“”””””””””Nop. NRI ല് വർക്ക് ചെയ്യുവാന്നാ പറഞ്ഞേക്കുന്നെ. പിന്നേ സ്ട്രീറ്റ് ബോക്സിങ് അല്ലേ….?? മീഡിയസ് ഒന്നും ഉണ്ടാവില്ല. ആരേലും ഇതെപ്പോലൊക്കെ ഫോണിൽ പകർത്തിയാലേ ഉള്ളൂ…..!!”””””””””””
“””””‘”””അപ്പൊ അവരൊക്കെ ലീക്ക് ചെയ്താലോ…..??”””””””””””
“””””””””””ചെയ്യില്ല…..!!”””””””””‘
“””””””””അതിനെന്താ ഇത്രയുറപ്പ്…..??””””””””””
“”””””””””ഉയിരിന് പേടി ഉള്ളവൻ ചെയ്യില്ല….!!””””””””
“”””””””””””ഓഹ് അങ്ങനെ…..!! എനിക്ക് പേടിയുണ്ടേ സത്യായിട്ടും ഞാൻ ചെയ്യത്തില്ല.””””””””””
“””””””””Thanks…..!!”””””””””
ട്രെയിനിന്റെ ശൂളം വിളി കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് മാറുന്നത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ, മടിയിൽ വച്ചിരുന്ന ബാഗ് തോളിൽ കേറ്റി ഞാൻ എഴുന്നേറ്റു.
“””””””””””നിങ്ങളും തിരുവനന്തപുരത്തേക്ക് ആണോ……??”””””””””””
എന്റെ പിന്നാലെ എഴുന്നേറ്റ അവൾ സംശയത്തോടെയും ആച്ഛര്യത്തോടെയും തിരക്കി. അവളെയൊന്ന് നോക്കി ചിരിച്ച ശേഷം നിർത്തിട്ട ട്രെയിനിലേക്ക് ഞാൻ കേറി.
രണ്ട് സ്റ്റേഷൻ കഴിഞ്ഞാണ് പിന്നേ മൂപ്പരെ കാണുന്നത്. എനിക്കെതിരെ ഫ്രീയായി കിടന്ന സീറ്റിൽ അവളിരുന്നു. പിന്നേ ചോദ്യം ചെയ്യലും ഉത്തരം പറച്ചിലുമൊക്കെയായി. ഒരു സാധു. ടെക്നോ പാർക്കിലാണ് ജോലി. ചേച്ചിയുടെ കല്യാണമാണ്, ലോങ് ലീവ് എടുത്ത് നാട്ടിൽ പോവുവാ. എന്നേം ക്ഷെണിച്ചു. ഞാനായി ചോദിക്കാത്ത ഒരുപാട് ചോദ്യങ്ങൾക്ക് അവളായി തന്നെ ഉത്തരവും നൽകിയിരുന്നു. കുറച്ച് സമയം കൊണ്ട് തന്നെ നല്ലൊരു ഫ്രണ്ട് ആയി അവൾ മാറിയിരുന്നു. പക്ഷെ അപ്പോഴും അവളുടെ പേര് മാത്രം അവൾ പറഞ്ഞിരുന്നില്ല. ഞാനൊട്ട് ചോദിച്ചതുമില്ല. തിരുവനന്തപുരം എത്തും വരെ അല്ലെങ്കിൽ സന്ധ്യോട് അടുക്കും വരെ ഒരു മടുപ്പും തോന്നാതെ ഞങ്ങൾ സംസാരിച്ചു.
“”””””””അടുത്തത് എന്റെ സ്റ്റേഷനാ…..!!”””””””””””
തന്റെ സാധനങ്ങൾ എല്ലാം ഉണ്ടോന്ന് അവളൊന്നൂടെ ഉറപ്പ് വരുത്തി. പിന്നീട് ചെറിയൊരു നിരാശയോടെ അവൾ പറഞ്ഞു.
“””””””””””””Thanks for the company…..!!””””””””””””
ഷേക്ക് ഹാൻഡിനായി കൈകൾ നീട്ടിമ്പോൾ ആ കൈകൾ തട്ടിമാറ്റി അവളെന്നെ ഇരുന്ന ഇരുപ്പിൽ തന്നെ കെട്ടിപ്പിടിച്ചു.
“””””””””””നല്ലൊരു യാത്ര സമ്മാനിച്ചതിന്…..!!””””””””””
എന്നിൽ നിന്നും വിട്ട് മാറി അവൾ പറഞ്ഞു.