വീണ….അതൊക്കെ തരാം നീ ചെന്ന് ഫ്രഷ് ആയി വാ കുഞ്ഞു
അപ്പോയെക്കും സീത ബാത്‌റൂമിലേക്ക് പോയി
മഠത്തിൽ ഹൌസ്
ശേഖരൻ തന്റെ ഫോണിൽ കാൾ ചെയ്തു കൊണ്ടേ ഇരികുകയാണ് അടുത്ത് തന്നെ ഉണ്ട് ഭാർഗവാനും കുടെ വിമലയും
വിമല…. എന്താ കിട്ടുന്നില്ലേ നിങ്ങൾ അല്ലെ അവമാരെ ഓക്കേ അവിടെ മോൾക് കാവൽ നിർത്തിയത് ഇപ്പൊ അവന്മാരും ഫോൺ എടുക്കുന്നില്ലെ
ശേഖരൻ…. ആ നായിന്റെ മോൻ എന്താ ഫോൺ എടുക്കാത്തത് എന്റെ കൈയിൽ കിട്ടിയാൽ കൊല്ലും ഞാൻ അവനെ
വിമല… ഭാർഗവേട്ട നിങ്ങൾ മോളെ ഫോണിലേക്ക് വിളിച്ചു കൊണ്ടേ ഇരിക്കും … എന്റെ വീരപൂരത്തമേ എന്റെ മോൾക് ഒരാപത്തും വരുത്തല്ലേ
ഭാർഗവാൻ…. ചേച്ചി ഞാൻ…..എനിക്കു കൈയും കാലും വിറയ്ക്കുന്നു ചേച്ചി
പെട്ടെന്ന് ആണ് കുഞ്ഞിയുടെ ഫോൺ എടുക്കുന്നത്
കുഞ്ഞി… ഹലോ ചെറിയച്ച
കുഞ്ഞിയുടെ ശബ്ദം കേട്ടതും ഭാർഗവാൻ കരഞ്ഞു പോയ്
അത് കേട്ടതും കുഞ്ഞി… അയ്യോ എന്താ ചെറിയച്ച കരയുന്നെ എന്ത് പറ്റി
അപ്പോയെക്കും ശേഖരൻ ഫോൺ പിടിച്ചു വാങ്ങി.. മോളെ കുഞ്ഞി മാമന്റെ മൂത്തേ എവിടെ ആയിരുന്നു മോളെ എത്ര നേരം ആയി ഞങ്ങൾ വിളിക്കുന്നു ഞങളുടെ ഓക്കേ ശ്വാസം നിന്ന് പോയാലോ മോളെ നിന്നെ കുറിച്ച് അറിയാതെ
അപ്പോയെക്കും വിമല ഫോൺ വാങ്ങി സ്പീക്കർ മോഡിൽ ഇട്ടു… എന്റെ മോളെ കുഞ്ഞു നീ ഞങ്ങളെ തീ തീറ്റിച്ചു കളഞ്ഞാലോ മോളെ എന്താ ഇത്ര നേരം ആയിട്ടു ഫോൺ എടുക്കാതെ ഇരുന്നത്
കുഞ്ഞി… അതോ ഇന്ന് ഇല്ലേ എന്നെ….
അവൾ പറഞ്ഞു വന്നതും വീണ ഒന്നു ചുമച്ചു കുഞ്ഞി അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ ചുണ്ടിൽ വിരൽ വെച്ച് വേണ്ട എന്നാ പോലെ കാണിച്ചു
ശേഖരൻ… എന്താ മോളെ ഇന്ന് എന്താ പറ്റിയത് പറ മാമൻ ഇപ്പൊ വരാം അങ്ങോട്ടേക്ക്
കുഞ്ഞി… അയ്യേ ഒന്നു ഇല്ല മാമാ ഞാൻ ഇന്ന് അമ്പലത്തിൽ പോയി ഇരുന്നു അവിടുന്ന് കുളത്തിൽ കാലു നന്നായിക്കാൻ ഇറങ്ങിയപ്പോ ഫോൺ വെള്ളത്തിൽ പോയി അതാണ് പിന്നെ വിളിചിട്ട് കിട്ടാതിരുന്നത് ഇപ്പൊ വേറെ ഒരു ഫോണിൽ സിം ഇട്ട് വെച്ചത് ആയിരുന്നു അപ്പൊ ചെറിയച്ഛൻ വിളിച്ചു