ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

“”””””””””””എന്തായേട്ടാ ഈ കവറില്….??”””””””””””

 

“””””””””””ഇതിലോ….?? ഇതെന്റെ ചീക്കുട്ടിക്ക് ഇടാൻ കുറച്ച് തുണികളാ…..!!””””””””””

 

“””””””””””എന്തിനായിപ്പോ ഇതൊക്കെ….?? ഇപ്പൊ തന്നെ ആവശ്യത്തിനുണ്ടെനിക്ക്. വെറുതെ പൈസ കളയാൻ….!!”””””””””””

 

“”””””””””ഓഹ്, ആവശ്യത്തിന് ഉള്ള കാര്യമൊന്നും നീ പറേണ്ട. ആകെയുള്ളത് കീറിപറിഞ്ഞ മൂന്ന് തുണികള്. ഇതല്ലേ….?? പിന്നെ പൈസ കളയുന്നത്, അതിപ്പോ കൂട്ടിവക്കാൻ ഉള്ളതല്ലല്ലോ….?? നിനക്ക് വേണ്ടി ചിലവാക്കുമ്പോ എനിക്ക് കിട്ടുന്നൊരു സന്തോഷമുണ്ട് അത് പറഞ്ഞാൽ എന്റെ ചീക്കുട്ടിക്ക് മനസ്സിലാവില്ല. ഞാനിനിം ചിലവാക്കും അതിലെനിക്കൊരു സങ്കടോം ഇല്ലാ……!!”””””””””””

 

“””””””””””അതല്ലേട്ടാ…..””””””””””

 

“”””””””””ഏതല്ലാ….?? എടി പെണ്ണേ ഞാനെന്താ അന്യനാണോ നിനക്ക്…..?? ഞാൻ വാങ്ങിച്ച് തരുന്നതേ എന്റെ പെണ്ണിനാ. അതുകൊണ്ട് എന്റെ മോള് കൂടുതല് പറഞ്ഞ് സമയം കളയാതെ ഇതൊക്കെയൊന്ന് എടുത്ത് നോക്ക്. അളവൊന്നും കാണാണ്ട് അറിയില്ലേലും നിനക്ക് നന്നായിട്ട് ഇണങ്ങും.””””””””””

 

വീണ്ടും കണ്ണുകൾ നിറച്ചവൾ എന്റെ കൈകളിൽ മുഖമമർത്തുമ്പോ വാത്സല്യവും സ്നേഹവുമൊക്കെ ആയിരുന്നു അവളോട് അപ്പോ.

 

“””””””””””ചുമ്മാ ഇങ്ങനെ കരയാതടാ…!!”””””””””””

 

“””””””””””എന്നെ സ്നേഹം കൊണ്ടിങ്ങനെ പൊതിയുമ്പോ, സന്തോഷവും സങ്കടവും ഒക്കെ കൊണ്ട് കണ്ണുനിറഞ്ഞു പോണതാ.””””””””””””

 

“””””””””””ഞാൻ കൂടെയുള്ളപ്പോ സന്തോഷം കൊണ്ടാണേ പോലും എന്റെ ചീക്കുട്ടി കരയാൻ പാടില്ല, അതെനിക്ക് സഹിക്കില്ല.”””””””””””

 

“”””””””””””ദേവേട്ടാ, പുണ്യം ചെയ്തവളാ ഞാൻ. അതാ എനിക്കെന്റെ ഏട്ടനെ കിട്ടിയേ….!!”””””””””

 

“”””””””””ഞാനും., അതാ സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പൊട്ടിപെണ്ണിനെ എനിക്കും കിട്ടിയേ…..!! ഇതെല്ലാം എടുത്ത് ഭദ്രമായിട്ട് മാറ്റി വച്ചേക്ക്, നാളെ രാവിലെ എടുത്ത് നോക്കാം.”””””””””

 

“””””””””””പോവുവാ ഏട്ടാ…..??””””””””””

 

നിറഞ്ഞ് വന്ന എന്റെ കണ്ണുകൾ അവൾ കാണാതെ മറച്ച് എഴുന്നേൽക്കുമ്പോ എന്റെ കൈപ്പിടിച്ച് അവൾ തിരക്കി.

 

“””””””””””ഏട്ടനോടൊപ്പം, ഏട്ടന്റെ ചൂടേറ്റ് കുറച്ച് സമയോങ്കിലും കിടക്കാനൊരു കൊതി….!!””””””””””

 

“””””””””””എന്തിനാ കുറച്ച് സമയം….?? ഈ രാത്രി മുഴുവൻ ഏട്ടന്റെ ചൂടിൽ കിടക്കാം., വാ….”””””””””””

 

“””””””””””എങ്ങോട്ട്…..??””””””””””

 

“””””””””””വീട്ടിലേക്ക്……!!””””””””””

 

“””””””””””ന്റെ മഹാദേവാ ഞാനില്ല. ജോലിക്കല്ലാതെ അതിനകത്ത് ഞാൻ കേറീട്ടില്ല. എനിക്കതിന് അനുവാദവുമില്ല.””””””””

 

“”””””””””അനുവാദം., ഞാൻ വിളിച്ചാൽ നീ വരില്ലേ വാവേ…..??””””””””””

Leave a Reply

Your email address will not be published. Required fields are marked *