളുകൾ പറയുന്നത് കേട്ടതാ കുടെ അമ്മ അത് വന്നു കണ്ടു തല കറങ്ങി വിന്നെന്നു കേട്ടു അപ്പോൾ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു
ഭദ്രൻ… രാജുവോ അവൻ ആണോ…എല്ലാവരും ഭദ്രനെ നോക്കി
സുഭദ്ര… അതെ ഏട്ടാ നിങ്ങളുടെ പണിക്കാരൻ രാജു താനെ പാമ്പ് കടിച്ചു എന്നാ പറയുന്നത് തുണി ഒന്നു ഇല്ല നടുറോഡിൽ കിടക്കുവാ അതും മൊത്തം നീലിച്ചു പോയിട്ട് ഉണ്ട് പോലു
ഭദ്രന്ന് പെട്ടെന്ന് അത് വിശ്വസികൻ പോലും പറ്റാത്ത ഒരു അവസ്ഥ … ഞാൻ എന്നാൽ ഒന്നു പോയിട്ട് വരാം അത് പറഞ്ഞു അയാൾ ഉമ്മറത്തേക് എത്തിയതും ശേഖരന്റെ കാർ അവിടേക്കു വന്നു.. ശേഖരനും ഭാർഗവാനും ഇറങ്ങി
ഭദ്രൻ… എടാ ശേഖര നമ്മുടെ രാജു
ശേഖരൻ…. അതെ അവൻ താനെ ഞാൻ അങ്ങോട്ടേക് പോകുക ആയിരുന്നു നീ അറിഞ്ഞില്ല എന്ന് ഇവൻ പറഞ്ഞപ്പോൾ എന്നാ നിന്നെ കണ്ടു കുടെ കുട്ടി പോകാം എന്ന് വെച്ചു നീ ഉണ്ടോ
ഭദ്രൻ… ഞാൻ താ ഇപ്പോ സുഭദ്ര പറഞ്ഞപ്പോൾ ആണ് അറിയുന്നത് അപ്പോ താനെ പോകാൻ ഇറങ്ങിയത് ആയിരുന്നു
ശേഖരൻ… സുഭദ്ര വന്നോ അവളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്
ഭദ്രൻ… ഇപ്പോ വേണ്ട നമുക്ക് ആദ്യ അവിടേക്കു പോകാം
ശേഖരൻ… എന്നാ ശെരി കയറ് ബാക്കി വന്നിട്ടു ആകാം
അവർ മൂന്നുപേരും കാറിൽ കയറി നേരെ മെഡിക്കൽ കോളേജ്ലേക്ക്
യൂ എ ഇ
JW MART MARQUAS HOTEL ദുബായ് മനു കാറിൽ വന്നു ഇറങ്ങി കുടെ അവന്റെ ഫ്രണ്ട് പാർട്ണറും ആയ ആസ്ഫക് കൂടെ ഉണ്ട് അവർ ഹോട്ടലിലേക്ക് കയറി അവിടെ ഉള്ള ലോബിയിൽ ഇരുന്നു മനു അവന്റെ വാച്ച്ലേക് ഓക്കേ നോക്കി