മേഴുമെഴാന്ന് ഇരിക്കുന്ന അടിപൊളി ചോക്കലേറ്റ് കേക്ക്!!
കേക്ക് കൊതിയനായ ഞാൻ വേഗം ഒരു പീസ് എടുത്ത് കഴിച്ച് നോക്കി… എൻ്റെ ആത്മാവിനെ വരെ ഞാൻ കണ്ടു. നല്ല റിച്ച് ചോക്കലേറ്റ് കേക്ക്. ഇടക്ക് ഇടക്ക് ചോക്കോ നട്ട്‌സ്. എനിക്ക് ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്..
“ഞാൻ വീട്ടിൽ ഒണ്ടാക്കിയതാ എങ്ങനൊണ്ട്.?”
സത്യം പറഞ്ഞാൽ മാസ്മരികം!
ഇമ്മാതിരി ഒരു കേക്ക് ഈ നാട്ടിലെ കടയിലൊന്നും കിട്ടില്ല. ടൗണിൽ പോയാലും ഈ ക്വാളിറ്റി കിട്ടാൻ പാട് ആണ്. ഞാൻ അത്ഭുതം മറച്ച് വെക്കാതെ തന്നെ പറഞ്ഞു “അടിപൊളി”.!!
“നമ്മക്ക് എന്നാ ഒരു ബേക്കറി കൂടി നോക്കിയാലോ ടൗണിൽ”..? ചേച്ചി ചോദിച്ചു.
സംഗതി കൊള്ളാം. എല്ലാം ഈ ക്വാളിറ്റിയിൽ ആണെങ്കിൽ ഉറപ്പായും സൂപ്പർ ഹിറ്റ് ആവും എന്ന് സംശയമില്ല. ചേച്ചിക്ക് അല്ലെങ്കിലും എന്ത് ബിസിനസ് ആണെങ്കിലും ക്വാളിറ്റിയിൽ പിടിവാശി ആണ്. പപ്പക്ക് ആണെങ്കിൽ അതില്ലാതാനും…
ഞാൻ പറഞ്ഞു: പുതിയ ബേക്കറി, പപ്പ മിക്കവാറും മുടക്ക് വർത്തമാനം ആയിരിക്കും.
പപ്പക്ക്, ഉള്ളത് നോക്കി ഇരിക്കുക എന്നല്ലാതെ പുതിയത് വല്ലതും തുടങ്ങാൻ വലിയ മടി ആണ്. പക്ഷേ എനിക്ക് ചേച്ചി ചെയ്യുന്ന പോലെ എപ്പോഴും പുതുമ ചെയ്യാൻ ഇഷ്ടമാണ്.
ചേച്ചി: പപ്പ അങ്ങനെ പറഞ്ഞോട്ടെ അതൊണ്ടല്ലെ കൊച്ചു മുതലാളിയോട് ചോദിച്ചത്..!
എൻ്റെ ഷഡ്ഡി ഇങ്ങു തുറന്ന് അതിലേക്ക് ഐസ് ക്യൂബ് ഇട്ട പോലെ എനിക്ക് ഉൾപ്പുളകം ഉണ്ടായി. ‘കൊച്ചു മുതലാളി’..!! ആദ്യമായാണ് ഒരാൾ എന്റെ മുഖത്ത് നോക്കി ഇങ്ങനെ വിളിക്കുന്നത്. മാത്രവുമല്ല ഇപ്പറഞ്ഞത് ഞങ്ങടെ ബിസിനസ് എല്ലാം നോക്കി നടത്തുന്ന ചേച്ചി കൂടി ആയപ്പോൾ എൻ്റെ മനസ്സിൻ്റെ കുതിച്ച് ചാട്ടം മറച്ച് വെക്കാൻ ഞാൻ ഒരു കിതൃമ ഇഷ്ടക്കേടിൽ പറഞ്ഞു:
“ആയ്യെ… കൊച്ചു മുതലാളിയോ..? എനിക്ക് അതൊന്നും ഇഷ്ടമല്ല”.. എന്നിട്ട് ചേച്ചിയുടെ മുഖത്ത് നോക്കാതെ കാപ്പിയിൽ കോൺസെൻട്രേറ്റ് ചെയ്തു.
ചേച്ചി, ഒരു കൈ താടിക്ക് കൊടുത്ത് അതെ പോലെ ഇരിപ്പാണ്.. എന്നിട്ട് എൻ്റെ കണ്ണിൽ നോക്കി പറഞ്ഞു: “മുഖം കണ്ടിട്ട് അങ്ങനെ അല്ലല്ലോ തോന്നുന്നത്. കൊച്ചു മുതലാളിയാവാൻ മുട്ടി നിൽക്കുന്നത് പോലെയുണ്ട്”…