സൈമൺ… എന്നിട്ട് എന്തായാടാ
റോക്കി…. ഞാൻ നോക്കുബോ കളിച്ചു ചിരിച്ചു വരുകയാ രണ്ടും കുടെ ജീപ്പ് അവർക്ക് നേരെ വരുന്നത് അവർ കണ്ടിട്ടില്ല പിന്നെ റോഡിന്റെ അരികിൽ കുടെ കൈയും പിടിച്ചു വരുന്നത് കൊണ്ടു അവർ ശ്രദ്ധിച്ചതും ഇല്ല പെട്ടന്ന് ആണ് വീണ വണ്ടി അവരുടെ നേരെ വരുന്നത് കണ്ടത് എന്ന് തോന്നുന്നു എന്റെ സൈമ വേറെ വല്ല പെൺകുട്ടികൾ ആണ് എങ്കിൽ ചാടി മാറുകയാല്ലെ ചെയുക ആ സമയത്ത് ഇത് രെക്ഷപെടാൻ അവസരം കിട്ടിയിട്ടും എന്റെ കണക്കു പ്രകാരം വീണയിക് അതിന് പറ്റുകയും ചെയ്യുമായിരുന്നു കാരണം വണ്ടി വരുന്നത് സീതയുടെ ഭാഗത്തേക്ക് ആയിരുന്നു ഇതൊക്കെ ഞാൻ സെക്കൻഡ് വ്യത്യാസത്തിൽ കാണുകയാ
സൈമൺ… നീ എന്നെ അധികം ടെൻഷൻ അടിപിക്കാതെ എന്താ ഉണ്ടായത് എന്ന് പറയടാ മറ്റവനെ
റോക്കി…. എന്റെ പൊന്നു സൈമ അവൾ ഇല്ലേ ആ വീണ അവൾ ആ സീതയുടെ മുന്നിലേക്ക് കയറി നിന്ന് അവളെ മൊത്തമായി പൊതിഞ്ഞു കെട്ടിപിടിച്ചു നിന്ന് കളഞ്ഞു നമ്മൾ ഇ വാരി മാറോട് അണച്ചു പിടിക്കുബോലെ ആ സീതയെ മൊത്തത്തിൽ തല അടക്കം അവളുടെ കൈക്കുള്ളിൽ ആക്കി പിടിച്ചു കളഞ്ഞു വണ്ടി ഇടിച്ച എങ്ങനെ ആണ് എങ്കിലും വീണ തീർന്നു പോകു പക്ഷേ സീതയിക്ക് ചിലപ്പോൾ വല്ല തൊലി മറ്റോ പോയാൽ ആയി അതുപോലെ ഉള്ള പ്രൊട്ടക്ഷൻ ഇ വീണയിക് സീതയെകളും ഉയരവും കുറച്ചു കൂടുതൽ ആണ് കുറച്ചു ഫിറ്റ് ബോഡിയും ആണ് അവൾ ആ പെണ്ണിനെ മൊത്തത്തിൽ കവർ ചെയ്തു കളഞ്ഞു ഓഹ് വല്ലാത്ത ഒരു കാഴ്ച ആയിരുന്നു ഞാൻ നിനക്ക് ആണ് ഇത് പോലെ സംഭവിക്കാൻ പോകുന്നത് എങ്കിൽ ചാടി രെക്ഷപെടുകയെ ഉള്ളു
സൈമന്ന് ആകെ ക്ഷമ നശിച്ചു റോക്കിയുടെ കോളറിൻ കുത്തി പിടിച്ചു എന്നിട്ടും അലറി ചോദിച്ചു…. എടാ നായെ ബാക്കി കാര്യം പറയടാ നീ അവളെ പുകഴ്ത്താതെ അവന്റെ ഒരു വീണചരിതം സീത എവിടെ… റോക്കി അവന്റെ പിടുത്തം വിടുവിച്ചു…
റോക്കി… എടാ അതാണ് പറയുന്നത് അവളെ വീണ മൊത്തത്തിൽ കവർ ചെയ്തു നിന്നും വണ്ടി അവർക്ക് നേരെ പഞ് അടുത്ത് എന്റെ സൈമ ഒരു ആറടി വ്യത്യാസം ഉണ്ടാവു വണ്ടിയും അവരും തമ്മിൽ സൈമ എവിടുന്നു ആണ് എന്ന് അറിയില്ല വിത്ത് ഇൻ സെക്കന്റ്സ് നമ്മുടെ വണ്ടിയുടെ ഒപോസിറ്റ് സൈഡിൽ നിന്ന് ഒരു ബ്ലാക്ക് suv കാർ നമ്മുടെ ജീപ്പിന് മുന്നിൽ വന്നു ഒരു ഇടി ഇടിച്ചു എന്ത് സ്പീഡ് ആയിരുന്നു എന്ന് അറിയുമോ നിനക്ക് ഓഹ് എന്തിന്ന് വീണയെയും സീതയെയും ഒന്നു ടച്ച് പോലും ചെയ്യാതെ നമ്മുടെ ജീപ്പ് ഇടിച്ചു തെറുപിച്ചു കളഞ്ഞു.. ആ കാർ ഇല്ലേ ഇടിച്ചിട്ടും വണ്ടി നിർത്താതെ നമ്മുടെ ജീപ്പ്മായി മുന്നോട്ട് തന്നെ ഓഹ് നമ്മുടെ ആളുകൾ രണ്ടാളും ഓൺതാ സ്പോട്ടിൽ തീർന്നു കാണുമ് ഓഹ്