ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

“””””””””””ഏട്ടനിക്ക് പേടിയായിട്ടാ…..!! ആരേലും കണ്ടാ…?? എന്നെ വച്ചേക്കില്ലേട്ടാ….””””””””””

 

“””””””””””ആരേലും കണ്ടാലല്ലേ….?? ആരും കാണില്ല. നീ എന്നോടൊപ്പം അല്ലേ ഉള്ളേ പേടിക്കേം വേണ്ട. വാ ഞാനാ വിളിക്കണേ ധൈര്യായിട്ട് വാ……”””””””””””

 

അവളുടെ കൈപ്പിടിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി. മുൻ വാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്. ഹാളിൽ ആണേ ആരേം കാണുന്നുമില്ല. നാലും നാല് ദിശയിൽ തിരക്കുകളിൽ ആയിരിക്കും. എന്റെ കൈയും മുറുകെ പിടിച്ച് എന്റെ പിന്നിൽ ഒളിച്ച് വിറച്ച് വിറച്ചാണ് പാവം നടക്കണേ. സ്റ്റെപ്പ് കേറി മുകളിൽ എന്റെ മുറിയിലോട്ട് കേറുവോളം അവളുടെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേക്കാമായിരുന്നു. മുറിക്കകത്തേക്ക് കേറി വാതിലും അകത്തൂന്ന് കുറ്റിയിട്ട് അവളെ ബെണ്ടിലേക്ക് ഇരുത്തി.

 

“””””””””””ഇപ്പൊ പേടി മാറിയോ പെണ്ണേ….??””””””””

 

അവളുടെ അടുത്തായി തന്നിരുന്ന് ഞാൻ തിരക്കി.

 

“””””””””””നല്ല പേടിയുണ്ടേട്ടാ. ആരേലും എന്തേലും ആവശ്യത്തിന് എന്നെ തിരക്കിയാൽ….??””””””””””

 

“”””””””””ഞാൻ പറഞ്ഞില്ലേ ചീക്കുട്ടി ഈ രാത്രി ആര് എന്ത് ആവശ്യത്തിന് തിരക്കാനാ നിന്നേ…..?? നീ സമാധാനത്തോടെ കിടക്ക്….!!””””””””””

 

മുറിയിൽ പരന്ന AC യുടെ തണുപ്പിൽ ഞാൻ കിടന്നു. അപ്പോഴും പേടിയോടെ നഖവും കടിച്ചവൾ അതേ ഇരുപ്പാണ്…..!!

 

“”””””””””ഇങ്ങോട്ട് കിടക്കടി…..!!””‘””””””””

 

എഴുന്നേറ്റ് ഇരുന്ന് അവളുടെ തോളിൽ പിടിച്ച് ഞാൻ പിന്നിലേക്ക് കിടത്തി. അപ്പോഴുമാ മുഖത്തേ പേടിയോ ഞെട്ടലോ മാറിയിരുന്നില്ല.

 

“”””””””””ഏട്ടാ…..??””””””””””

 

“”””””””””ഓ….””””””””””

 

“”””””””””പേടിയാവുവാ…..!!”””””””””

 

“””””””””പേടിക്കാതെടാ. ഏട്ടനില്ലേ…..?? വാ….””””””””””

 

കൈകൾ വിടർത്തി ഞാനവളെ ക്ഷേണിക്കുമ്പോ അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ ചുടു നിശ്വാസം എന്റെ നെഞ്ചിൽ തട്ടുമ്പോ വല്ലാത്തൊരു അനുഭൂതി തന്നായിരുന്നു എനിക്ക്.

 

“””””””””””””ഇങ്ങനെ കിടന്ന് ചത്താലും സന്തോഷേയുള്ളൂ ചീക്കുട്ടിക്ക്….!!”””””‘””””””

 

“””””””””””ദേ ചീക്കുട്ടി വേണ്ടാട്ടോ., എനിക്ക് ദേഷ്യം വരുന്നുണ്ടേ…..!!”””””””””””

 

മുഖം മാറ്റി എന്നെ നോക്കിയവൾ ചിരിച്ചു. പിന്നെ വീണ്ടും കിടന്നു.

 

“”””””””””എന്നെ കല്യാണം കഴിക്കോ ദേവേട്ടാ….??””””””””””

 

അവളുടെ അടുത്ത ചോദ്യം വന്നപ്പോ സന്തോഷം അടക്കാനാവാതെ ഞാനവളെ ചുംബിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *