റുക്മണി… ചേച്ചി ആള് കൊള്ളലോ വെറുതെ ഇരിക്കുന്ന എന്റെ മനസ്സിലേക്ക് കുടി തീ കോരി എറിഞ്ഞിട്ട് തെ എനിക്കു അധികം പിടിച്ചു നില്കാൻ ഒന്നു പറ്റില്ല ഞാൻ കരഞ്ഞു പോകും അതു കുഞ്ഞിയെ ഓർത്താൽ എനിക്കു നില വീട്ട് പോകും
അപ്പോയെക്കും അവിടേക്കു സാവിത്രിയും സുഭദ്രയും വന്നു അവരെ കണ്ടതും റുക്മണി കണ്ണ് തുടച്ചു അത് കണ്ടു സുഭദ്ര
സുഭദ്ര… എന്താ രുക്കു നീ എന്തിനാ കരയുന്നത് അവൾ മാലതിയെയും നോക്കി അവളുടെ മുഖത്തു കാർമേഘം രൂപത്തിൽ സങ്കടം താങ്ങി നില്കുന്നു
സാവിത്രി… പറഞ്ഞപോലെ നിങ്ങൾ രണ്ടു പേരും എന്താ ഇങ്ങനെ സങ്കടപെട്ട് നികുന്നത്
മാലും… ഒന്നു ഇല്ല നിങ്ങൾക് തോന്നുന്നതാ ചേച്ചി എപ്പോ വന്നു… അപ്പോയെക്കും ഭാർഗവാന്റെ കാൾ വന്നു മാലതിക് അവൾ അത് ദൃതിയിൽ എടുത്തു കുറച്ചു ദൂരം മാറി നിന്ന് സംസാരിച്ചു
സുഭദ്ര… ഇവൾക് എന്താ പറ്റിയത് ഇവർക് എന്തോ സങ്കടം ഉണ്ട് അതാണ് ഇങ്ങനെ
അപ്പോയെക്കും റുക്മണിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റ് വീണു അത് കണ്ടതോടെ സാവിത്രി ആകെ സംശയിച്ചു
സാവിത്രി… എന്താ റുക്മണി എന്തിനാ നീ കരയുന്നെ
അപ്പോയെക്കും മാലതി ഫോൺ ആയി സാവിത്രിയുടെ അടുത്ത് എത്തി തെ കുഞ്ഞിയ ലൈനിൽ അവൾക് അമ്മയോട് സംസാരിക്കണം എന്ന് അത് കേട്ടതും രുക്കുമണിയുടെ പാതി ജീവൻ തിരിച്ചു കിട്ടിയ പോലെ ആയി സാവിത്രി സന്തോഷത്തോടെ ആ ഫോൺ വാങ്ങി സംസാരിച്ചു മാലും വന്നു രുക്കുമണിയുടെ അടുത്ത് വന്നു ഒന്നും കെട്ടിപിടിച്ചു ഇതൊക്കെ കണ്ടു സുഭദ്ര എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ അവരെ നോക്കി നിന്നും
സുഭദ്ര… എന്താണ് രണ്ടാളും കുടെ ഒളിപ്പിച്ചു കളിക്കുന്നത്
മാലും… ഒരു ആറ്റം ബോംബ് പൊട്ടിതീർന്ന ഒരു ഫീൽ ആണ് ചേച്ചി
സുഭദ്ര… പറഞ്ഞ പോലെ നിങ്ങൾ അറിഞ്ഞോ രാവിലെ
റുക്മണി… അമ്മയുടേത് ആണോ ഞങ്ങൾ ഇവിടെ ഇല്ലേ ചേച്ചി
സുഭദ്ര.. അത് അല്ല പെണ്ണെ ഒരുത്തൻ ചത്തിലായിരുന്നോ അത് നമ്മുടെ ഇവിടെ ഉള്ള പണിക്കാരൻ ആണ്