ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

“”””””””””””ചീക്കുട്ടി ഇവിടിരിക്ക്, ഏട്ടൻ പോയിട്ടെന്തേലും വാങ്ങിട്ട് വരാം….!!”””””””””

 

അവളെ കൊണ്ടിരുത്തി ആ കവിളിൽ തലോടി ഞാൻ പറഞ്ഞു. അതിനവൾ കണ്ണടച്ച് ചിരിച്ച് കാട്ടി.

 

ആദ്യം പോയത് ഒരു തുണിക്കടയിലേക്കാ. അളവ് കാണാണ്ട് അറിയില്ലേലും ഏകദേശ ധാരണയിൽ അത്യാവശ്യം വേണ്ടതൊക്കെ വാങ്ങി.

 

പിന്നെ കേറിയത് എന്റെ സ്വന്തം മാമന്റെ തട്ട് കടയിലേക്കാ…..!!

 

“””””””””””അല്ലിതാര് ദേവനോ….?? സുമേ ഇതാരാന്ന് നോക്കിയേടി…..””””””””””

 

“”””‘””””””ദേവാ മോനെ, ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോടാ നിനക്ക് ഏഹ്…..??”””””””””””

 

“‘”””””””””ഓർമ്മയുള്ളോണ്ടല്ലേ ഇങ്ങോട്ട് വന്നേ മാമി….””””””””‘””

 

നിലത്ത് കിടന്ന ചെയറിലേക്ക് ഇരിക്കുന്നതിനൊപ്പം ഞാൻ ചിരിയോടെ തന്നെ മറുപടി കൊടുത്തു.

 

“”””””””””””പിന്നെങ്ങനെ പോണു, ബിസിനസ്സൊക്കെ……??”‘””””””‘””

 

“””””””””””””ഓഹ് ദൈവത്തിന്റെ സഹായം കൊണ്ട് അന്നത്തിനുള്ള വക കിട്ടുന്നുണ്ട്. അല്ല ചേട്ടൻ തമ്പുരാൻ എന്ത് പറയുന്നു….?? ഭരണമൊക്കെ ഒരു കുറവും ഇല്ലാണ്ട് നടക്കുവല്ലേ…..??”””””””””

 

“”””””””””””എന്റെ പൊന്ന് മാമാ, ഭരണത്തിന്റെ കാര്യമൊന്നും പറേണ്ട., ഇപ്പൊ അച്ഛൻ രാജാവിനോപ്പം യുവരാജാവ് ധീരവ് കൂടെയാ ഭരണം ഏറ്റെടുത്തിരിക്കണേ. അവർക്ക് ഫുൾ സപ്പോർട്ട് കൊടുക്കാൻ അവരുടെ പദ്നിമാരും…..!!”””””””””””

 

“”””””‘”””””മ്മ്., അല്ലാ അപ്പൊ മോളോ….??””””””””””‘

 

‘””””””‘”””മാമാ, അറിയാലോ എന്റെ ജീവനാ അവള്. പക്ഷെ അവളുടെ കഷ്ടപ്പാടിനും വേദനക്കും ഒരറുതി വരുത്താൻ എനിക്ക് പറ്റുന്നില്ല. ദ്രോഹിച്ച് ദ്രോഹിച്ച് അതിനെയവര് കൊല്ലും മാമാ. ദേ ഇന്നലെ തന്നെ വെള്ളം ചൂട് കൂടിപ്പോയെന്നും പറഞ്ഞ് കൈ പൊള്ളിച്ചു, ആ കൈയൊന്ന് കാണണം മാമാ ഹൃദയം പൊട്ടിപ്പോവുവാ.”””””””””””

 

“””‘””””””””ദേവാ., വിഷമിക്കാതെടാ എന്നും ദൈവം ഒരാളെ തന്നെ ഇങ്ങനെ പരീക്ഷിക്കില്ല. ഞാനും ഇവളും എപ്പോഴും നിന്നോട് പറയുന്നത് തന്നല്ലേ ഒരു താലി കെട്ടി അവളേം കൂട്ടിട്ട് വാ നീ ഞങ്ങടെ വീട്ടിലേക്ക്. അവിടെ നിനക്ക് ആരെ പേടിക്കാനാ….?? നീ പിറന്നത് ഇവൾടെ വയറ്റിൽ അല്ലാ, നിന്നെ വളർത്തിയത് ഞാനല്ല എന്നാലും നീ ഞങ്ങടെ മോൻ തന്നാ. കെട്ടിക്കൊണ്ട് വാടാ മോനെ…..!! അങ്ങനെയെങ്കിലും ആ കുഞ്ഞിന്റെ ദുരിതം ഒന്ന് മാറട്ടെ…””””””””””””””

Leave a Reply

Your email address will not be published. Required fields are marked *