രാവണ ഉദയം 9 [Uncle jhon]

Posted by

സൈമൺ…. ഛെ എന്നിട്ട്

റോക്കി… എനിക്കു എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിൽ ആയില്ല ഞാൻ ഇതൊക്കെ കണ്ടു ഞെട്ടി നിക്കുവല്ലേടാ നമ്മുടെ ജീപ്പ് ഇടിച്ചു കൊണ്ടു തന്നെ ആ കാർ മുന്നോട്ടു ഓടിച്ചു എടുത്തു നമ്മുടെ ജീപ്പിന്ന് ഫ്രണ്ട് ഭാഗം ഒന്നു ഇല്ല എന്നിട്ടും അത്‌ ഇടിച്ചു നിരക്കി കൊണ്ടു ആണ് ആ കാർ മുന്നോട്ടു എടുത്തു ആ മുക്കണ്ണൻ  വളവിലേക് ആയി കൊണ്ട് നിർത്തി കാർ ബ്രേക്ക് ഇട്ട് നിന്നും നമ്മുടെ ജീപ്പ് കുറച്ചു പിറകോട്ടു ആയി അങ്ങട് നിന്ന് ഡേവിടിനെയും ചത്താനെയും ഒന്നും കാണാൻ തന്നെ ഇല്ല ഞാൻ പിറകിൽ നിക്കുവല്ലേ പെട്ടന്ന് അവിടേക്കു പോകാനും എനിക്കു പേടി ആയി പോയി ഞാൻ നോക്കുബോ സീതയെ കൈയിൽ താങ്ങി പിടിച്ചു നികുവാ വീണ   എന്റെ പൊന്നു സൈമ അവളുമാരുടെ ഓക്കേ പിറകിൽ കുടെ ആണ് ആ കാർ വന്നു നമ്മുടെ ജീപ്പിനെ ഇടിച്ചു റൊട്ടി ആക്കിയത്  ഇത് അവളുമാരെ മറ്റോ  ഇടിച്ചു ഇരുന്നെങ്കിൽ  റോഡിൽ അരഞ്ഞു പോയേനെ രണ്ടു… ഇത് ഞാൻ നോക്കുബോ ഒരു രോമത്തിന്ന് പോലും പരിക്ക് ഇല്ലാതെ ഇതൊക്കെ നോക്കി നികുവാ ആ വീണ.. കൈയിൽ ആണ് എങ്കിൽ ബോധം പോയത് ആണ് എന്ന് തോനുന്നു ആ സീതയെ താങ്ങി ഇങ്ങനെ നികുവാ ഓഹ് വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്‌

സൈമൺ… എന്നിട്ട് അവമാർ ചത്തോ അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയോ

റോക്കി…. ആരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഞാൻ അവിടുന്ന് എങ്ങനെ രെക്ഷപെട്ടു എന്നാ എനിക്കു അറിയാത്തത് ഓഹ് പിന്നെ ഉണ്ടായത് ആണ് എന്നെ വിറപ്പിച്ചു കളഞ്ഞത്  നമ്മൾ ഒന്നു വിചാരിക്കുബോലേ അല്ല കാര്യംങ്ങൾ

സൈമൺ… നീ എന്താകയാ ഇ പറയുന്നേ അവമാരെ വണ്ടി ഇടിച്ചു അതിൽ എന്താണ്…. ഇതൊക്കെ നോർമൽ അല്ലെ

റോക്കി… എന്നാ ഇനി പറയാൻ പോകുന്ന കാര്യംങ്ങൾ ആണ് നോർമൽ അല്ലാത്തത്  എന്റെ സൈമ ഞാൻ പറഞ്ഞില്ലെ ആ വലിയ suv അതെ റ്റാറ്റാ ഹാർറിയർ ബ്ലാക്ക് മോഡൽ അതെ ആ വണ്ടി നമ്മുടെ ആ ജീപ്പ് ഇടിച്ചു നിരക്കി കൊണ്ടു പോയി മുക്കുറ്റി റോഡിൽ നിർത്തി  എന്നിട്ടും അത്‌ റിവേഴ്‌സ് എടുത്തു പിറകോട്ടു നിർത്തി നിന്നും    ഞാൻ അതിൽ നിന്ന് ആൾ ഇറങ്ങു എന്ന് പ്രതീക്ഷിച്ചു നിന്നും പക്ഷേ ആ വണ്ടി അങ്ങനെ തന്നെ  സ്റ്റാർട്ടിങ് പൊസിഷനിൽ നിർത്തി ഇട്ട് നിന്നും എനിക്കു ഒന്നും മനസ്സിൽ ആയില്ല അങ്ങോട്ട്‌ പോയാലോ എന്ന് കരുതി ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അങ്ങോട്ട്‌ എടുകാം എന്ന് കരുതിയതു പെട്ടെന്നാണ്   നമ്മുടെ  ജീപ്പിന്റെ  റൈറ്റ് സൈഡ് റോഡിൽ നിന്നും സ്പീഡിൽ ലാൻഡ് റോവർ ഡിഫെൻഡർ മോഡൽ ബ്ലാക്ക് suv കാർ വന്നു നമ്മുടെ ജീപ്പിനെ ഇടിച്ചു  തെറുപ്പിച്ച് കട്ടാക്കൊള്ളി കൊക്കയിലേക് മറച്ചു കളഞ്ഞു  എന്നിട്ട  ആ വണ്ടി അവിടെ ബ്രേക്ക് ഇട്ട് നിന്നും ഇതൊക്കെ സെക്കന്റ്‌കൾ കോണ്ട നടന്നത് അത്‌ കണ്ടു ഞാൻ വിറച്ചു പോയടാ പെട്ടന്ന് തന്നെ ലാൻഡ് റോവർ വണ്ടി പിറകോട്ടു തന്നെ എടുത്തു ഞാൻ നോക്കുബോൾ എന്റെ നേരെ നോക്കി ആ റ്റാറ്റായുടെ ഹാർറിയർ വണ്ടി നില്കുന്നു അതിന് ഇടിച്ച കുറച്ചു പരികെ ഉള്ളു നമ്മുടെ ജീപ്പ് തകർന്ന് പോയിട്ട് ഉണ്ട് ഞാൻ നോക്കുബോൾ ആ വണ്ടി എന്റെ നേരെ ലൈറ്റ് ഇട്ട് കാണിച്ചു  ഡിം ആൻഡ് ബ്രൈറ്റ് കാണിച്ചു അതോടെ സൈമ ഞാൻ എങ്ങനാ എന്റെ ജീവനും കൊണ്ടു പോന്നത് എനിക്കു അറിയില്ല… ഏതാകയോ ഉടു വഴിയിൽ കുടെ ഓക്കേ കേറിയ ഞാൻ ഇപ്പൊ നിന്റെ മുന്നിൽ വന്നു നികുന്നത് സത്യം ഞാൻ എന്റെ മരണം വരെ മുന്നിൽ കണ്ടു  നമ്മുടെ ആളുകളെ എന്ത് നിസാരം ആയിട്ട അവർ ഇടിച്ചു കൊക്കയിൽ തള്ളിയത്

Leave a Reply

Your email address will not be published. Required fields are marked *