ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

 

അതും പറഞ്ഞ് ഞാനെഴുന്നേറ്റു. അവൾ, എന്റെ ഏട്ടത്തി ഞാൻ മുഖത്ത് നോക്കി പറഞ്ഞതും എന്റെ അന്നേരത്തെ ഭാവവും ഒന്നും മൂപ്പരത്തിക്ക് ഇഷ്ടായില്ലാന്ന് തോന്നുന്നു. അവളെന്നെ രൂക്ഷമായി ഒന്ന് നോക്കി. ആ നോട്ടത്തെയും പുച്ഛിച്ച് തള്ളി ഞാൻ നടന്നു.

 

 

“”””””””””””ടാ ദേവാ, നാളെയൊരിടം വരെ പോണം…….!!”””””””””””

 

 

പിന്നിന്ന് അമ്മയുടെ ശബ്ദം കേട്ടു.

 

 

“”””””””””””അഹ് പോയിട്ട് വാ…..!!””””””””””””

 

“””””””””””നീയും ഉണ്ടാവണം……!!””””””””””””

 

“””””””””””””ഇവളുടെ അനിയത്തി കൊച്ചിനെ പെണ്ണ് കാണാനായിരിക്കും അല്ലേ….??”””””””””””

 

 

മുഖം തിരിച്ച് അവളുടെ കത്തുന്ന കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു.

 

 

“””””””””””എടീന്നോ…..?? ദേവാ അത് നിന്റെ ഏട്ടത്തിയാ, നിന്റെ ഏട്ടന്റെ ഭാര്യ. അവളെന്ന് മുതലാ നിനക്ക് എടി ആയത്……??””””””””””‘

 

 

സോഫയിൽ നിന്നും എഴുന്നേറ്റ് നിന്ന് രാജ്യത്തെ അടക്കി ഭരിക്കുന്ന രാജാവ് അലറി.

 

 

“”””””””””””ബന്ധം മറക്കാൻ നിങ്ങൾക്ക് മാത്രല്ല എനിക്കും അറിയാം. ഇനിയുമിതു പോലെ എന്തേലും പറഞ്ഞോണ്ട് വന്ന, പ്രായം കൂടെ ഞാൻ മറന്ന് എന്തേലും ചെയ്ത് പോവും, നിങ്ങളെയല്ല ഇവളെ…….!!”””””’””””””

 

 

അത്രേം പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു. സമയം പൊയ്ക്കൊണ്ടേയിരുന്നു. ഞാൻ അന്വേഷിക്കുവാണ്, എന്റെ പെണ്ണിനെ.

 

 

പശു തൊഴുത്തിനോട് ചേർന്ന ഒരു മഴ പെയ്താൽ ഉലഞ്ഞു പോകുന്ന തരത്തിൽ പേരിന് മാത്രായിട്ട് ഒരു ഓല കൂര. എന്റെ പെണ്ണിന്റെ സ്വർഗ്ഗം……!!

 

 

“”””””””””””അകത്തേക്ക് വന്നോട്ടെ…..??”””””‘”””””‘

 

“””””””””””ദേവേട്ടാ……””””””””””””

 

 

ചിമ്മിനിയിൽ തെളിഞ്ഞ വെളിച്ചം ആ കൂരയാകെ നിറഞ്ഞു. അകത്തേക്ക് കേറി. ഒരാൾക്ക് മാത്രം അന്തിയുറങ്ങാൻ മാത്രം സൗകര്യമുള്ളാ വീട്ടിൽ കഷ്ടിച്ച് രണ്ടാമനായി ഞാനുമിരുന്നു, എന്റെ ചീക്കുട്ടിയോടൊപ്പം ചേർന്ന്…….!!

 

 

“”””””””””””ഇപ്പോഴും ഇവിടെ തന്നാല്ലേ….??”””””””””””

 

“””””””””കിടക്കാൻ വേണ്ടി മാത്രോല്ലേ….??”””””””””

“””””””””””ഇവിടെങ്ങനെ പെണ്ണേ നീ…..??””””””””””

 

“””””””””ശീലായി പോയില്ലേ എന്റേട്ടാ….!!”””””””””

 

തുളുമ്പുന്ന കണ്ണുകളോടെ ഞാനവളെ നോക്കി. എന്തൊക്കെ പറഞ്ഞാലും ഒരു ദിവസം പോലുമെന്റെ പെണ്ണിനെ സമാധാനത്തോടെ കണ്ടിട്ടില്ല ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *