ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

“””””””””ശ്ശോ, എന്തിനാ ഇങ്ങനെ സങ്കടപ്പെടണേ…..??””””””””””

 

എന്റെ താടിയിൽ പിടിച്ച് ഇടം വലം ആട്ടി അവൾ ചോദിച്ചു.

 

“”””””””””””ചീക്കുട്ടി ഏട്ടനൊരു കാര്യം പറഞ്ഞാൽ കേക്കോ നീ…..??””””””””””

 

“”””””””””എന്തായേട്ടാ…..??””””””””””

 

“””””””””””എന്നോടൊപ്പം വാടി, നമ്മക്ക് എവിടേലും പോയി സന്തോഷത്തോടെ ജീവിക്കാം……!!””””””””””

 

എന്റെ വാക്കുകൾ അവൾക്ക് സന്തോഷം നൽകിയിരുന്നു. എന്നാൽ ഉടനെ ആ മുഖം വീണ്ടും നിരാശയിൽ താണു. അത് തന്നാണ് ഞാനും പ്രതീക്ഷിച്ചത്.

 

“””””””””””എങ്ങനായേട്ടാ….?? ന്റെ അമ്മ ഉറങ്ങണ മണ്ണല്ലേ ഇത്…..!! ഇവിടം ഉപേക്ഷിച്ച് ഞാൻ ഏട്ടനോടൊപ്പം വന്നാ എനിക്കൊരു സമാധാനവും കിട്ടില്ലേട്ടാ.”””””””””””

 

അവളെന്റെ തോളിൽ ചാഞ്ഞ് തേങ്ങുമ്പോ, അവളെ സമാധാനിപ്പിക്കാൻ പോലും അന്നേരം എന്റെ പക്കൽ വാക്കുകൾ ഇല്ലായിരുന്നു.

 

“””””””””””ഏട്ടാ, ഏട്ടത്തിയമ്മ പറേണ കേട്ടു, അനിയത്തിയെ കൊണ്ട് ഏട്ടനെ കെട്ടിക്കാൻ പോവുവാന്ന്. ഉടനെ തന്നെ വിവാഹവും ഉണ്ടാവൂന്ന്. സത്യാണോ ഏട്ടാ…..??”””””””””

 

മുഖമുയർത്തി എന്റെ കണ്ണുകളിൽ നോക്കിയവൾ ചോദിക്കുമ്പോ ദേഷ്യം തോന്നിയത് അവളോടാ, ആ ഏട്ടത്തിയമ്മയോട്.

 

“”””””””””””ഓരോരുത്തര് ഓരോന്ന് പറയും ചീക്കുട്ടി., അത് കേട്ടിട്ട് എന്റെ പെണ്ണിങ്ങനെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട. കുഞ്ഞുനാളിലെ ആത്രയിൽ വച്ച് ഞാനീ തല തൊട്ടാ സത്യം ചെയ്തേ, ചീക്കുട്ടിക്ക് ഉള്ളതാ ഞാനെന്ന് ഓർമ്മയുണ്ടോ…..??””””””””””

 

“””””””””മ്മ്…..!!”””””””””””

 

“””””””””””””പിന്നെന്താ പ്രശ്നം…..??”””””””””””

 

“””””””””””ന്നാലും ന്തോ പേടി പോലെ….!!””””””””””‘

 

“””””””””””ഒരു പേടിയും വേണ്ടാ. നമ്മള് കല്യാണവും കഴിക്കും. എന്റെ നാലഞ്ചു കുഞ്ഞുങ്ങളേം നീ പെറേം ചെയ്യും. അത് പോരെ……??”””””””””””

 

“””””””””””അഞ്ചോ…..??””””””””””

 

“””‘””””‘”””‘എന്തേ വേണ്ടേ……??”””””””””””

 

“”””””””””പിന്നെ വേണം വേണം. ഏട്ടനെന്നെ എത്ര വേണോ പെറുപ്പിച്ചോ, ഞാൻ സന്തോഷത്തോടെ പെറ്റ് നോക്കിക്കോളാം…..!!””””””””””

 

സങ്കടം മാറി ആ മുഖത്ത് നാണവും പുഞ്ചിരിയും കണ്ടു. നാണത്താൽ താഴ്ന്ന് പോയ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിത്തടത്തിൽ ഞാൻ ചുംബിച്ചു. കണ്ണുനീരാൽ ആ ചുംബനം ഏറ്റ് വാങ്ങി അവളെന്നെ കണ്ണിമ ചിമ്മാതെ നോക്കി.

 

“”””””””””മ്മ്…..??”””””””””

 

“””””””””””എത്ര നാൾക്ക് ശേഷാ എന്റേട്ടനെ ഇങ്ങനെ കാണണേ……??”””””””””

Leave a Reply

Your email address will not be published. Required fields are marked *