ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

“””””””””””””ഏട്ടത്തിയൊന്ന് പോയെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ട്.”””””””””””

 

“”””””””””ഇപ്പൊ ഞാൻ പോവാ., പക്ഷെ നീയൊന്ന് ഓർത്തോ ഇവിടെ എത്രയൊക്കെ നീ വേണ്ടെന്ന് വച്ചാലും, എത്രയൊക്കെ നീ എതിർത്താലും നിന്റെ ജീവിതം അതെന്റെ കുട്ടിയോടൊപ്പം ഈ വീട്ടിൽ തന്നായിരിക്കും.”””””””””””

 

 

“”””””””””””ഏട്ടത്തി…..!!””””””””””

 

 

അത്രേം പറഞ്ഞ് ഇറങ്ങി പോകുന്ന അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്കപ്പൊ. ആ കിടപ്പ് പിന്നും കിടന്നു എത്രയോ നേരം……..!!

 

 

കുളിച്ചിറങ്ങി ഒരു ട്രാക്ക് സൂട്ടും ബനിയനും ഇട്ട് ഞാൻ ഹാളിലേക്ക് ചെന്നു. വന്നിട്ട് കാണാൻ കൂട്ടക്കാതെ ഇരുന്ന അമ്മയും ചേട്ടനും ഉൾപ്പെടെ നാലാളും ഹാളിൽ ഇരിപ്പുണ്ട്.

 

 

“”””””””””””അഹ് വാടോ ഇരിക്ക്…..!!””””‘”””””””

 

 

എന്നെ കണ്ടാണെന്ന് തോന്നുന്നു, ഒരു അന്യനെ പോലെ അച്ഛൻ വിളിച്ചു. അവർക്ക് എതിർവശത്ത് കിടന്ന സിംഗിൾ സോഫയിൽ ഞാനുമിരുന്നു, കണ്ണുകൾ തേടിയിരുന്നു എന്റെ പെണ്ണിനെ കാണാനായി.

 

 

“”””””””””””ഇനിയെന്താടാ നിന്റെ അടുത്ത പരിപാടി…..??”””””””””””

 

 

സുഖവിവരം ഒന്നും അന്വേഷിക്കുന്ന പ്രകൃതക്കാര് അല്ലാന്ന് തോന്നുന്നു., പ്രതേകിച്ചും എന്റെ കാര്യത്തിൽ.

 

 

“”””””””””””നീയുള്ള ജോലിയും കളഞ്ഞിട്ട് വന്നേക്കുന്നതാണെന്ന് മനസ്സിലായി. ഇനിയിപ്പോ ഒരു കാര്യം ചെയ്യ്, രണ്ട് നാള് കഴിഞ്ഞിട്ട് ഓഫീസിലേക്ക് വാ., നമ്മുടെ മനുവില്ലേ….?? അവന്റെ അമ്മക്ക് സുഖയില്ലന്നും പറഞ്ഞ് രണ്ട് മാസത്തേക്ക് ലോങ് ലീവ് എടുത്തായിരുന്നു. അപ്പൊ അവന്റെ പോസ്റ്റ്‌ ഇപ്പൊ empty യാ. എന്താ നിന്റെ അഭിപ്രായം…..??”””””””””

 

“””””””””ഓഹ് അവനെന്ത്‌ അഭിപ്രായം പറയാനാ…..?? അവൻ വന്നോളും, അല്ലേ ദേവാ…..??””””””””””

 

അത് വരേം മിണ്ടാണ്ടിരുന്ന അമ്മയും കൂടെ എരി തീക്ക് എണ്ണയൊഴിച്ചു.

 

“””””””””””അത് ശെരിയല്ലമ്മേ, അവന്റെ അഭിപ്രായം കൂടെ ചോദിക്കണം. പറേടാ നിനക്ക് സമ്മതാണോ….??”””””””””

 

 

വീണ്ടും ഏട്ടന്റെ വക ചോദ്യം.

 

 

“””””””””””കൊള്ളാം, എല്ലാരുടേം അഭിനയം നന്നായിട്ടുണ്ട്. ആരുടേതാ ഐഡിയ…?? ഏട്ടത്തിയുടേത് തന്നാവും. പിന്നെ അഭിപ്രായം ചോദിച്ചതിന് നന്ദി, ഈ വല്യ ഓഫർ എനിക്കായി സമ്മാനിച്ചതിനും നന്ദി, രണ്ട് ദിവസം ഇല്ലേ….?? ഞാൻ പറയാം……!!”””””””””’

Leave a Reply

Your email address will not be published. Required fields are marked *