ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

നിറഞ്ഞ് വന്ന കണ്ണുകളൊപ്പി ഞാൻ ചോദിച്ചു. എന്നാൽ എത്ര വേദനയിലും പുറമേ ചിരിച്ച് കാട്ടി, എല്ലാം ഉള്ളിലൊതുക്കുന്ന അവളെ കാണുമ്പോഴാ കൂടുതൽ നോവ്.

 

“””””””””””ഇന്നലെ ദേവികാമ്മക്ക് കുളിക്കാൻ വെള്ളം ചൂടാക്കി കൊടുത്തിട്ട് ഞാൻ മുറ്റം തൂക്കാൻ ഇറങ്ങിയതാ. ചൂല് എടുത്തപ്പഴേക്കും ഒരലർച്ചയായിരുന്നു. ഞാൻ ആകെ പേടിച്ച് പോയി. ഓടി ചെന്ന് നോക്കുമ്പോ ദേവികാമ്മ ആകെ വിറച്ചു നിക്കുവാ, കാര്യം തിരക്കിയപ്പോ വെള്ളത്തിന്റെ ചൂട് കൂടി പോയെന്നും പറഞ്ഞ് എന്നെയൊരുപാട് ചീത്ത വിളിച്ചു. പിന്നെ എന്റെ കൈ എടുത്ത് വെള്ളത്തിൽ കുറേ നേരം മുക്കി പിടിച്ചു. ഞാൻ കൊറേ കരഞ്ഞു. ഇന്നായപ്പോ വെള്ളം ചൂടാക്കാൻ എനിക്കുമൊരു പേടി. ദൈവത്തേയും വിളിച്ച ചൂടാക്കിയെ. കുഴപ്പൊന്നും ഉണ്ടായില്ല….!!””””””””

 

അത്രേം പറഞ്ഞ് കഴിയുമ്പോഴും അവളുടെ മുഖത്ത് ചിരിയാണ്. ദേവീ….., എന്തിനാ എന്റെ പാവത്തെ ഇങ്ങനെ ദ്രോഹിക്കുന്നെ……..?? ഈ ചോദ്യം ദിനംപ്രതി ചോദിക്കുന്നതാ. എന്നലതിനുള്ള ഉത്തരം മാത്രം ആ ദൈവം തന്നില്ല.

 

“”””””””””””ഇങ്ങനെ വിഷമിക്കല്ലേ ഏട്ടാ, എല്ലാം ഞാൻ സഹിച്ചോളാം. പക്ഷെ ഈ ഉള്ള് നൊന്താ താങ്ങുലാട്ടോ ചീക്കുട്ടി…..!!””””””””””

 

അതും പറഞ്ഞെന്നെ നോക്കുന്ന അവളെ എന്റെ ചൂടിലേക്ക് ചേർക്കാനല്ലാതെ എനിക്കൊന്നിനും കഴിയില്ലായിരുന്നു.

 

“”””””””””””കഴിച്ചോ……??””””””””””

 

ആ ഇരുപ്പിൽ തന്നെ ഞാൻ തിരക്കി.

 

“””””””””””മ്മ്…..!!””””””””””

 

“”””””””””എന്താ കഴിച്ചേ…..??””””””””””

 

“””””””””””രാവിലെ ഉണ്ടാക്കിയതിന്റെ മിച്ചം പുട്ടും പയറും ഇരുന്നു. വെറുതെ എന്തിനാ കളയണേന്ന് കരുതി അതും കഴിച്ച് വെള്ളോം കുടിച്ചു……!!””””””””””

 

“””””””””””അതെപ്പഴാ…..??”””””””””””

 

“”””””””””””അതും കഴിച്ചിട്ടാ ഞാൻ വിളക്ക് വക്കാൻ വന്നേ……!!””””””””””

 

“”””””””””ഇത്രേം നേരായില്ലേടി…..?? വിശക്കുന്നില്ലേ നിനക്ക്…..??””””””””””

 

“”””””””””അതെങ്ങനെ വിശക്കും…..?? നാളെ ഉച്ചവരെ പിടിച്ച് നിക്കാനുള്ളത് ഉണ്ട്…..!!”””””””””

 

എന്തോ വല്യ കാര്യം കണക്കേ അവളതും പറഞ്ഞെന്നിൽ നിന്നും വിട്ട് മാറി.

 

“‘””””””””””ഏട്ടാ, ചെല്ലാൻ നോക്ക് അവരെങ്ങാനും തിരക്കി വന്നാൽ ആകെ പ്രശ്നാവും……!!””””””””””

 

“”””””””””ആരും തിരക്കിയും വരില്ല, ഒരു പ്രശ്നവുമാവില്ല വാ നമ്മക്ക് പുറത്തോട്ടൊക്കെ പോയിട്ട് വരാം…..!!””””””””””

Leave a Reply

Your email address will not be published. Required fields are marked *