ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

പേര് കൊത്തി വച്ച ആ ഇരുനില വീട്ടിലേക്ക് ഞാൻ കേറി. വല്യ ഹാളിലെ വിലപിടിപ്പുള്ള സോഫാ സെറ്റിയിൽ കാലിന്മേൽ കാല് കേറ്റി വച്ച് കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന്റെ പ്രവ്ടിയിൽ ഇരിക്കുവാണ്, ദേവരാജവർമ്മ എന്റെ അച്ഛൻ……!!

 

 

“””””””””””മ്മ്, വന്നോ…..??”””‘”””””””

 

“”””””””””മ്മ്…..!!”””””””””””

 

“””””””””””ഇനി തിരിച്ച് പോക്കുണ്ടോ….??””””””””””

 

“”””””””‘””ഒന്നും തീരുമാനിച്ചിട്ടില്ല…..!!”””””””””””

 

“”””””””””മ്മ്, തീരുമാനിച്ചിട്ട് അറിയിക്കണം. അതല്ല, കഴിഞ്ഞ തവണത്തെ പോലെ ഒളിച്ചോടാൻ വല്ല പദ്ധതിയും ഉണ്ടേൽ അത് ഇപ്പഴേ മറന്നേക്ക്. പോ, യാത്ര ക്ഷീണം കാണും. റെസ്റ്റൊക്കെ എടുത്ത് ഫ്രഷ് ആയിട്ട് വാ……””””””””””””

 

 

അച്ഛൻ…….!!

 

 

സ്റ്റെപ്പ് കയറി മുകളിലത്തെ മൂന്നാമത്തെ മുറി., അതാണ് എന്റെ മുറി. ഞാൻ പോയപ്പോ എങ്ങനെ കിടന്നോ, അതേമാതിരിയാണ് ഇപ്പോഴും. എല്ലാമൊന്ന് ക്ലീൻ ആക്കി. നടുനിവർക്കാനായി ഒന്ന് കിടന്നു.

 

 

“”””””””””””എപ്പഴാ വന്നേ…..??””””””””””

 

 

മയക്കം വരാണ്ട് കിടക്കുവായിരുന്ന ഞാൻ ശബ്ദം കേട്ടാണ് കണ്ണ് തുറക്കുന്നത്.

 

 

“””””””””””കുറച്ച് നേരായി…..!!”””””””””””

 

“”””””””””മ്മ്. എന്റെ അനിയത്തി വിളിച്ചാൽ എന്താ ഫോൺ എടുക്കനിത്ര മടി…?? അവളെന്നും വിളിച്ച് എന്നോടാ പരാതി. മെസ്സേജ് അയച്ചാലൊട്ട് മറുപടിയും കൊടുക്കുന്നില്ല…….!!””””””””””

 

“”””””””””””എനിക്ക് താല്പര്യം ഇല്ലാ. കൊറേ കൊല്ലോയി അവളെന്നെ ശല്യം ചെയ്യാൻ തുടങ്ങിട്ട്. എത്ര വട്ടം പറഞ്ഞതാ എനിക്ക് ഇഷ്ട്ടല്ലാന്ന്. എന്നാലും പിന്നീന്ന് മാറുന്നില്ല.”””””””””””

 

“””””””””””എന്റെ അനിയത്തിക്ക് എന്താടാ ഒരു കുറവ്….?? അവള് എന്ന് മുതലാ നിനക്കൊരു ശല്യമായി തുടങ്ങിയെ…..?? ഞാൻ ഒന്ന് പറഞ്ഞേക്കാം ദേവാ, മനസ്സില് വല്ലതും കേറി കൂടിട്ടുണ്ടേ അത് കളഞ്ഞേക്ക്. നീ ആരേലും സ്‌നേഹിക്കുന്നുണ്ടേലോ കുടുംബമായി ജീവിക്കുന്നുണ്ടേലോ അതന്റെ മാളുവും ആയിട്ടാവും…..!!””””””””””””

 

“””””””””””അത് തീരുമാനിക്കേണ്ട ആള് ഞാനാ. ഇതെന്റെ ജീവിതമാണ്. അത് എങ്ങനെ ജീവിച്ച് തീർക്കണം എന്ന് എനിക്കറിയാം. ചേച്ചിക്കും, അനിയത്തിക്കും അങ്ങനെ വല്ല പ്ലാനുമുണ്ടേ അത് വെള്ളത്തിൽ വരച്ച വര പോലെ ആവത്തേയുള്ളൂ……!!””””””””””””

 

“”””””‘”””””എങ്കിൽ അതൊന്ന് കാണണമല്ലോ., നിന്റെ കാര്യങ്ങള് തീരുമാനിക്കാൻ ഇവിടെ നിന്റെ അച്ഛനും അമ്മയും ചേട്ടനും ഞാനുമൊക്കെയുണ്ട്. ഞങ്ങള് തീരുമാനിക്കുന്നത് പോലെയേ നടക്കൂ….!! അതെങ്കി ഒന്ന് കാണണോലോ….??””””””””””

Leave a Reply

Your email address will not be published. Required fields are marked *