ഭാഗ്യ ട്രിപ്പ് 4 [Introvert]

Posted by

മനു : എന്നിട്ട് നിങ്ങൾ ഗെയിം കളിച്ചോ ???

ജിബിൻ : പെട്ടന്ന് ഞങ്ങളുടെ പേര് വിളിച്ചു . വിളിച്ചത് കേട്ടതും അല്ല റാണി ഷോക്ക് ആയി പോയി .. അവൾ ആ പെണ്ണിനോട് ഞങ്ങൾ കപ്പിൾസ് അല്ല പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു . അവിടെ ഭയങ്കര ബഹളം ആയോണ്ട് ആ പെണ്ണ് ശ്രദ്ധിച്ചില്ല . അന്നേരത്തേക്ക് ഞങ്ങളെ സ്റ്റേജിൽ വിളിച്ചു കയറ്റി കഴിഞ്ഞു … ഞാൻ പിന്നെ റാണിയോട് പറഞ്ഞു കുഴപ്പം ഇല്ല ഗെയിം അല്ലെ കളിച്ചിട്ട് പോവാം എന്ന് പറഞ്ഞു ..

അരുൺ : എന്ത് ഗെയിം ആടാ കളിച്ചത് …

ജിബിൻ : ഒരു പാട്ട് ഇടും . എല്ലാ ഹസ്ബൻഡും വൈഫും പരസ്പരം മുഖത്തോട്ട് നോക്കി ഇരിക്കണം. കണ്ണ് അടയ്ക്കാതെ . പാട്ട് തീരുന്നതിന് മുൻപേ ആരേലും കണ്ണടച്ചാൽ അവര് ഔട്ട് ആവും . ഇത് കേട്ടപ്പഴേ ഞാൻ കണ്ണടയ്ക്കില്ല മനസ്സിൽ ഉറപ്പിച്ചു ..

മനു : എന്നിട്ട് എന്ത് സംഭവിച്ചു അളിയാ ……

ജിബിൻ : അന്നേരം ഇട്ട പാട്ട് ആണ് . ‘ഒരു മുത്തം തേടി ദൂരെ പോയി ‘ എന്ന പാട്ട് .പാട്ട് തുടങ്ങി ഒരു പത്ത് സെക്കന്റ് വരെ റാണി ടെൻഷൻ ഓടെയാ എന്നെ നോക്കിയത് . പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല ഞാനും റാണിയും കൂടി നോക്കിയിരുന്നു പോയി . പാട്ട് കഴിഞ്ഞ് ആ സെയിൽസ് ഗേൾ വന്ന്‌ തട്ടി വിളിച്ചപ്പോളാ ഞങ്ങൾക്ക് രണ്ടുപേർക്കും സ്ഥലകാലബോധം ഉണ്ടായത് . ചുറ്റും നോക്കിയപ്പോൾ മറ്റു കപ്പിൾസ് എല്ലാം എപ്പഴേ തോറ്റു പുറത്തു പോയി .. അപ്പം സെയിൽസ് ഗേൾ പറയുവാ ചേച്ചി മതി നോക്കിയത് ഇങ്ങനെ നോക്കിയിരുന്നാൽ ഞങ്ങൾക്ക് രാത്രി ആയാലും കട അടയ്ക്കാൻ പറ്റില്ല എന്ന് . റാണിഡേ അന്നേരത്തെ മുഖ ഭാവം ഒന്ന് കാണേണ്ടത് ആയിരുന്നു .

അരുൺ : എന്റെ പൊന്നോ ഇത്ര സംഭവം നടന്നല്ലേ മൈരേ . ഇന്നു റാണിയെ നീ സ്വർഗം കാണിക്കുമെന്ന് ഉറപ്പായി .

Leave a Reply

Your email address will not be published. Required fields are marked *