ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

“”””””””””അയ്യോ ഞാനില്ല. എന്തേലും ആവശ്യം വന്ന് ആരേലും വിളിച്ചാ….?? ശെരിയാവില്ല… ഏട്ടൻ ചുറ്റി കറങ്ങിട്ടൊക്കെ വാ.””””””””””””

 

“””””””’”””നീയും വാടി പെണ്ണേ. ദൂരോട്ട് ഒന്നുമില്ല. ദേ തൊട്ടടുത്ത കടവരെ……!!””””””””””

 

“”””””””””””കടേലോ….??””””””””””

 

“”””””””””അഹ്., എനിക്ക് നല്ല വിശപ്പുണ്ട് ട്രെയിൻ കേറിയ ശേഷം ഇവിടെ എത്തുവോളം ഒന്നും വയറ്റിലോട്ട് ചെന്നിട്ടില്ല. വാ കടേ പോയി വല്ലതും കഴിക്കാം…..!!”””””””””””

 

“””””””””””യ്യോ വിശന്നിരിക്കുവാ ഏട്ടൻ….?? വീട്ടില് കഴിക്കാനുള്ളത് ഒക്കെ ഉണ്ടല്ലോ….?? എന്തേ കഴിക്കാത്തേ…..?? ചെല്ല് പോയി വല്ലതും കഴിക്കെട്ടാ….!!””””””””””

 

“”””””””””വീട്ടിലുള്ളത് എനിക്ക് വേണ്ടാ. എനിക്ക് പുറത്തൂന്ന് തന്നെ കഴിക്കണം…..!!””””””””””

 

“”””””””””പിന്നെ ചെല്ല് വിശന്നിരിക്കാതെ പോയി വാങ്ങി കഴിക്ക്…..!!””””””””””

 

“”””””””””അപ്പൊ നീ കൂടെ വാ……!!””””””””””

 

“””””””””””ഞാനെങ്ങും ഇല്ലാ…..!!””””””””’””

 

“”””””””””എന്നാ ഞാനും പോവുന്നില്ല. ഞാൻ പട്ടിണി കിടന്നോളം….!!”””””””””

 

“”””””””””ഇങ്ങനെ വാശി പിടിക്കണത് എന്തിനായേട്ടാ…..?? വല്ലതും പോയി കഴിക്കേട്ടാ..””””””””””

 

“”””””””””നീ വന്നില്ലേ ഞാൻ പോവൂലാ….!!”””””””””””

 

കുഞ്ഞ് കുട്ടികളെ മാതിരി ഒരു ചിരിയോടെ ഞാൻ വാശി പിടിക്കാൻ തുടങ്ങി.

 

“””””””””ശ്ശോ എന്റെ പരമശിവാ, ഞാനെന്താ ചെയ്യാ…..??”””””””””

 

കൈ കൂപ്പി അവൾ പ്രാർത്ഥിക്കുമ്പോ, ആ കൈകളിൽ ഞാൻ പിടിച്ചു.

 

“”””””””””വാ…..!!”””””””””

 

ഇത്തവണ അവൾ എതിർക്കാനൊന്നും നിന്നില്ല. എന്നെ കുറിച്ചോർത്തിട്ടാവും. ആദ്യം ഞാൻ വെളിയിലിറങ്ങി, പിന്നീട് ചുറ്റും ശ്രദ്ധയോടെ നോക്കിയ ശേഷം അവളും.

 

“”””””””””ഏട്ടാ വേണോ എനിക്ക് പേടിയാവുവാ, ആരേലും കണ്ടാലോ…..??”””””””””

 

“””””””””””ആരും കാണില്ലെന്റെ ചീക്കുട്ടി, നീ ശബ്ദം ഉണ്ടാക്കാതെ വാ…..!!”””””””””””

 

അവളുടെ കൈയിൽ കൈ കോർത്ത് പിടിച്ച് ഞാൻ നടന്നു.

 

“”””””””””ഏട്ടാ വേണോ….?? കുപ്പായം മൊത്തം അപ്പിടി കീറിയിരിക്കുവാ…..!!”””‘””””””

 

റോഡിലേക്ക് ഇറങ്ങാൻ നേരം അവൾ എന്നോട് പറഞ്ഞു. ശെരിക്കും ഞാനത് ഓർക്കുന്നത് അപ്പഴാ. ഇപ്പോഴും ആ കീറിയ ദാവണി തന്നാണ് അവളുടെ വേഷം.

 

“””””””””””വാ……””””””””””

 

അവളേം വിളിച്ച് ഞാൻ തിരിച്ച് നടന്നു. ആൾക്കാരെ കൊണ്ട് വെറുതെ മോശം പറയ്ക്കുന്നത് എന്തിനാ…..??

Leave a Reply

Your email address will not be published. Required fields are marked *