താൻ വലിച്ച കഞ്ചാവിന്റെ ലഹരിയും കുടെ പെണ്ണിനെ മോഹിച്ച് കിട്ടാത്തതിന്റെ നിരാശയും സൈമൺ ആകെ പ്രാന്ത് പിടിച്ചു നിൽക്കുന്നത് കൊണ്ടു പറയുന്നത് അവന്ന് ഓർമ തന്നെ ഇല്ല…. എന്റെ മുന്നിൽ നിന്ന് പോടാ തന്തയ്ക് പിറക്കാത്തവനെ അത് കേട്ടതും റോക്കി ആകെ തകർന്ന് പോയി അവൻ ഒന്നും മിണ്ടാൻ നിക്കാതെ കരഞ്ഞു കൊണ്ട് അവിടെ നിന്ന് പോയി… സൈമൺ അവിടെ ഉള്ള ഒരു കസേര എടുത്തു നിലത്തു അടിച്ചു പൊട്ടിച്ചു എന്നിട്ടും അവിടെ ഉള്ള ഒരു സോഫയിലേക്ക് മറിഞ്ഞു വീണു അവൻ അവിടെ കിടന്നു…
ശ്രീഹള്ളി കോളേജ് ഗേൾസ് ഹോസ്റ്റൽ
വീണേ എന്നാ ഒരു നിലവിളിയോടെയാണ്സീത അവൾ കിടക്കുന്നിടത് നിന്ന് എഴുനേറ്റത് പെട്ടന്ന് തന്നെ അവൾ കരഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നോക്കുബോയെക്കും അവളുടെ വലം കൈയും തന്റെ രണ്ടു കൈക്കുള്ളിൽ ആക്കി കൊണ്ടു അവളുടെ ബെഡിന്റെ അടുത്ത് ഇരികുകയാണ് വീണ അവളെ നോക്കി വളരെ സന്തോഷത്തോടെ പുഞ്ചിരിച്ച് കൊണ്ടു അവളുടെ കൈ തടവി കൊണ്ട് വീണയെ കണ്ടതും സീത കരഞ്ഞു നിലവിളിച്ചു കൊണ്ടു അവളെ കെട്ടിപിടിച്ചു വീണ അവളെ ആശ്വാസിപ്പിക്കാൻ അവളുടെ പുറത്തു തടവി പെട്ടന്ന് തന്നെ സീത പിടുത്തം വീട്ട് വീണയുടെ മുഖവും തലയും കൈയും വയറും ഓക്കേ തടവി നോക്കി
സീത… നിനക്ക് എന്തെങ്കിലും പറ്റിയോ വീണേ ആ വണ്ടി നമ്മളെ നേരെ വന്നത് അല്ലെ ഇനി ഇതൊക്കെ സ്വപ്നം ആണോ വിണേ എന്നെ ഒന്ന് അടിച്ചേ
അത് കേട്ടതും വീണ… കുഞ്ഞു എനിക്കു ഒന്നു ഇല്ല നീയും ഓക്കേ ആണ് ഇത് സ്വപ്നം ഒന്നു അല്ല
സീത…. നീ എന്നെ അടിക് എന്നാലേ ഞാൻ വിശ്വസിക്കു
വീണ… നിന്നെ ഞാൻ അടിക്കില്ല
അത് കേട്ടതും കുഞ്ഞി അവിടെ ഉള്ള വെള്ളം ജഗ്ഗു എടുത്തു അവളുടെ തന്നെ മുഖത്തേക് വെള്ളം ഒഴിച്ചു അവളുടെ മുഖത്തു മുടിയിലും ദേഹത്തും എല്ലാം വെള്ളം ആയി കുടെ വീണയുടെ മേലും ആയി
വീണ…. ഇ പെണ്ണിനെ കൊണ്ടു എടി കുഞ്ഞു നീയും ഞാനും സേഫ് ആണ് ഇങ്ങനെ ഒരു പൊട്ടിക്കളി അത് പറഞ്ഞു വീണ അവിടെ ഉള്ള ഒരു ടവൽ എടുത്തു കുഞ്ഞിയുടെ മുഖം തുടച്ചു