വിമല… ഏത് പത്തു അമ്പത് കൊല്ലം പഴകം ഉള്ള ആ വലിയ മരമോ
ശേഖരൻ… പത്തു അമ്പത്തോ എടി അതിന് 150 കൊല്ലത്തിന് മുകളിൽ പഴകം കാണും…. പിന്നെ മരം അല്ലേടാ മണ്ണ് ഉറയികാതെ വീണുകാണും
ഭാർഗവാൻ… അതെ അതിന് കുറച്ചു കഴിഞ്ഞു ഞാൻ നോക്കുബോ വീണ സമയം മുതൽ അത് വെട്ടാൻ ആൾ വരുന്നത് വരെ അതിനെയും തടവി നികുവാ ഭദ്രേട്ടൻ ഞാൻ അടുത്ത് ചെന്ന് ചോദിച്ചപ്പോ കുറെ ഇമോഷണൽ ആയി സംസാരികുകയാ… മരം വീണത് കണ്ടിലെ മരം ഒരു കുടുംബമാ എന്നൊക്കെ
ശേഖരൻ… അവന്ന് എന്താ പ്രാന്ത് ആയോ
ഭാർഗവാൻ… ഏട്ടന്റെ വർത്തമാനം കേട്ടപ്പോ എനിക്കു അങ്ങനെ ഓക്കേയാ തോന്നിയത് പിന്നെ ഞാൻ നൈസ് ആയിട്ട് അകത്തേക്കു കുട്ടി കൊണ്ടു വന്നു അകത്തു എത്തിയപോ അതിലും വലുത് മാളുവും സാവിത്രി ചേച്ചിയും പിന്നെ മാലതിയും എല്ലാംകൂടി ഇരുന്ന് കരയുന്നു ചോദിച്ചപോ പറയുവാ കുഞ്ഞി ഫോൺ എടുക്കുന്നില്ല എന്ന് അവരുടെ കരച്ചിൽ കണ്ടപ്പോ ഞാൻ തട്ടി വിട്ടു അവളെ ഞാൻ വിളിച്ചിരുന്നു എന്നു പിന്നെ അവൾ ബിസി ആയിരിക്കും എന്നു ഓക്കേ പറഞ്ഞു ഞാൻ അവരെ സമാധാനിപ്പിച്ചു കാരണം ഏട്ടനോ മറ്റോ മോള് വിളിച്ചിട്ട് എടുക്കുന്നില്ല എന്നോ മറ്റോ അറിഞ്ഞ ചിലപ്പോ അറ്റാക്ക് വരാൻ വരെ സാധ്യതയുണ്ട് അപ്പൊ… പിന്നെ മോള് ഫോൺ എടുക്കുന്നില്ല എന്ന് ആയതോടെ എന്റെ പിടിയും വിട്ടു ശേഖരേട്ടാൻ ആളെ വെച്ചിട്ട് ഉണ്ടാലോ അത് കൊണ്ടു ഇവിടെ ചോദിച്ചിട്ട് നേരെ ശ്രീഹള്ളിക് പോകാം എന്ന് കരുതി
ശേഖരൻ… അപ്പൊ നീ ഇന്ന് കുറെ അനുഭവിച്ചു അല്ലെ
ഭാർഗവാൻ… ശെരിക്കും പിന്നെ രാവിലേ ആ ശവം കണ്ടത് കൊണ്ടു ആണ് അമ്മ ഇപ്പൊ വിട്ടിൽ ഉള്ളത് ഇല്ലേ നേരെ ശ്രീഹള്ളിക് വിട്ടോളാൻ പറഞ്ഞു പോലും ശ്രീധരനോട് ഓഹ്
വിമല… അത് എന്തിനാ
ഭാർഗവാൻ… എന്റെ വിമലേച്ചി രാവിലെ അമ്പലത്തിൽ നിന്ന് എന്തോ കിട്ടിട്ടുണ്ട് അപ്പൊ തൊട്ട് കുഞ്ഞിയെ കാണണം എന്ന് പറഞ്ഞു തുടങ്ങിയതാ ഓഹ് …….. എന്തായാലും ആ ശവത്തിനെ കൊണ്ടു ഞങ്ങൾക് ഒരു ഉപകാരം ആയി