വേദനയെ സങ്കടത്തെ ഒരുവിധം മറക്കാൻ ജിമ്മിലേക്ക്. ഏട്ടരയോടെ തിരിച്ച് ഫ്ലാറ്റിലേക്കും.
“”””””””””ശെരിടാ. ഞാനിറങ്ങുവാ, ഇരുട്ടും മുന്നേ കൂര പിടിക്കാൻ നോക്കണം…..!!”””””””””””
“””””””””””””എടാ അപ്പൊ അടുത്ത മാച്ച്….??””””””””””
“””””””””””ഞാൻ പറഞ്ഞായിരുന്നു കോച്ചിനോട്. മനസ്സ് പറയുന്നത് എന്താണോ അത് ചെയ്തോളാൻ മൂപ്പരും പറഞ്ഞു….!!””””””””””
ഇവിടെ വന്ന ശേഷം പരിചയമായി കൂടെകൂടിയാ ചങ്ങാതി, അരവിന്ദ്. അവനായിരുന്നു എന്നിലെ എല്ലാ വിഷമത്തിനും ആശ്വാസമേകിയത്.
“”””””””””ഇനി വരുമ്പോ പെങ്ങളെ കൂടി കൊണ്ട് വാ……!!”””‘”””””””
ഇറങ്ങാം നേരം അവനോർമിപ്പിച്ചു.
“”””””””””തിരിച്ച് വരവിന്റെ കാര്യം സംശയമാണ്. എന്നാലും….., കാണാടാ…..!!”””””””””””
അവനെ ഇറുക്കെ പുണർന്ന് ഒരു തുള്ളി കണ്ണുനീര് അവന് വേണ്ടി സമ്മാനിച്ച് ഞാനിറങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക്.
ആറ് മാസമായി ഞാനിവിടെ., അച്ഛനുമമ്മക്കും രണ്ട് ആണ്മക്കൾ., മൂത്തത് എന്റെട്ടൻ ധീരവ്. പിന്നേ ഞാൻ ദേവ്. വീട്ടുകാർക്ക് ഏട്ടനെ വല്യ കാര്യാ., പഠിക്കാനും മിടുക്കനായിരുന്നു. അതിനാൽ തന്നെ അച്ഛന്റെ ബിസ്സിനസ്സുകൾ സ്ഥിരം ക്ലിഷേ കണക്കേ അവനാണ് നോക്കി നടത്തുന്നത്. അവര് ഉണ്ടാക്കിയത് മുഴുവൻ അവനുള്ളതാ. ഞാനാണെ ദത്ത് എടുത്തവനെ പോലെ, ഒരുരൂപ എടുത്താൽ കൂടി സ്വന്തമായിട്ട് ജോലി ചെയ്ത് കാശുണ്ടാക്കി ചിലവാക്കാൻ പറയും. പല പല ജോലികൾ മാറി മാറി ചെയ്തു. ഒടുവിൽ ഞാൻ സ്വപ്നം കണ്ടിടത്ത് എന്നെ ദൈവം എത്തിച്ചു. അച്ഛന്റെ പേര് പറഞ്ഞാൽ മാത്രേ ഇളയ മകനെ ആർക്കും അറിയൂ. എന്നാൽ ഇപ്പൊ എനിക്കെന്റെതായ അഡ്രെസ്സ് ഉണ്ട്. ബോക്സിങിലെ ചെകുത്താൻ, അതാണ് ഞാൻ. ദേവ് എന്ന demon boy. പക്ഷെ ഇതും ഞാൻ തുടരുന്നില്ല കാരണം എന്റെ മനസ്സും ശരീരവും എന്റെ പ്രാണന്റെ അടുത്ത് എപ്പളും ഉണ്ടാവണം. കഴിഞ്ഞ മാസങ്ങൾ മൊത്തം ശബ്ദത്തിലൂടെയാണ് ഞാനവളെ കണ്ടതും. ഇനിയും വയ്യ, ചിലപ്പോ ഞാൻ മരിച്ചുപ്പോവും. കുഞ്ഞുനാള് തൊട്ടേ ചങ്കിൽ കൂടിയതാ. അവളില്ലാതെ ഞാനോ, ഞാനില്ലാതെ അവളോ ഇല്ലാ. ഞാനാണ് അവൾ, അവളാണ് ഞാൻ……!!