“””””””””””കാണാം…..!!””””””””””
ചിരിയോടെ ഞാൻ പറഞ്ഞു. അവളും ചിരിച്ചു. പിന്നീട് നടന്നകന്നു……!! അപ്പോഴും അവളുടെ പേര് മാത്രം ചോദിച്ചതുമില്ല, പറഞ്ഞതുമില്ല. ലൈഫിൽ ഒരുപാട് പേരിങ്ങനെ കടന്ന് വരും. പേരോ ഊരോ അറിയാത്ത മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് ഇതുപോലെ വിട്ടകലുന്ന ഒരുപാടുപേർ. അതിലൊരാൾ തന്നാണ് ഇപ്പൊ കണ്മുന്നിൽ നിന്നും മാഞ്ഞുപോയ ആ പെൺകുട്ടിയും.
എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനും അടുക്കാറായി. ഉള്ളിലൊരുപാട് സന്തോഷം തോന്നുന്നു. ഈ നേരവും കടന്ന് പോവും……!!
അമ്പലനട സ്റ്റാന്റിൽ ബസ്സിറങ്ങി., ഇനി നടക്കാവുന്ന ദൂരമേയുള്ളൂ. ചീക്കുട്ടി ഏട്ടൻ വരുവാ…….. പുഞ്ചിരിയോടെ ഞാൻ നടന്നു. പരിചയക്കാരെ കണ്ട് ചിരിച്ച് കാട്ടിയും, വഴിയോര കടകളിൽ കേറി കണ്ണിൽ കണ്ട സാധനങ്ങൾ വാങ്ങിയും ഞാൻ നടന്നു.
MIRACLE
ആറ് മാസം കൊണ്ട് വന്ന മാറ്റം അതായിരുന്നു ദിവാകരേട്ടന്റെ ഹോട്ടലിനോട് ചേർന്ന് പണിതീർത്ത പുതിയൊരു മൊബൈൽ ഷോപ്പ്. ആ നേരം കണ്ണിലും മനസ്സിലും നിറഞ്ഞത് എന്റെ ചീക്കുട്ടീടെ കൈയിലെ കളിപ്പാട്ടത്തിന് സമാനമായ ചെറു തുണ്ട് കഷ്ണം പോലെ തോന്നിക്കുന്ന 5 അക്ക നമ്പർ ഇല്ലാത്ത ആ കുഞ്ഞ് nokia ഫോൺ ആണ്. പിന്നേ ചിന്തിക്കാൻ പോലുമുള്ള സമയം തലച്ചോറിന് നൽകാതെ ഞാൻ ഷോപ്പിലേക്ക് കേറി.
“”””””””””””എനിക്കൊരു ഫോൺ വേണം…..!!”””””””””””
കൂടുതലൊന്നും ചോദിക്കാനും പറയാനുമില്ലായിരുന്നു.
“”””””””””””ഏത് ഫോണാ ബ്രോ വേണ്ടേ…??”””””””””””
“”””””””””””അതിനെ പറ്റിട്ടൊന്നും എനിക്ക് വല്യ പിടി ഇല്ലാ. വില വച്ച് നോക്കുവാണേ, എന്റെ ജീവന് വേണ്ടിട്ടാ അപ്പൊ എത്രയായാലും നോക്കാം……!!”””””””””‘””
“”””””””””””അങ്ങനാണേ ബ്രോ OnePlus Nord CE 2 Lite 5G എടുക്കാം…….!!””””””‘”‘”””
“””””””””””Price എങ്ങനെയാ……??”””””””””””
“”””””””””””21,999 ആണ് ബ്രോ market price…..!! ഇതിൽ കൂടിയത് ഇല്ല ബ്രോ……””””””””””””
“”””””””””””Pack ചെയ്തോ…….!!””””””””””””
“””””””””””ബ്രോ card or cash……??”””””””””””
“”””””””””””gp ഇല്ലേ……??”””””””””””””
“”””””””””””ഉണ്ട് ബ്രോ……!!””””””””””””