ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

 

“””””””””””ദേവേട്ടന് തണുപ്പ് അടിക്കില്ലേ…..??”””””””””””

 

 

അവളെ പുതപ്പിച്ച്, എന്നിലേക്ക് ചേർത്ത് ഞാൻ കിടക്കുമ്പോ അവൾ വല്യ വായിൽ തിരക്കി.

 

 

“””””””””””””സാരല്ല, ഏട്ടന് തണുക്കില്ല. അങ്ങനെ തണുക്കുവാണേ എന്റെ ചീക്കുട്ടീടെ ചൂടേറ്റ് കിടന്നോളാം…..!!”””””””””””

 

“””””””””””ചീക്കുട്ടീടെ ചൂട് എന്നും എന്റെ ദേവേട്ടന് മാത്രോള്ളതാ. ദേ ഈ പുതപ്പിനുള്ളില് ഇനീം സ്ഥലോണ്ട്. വാ…..!!””””””‘””

 

 

പുതപ്പ് ഒരല്പം മാറ്റി തന്ന് അവളെന്നെ ഷെണിച്ചു. ആ ഷെണം നിരസിക്കാതെ ഞാനുമാ പുതപ്പിനുള്ളിലേക്ക്, എന്റെ ചീക്കുട്ടിയുടെ മാറിലെ ചൂടിലേക്ക്……..!!

 

 

1 YEAR AGO………!!

 

 

അഞ്ചരക്ക് വച്ച അലാറം കേട്ടാണ് ഞാനുണരുന്നത്. ഒന്ന് ഫ്രഷ് ആയി നടക്കാനിറങ്ങി. ഇതെന്നുമൊരു ശീലമാണ്. വഴിയരികിലെ കച്ചവടക്കാർ ഉണരുന്നതേയുള്ളൂ. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നീണ്ട് കിടക്കുന്ന റോഡിലൂടെ ട്രാക്ക് സ്റ്റൂട്ടും, ബനിയനും ഇട്ട് ഒന്നൊന്നര കിലോമീറ്ററോളം നടന്നു. എന്നും ഇതേ നേരം കാണുന്ന പരിചിതമായ മുഖങ്ങൾക്ക് ഒരു ചിരിയും സമ്മാനിച്ച് ചിലർക്കൊക്കെ ഒരു ഗുഡ് മോർണിങ്ങും പറഞ്ഞ് വീണ്ടും നടക്കാൻ തുടങ്ങി, എങ്ങോട്ടെന്നുള്ള ഒരു ധാരണയും ഇല്ലാതെ.

 

 

“””””””””””””ഒരു കട്ടൻ……!!”””””””””””

 

 

വഴിയരികിൽ ആദ്യം തുറന്നിരുന്ന, എന്നും കേറാറുള്ളതുമായ ചായക്കടക്ക് മുന്നിൽ ചെന്ന് നിന്ന്, വാർദ്ധക്യത്തെ പോടാ പുല്ലേന്നുള്ള മട്ടിൽ അവഗണിച്ച് നിൽക്കുന്ന മെലിഞ്ഞ ശരീരത്തിന് കൊമ്പൻ മീശ വച്ച ആളോട് പറഞ്ഞു. മൂപ്പരും എന്നും കാണാറുള്ള ഒരു ചിരിയോടെ ഗ്ലാസ്‌ കഴുകി അതിലേക്ക് കട്ടൻ ചായ പകർന്ന് തന്നൂ. നല്ല ചൂട് ഉണ്ടായിരുന്നു എന്നാലും ഈ വെളുപ്പങ്കാലത്തെ തണുപ്പിന് ഇതാ നല്ലത്. ഊതിയൂതി കുടിച്ചു.

 

 

കുടിച്ച് തീർന്ന ഗ്ലാസും ഇരുപതിന്റെ പുതിയ കാല നോട്ടും കൊടുത്ത് ഒരു സലാമും പറഞ്ഞ് ഞാനവിടുന്ന് തിരിച്ചു. പിന്നീന്ന് വിളിച്ച് പറയുന്നുണ്ട്, ബാക്കി ന്ന്. എന്നാൽ കൈ കൊണ്ട് വേണ്ടാന്നുള്ള മട്ടിൽ കാണിച്ച് ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.

 

 

സൈലന്റ് മോഡിൽ കിടന്ന ഫോൺ പോക്കെറ്റിൽ കിടന്ന് വിറക്കുമ്പോ ഇതാരാ ഈ അതിരാവിലെ എന്നുള്ള മട്ടിൽ ഞാൻ ഫോൺ കയ്യിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *