താഴേക്കിറങ്ങയതും മൃദുലയുടെ ചുണ്ടിലേക്ക് ഞാൻ സസൂക്ഷമം നോക്കി. അവളുടെ ചെഞ്ചുണ്ടിന്റെ ഇടയിൽ പച്ച നിറമുള്ള മുഴുത്ത പേരയ്ക്ക ചേർന്നു. അവളതു കടിച്ചു തിന്നുന്നത് ആ പഴച്ചാർ ചുണ്ടിലൂടെ ഒഴുകുന്നതും ഞാൻ കൊതിയോടെ നോക്കി.
എല്ലാം കണ്ടുകൊണ്ട് അപ്പുറത്തൊരാൾ ഉണ്ടായിരുന്നു, ചിന്നമ്മു! അവൾ മൂക്കത്തു വിരലും വെച്ചുകൊണ്ട് ഞങ്ങളെ തന്നെ നോക്കി. ഞാൻ എന്തെയെന്നമട്ടിലൊരു പുരികമുയർത്താൽ നടത്തിയതും അവളോടി.
മൃദുല റിസോർട്ടിന്റെയുള്ളിലേക്ക് നടന്നു. ഇടക്കൊരു തിരിഞ്ഞു നോട്ടവും, എന്നോട് അവൾ കടിച്ചതിന്റെ പാതിവേണോ എന്നോ മറ്റോ കണ്ണോണ്ട് ചോദിച്ചു, എന്തൊരുഴകാണ് അവളുടെയീകണ്ണുകൾക്ക്! ഞാൻ ചിരിച്ചു; വേണ്ടാന്നും പറഞ്ഞു.
മീര ഉറക്കത്തിൽ ആണെന്ന് തോന്നുന്നു. ടീവിയോൺ ചെയ്തു ഞാൻ ഇരിപ്പായി, വൈകുന്നേരം ബജ്ജി ഉണ്ടാക്കിയ ചിന്നമ്മു, അതുമായി ഹാളിൽ എത്തി.
“എന്നാമ്മ റൊമാൻസ്, സിനിമ മാതിരി!! ഹും !!! യാറുമെ പാക്കല!” ബജ്ജി ടേബിളിൽ വെക്കുമ്പോ, അവളത് പറഞ്ഞുകൊണ്ട് എന്നെയൊരു നോട്ടം നോക്കി ചിരിച്ചു. ഈ പെണ്ണുങ്ങളെല്ലാം ഈ ടൈപ്പ് ആണോ. ഒരവസരം കിട്ടിയാൽ അങ്ങ് കളിയാക്കുക, എന്തേലുമാകട്ടെ. നല്ല ബജ്ജി!!
മീര ഉറക്കത്തിനു ശേഷം അന്നേരം എണീറ്റുവന്നെന്റെ അടുത്തിരുന്നു. “ആഹാ ബജ്ജി ഒറ്റയ്‌ക്ക് അങ്ങ് അടിക്കയാണോ എനിക്കൂടതാ”
മൃദുലയിലും അവളോടപ്പം എത്തിച്ചേർന്നു. തോട്ടത്തിലെ കാപ്പികുരുകൊണ്ടുള്ള ഉഗ്രൻ കാപ്പിയും കുടിച്ചിരിക്കുന്ന നേരത്താണ്, സണ്ണിച്ചൻ മൃദുലയുടെ കാറുമായി എത്തിയത്. അവൻ വെള്ളമടിക്കാനായി എന്നെ നിര്ബന്ധിച്ചതും, അവിടെ വെച്ചു വേണ്ട അവന്റെ വീട്ടിലേക്ക് പോകാമെന്നു ഞാനും തീരുമാനിച്ചു.
അവിടെ എത്തി, അവന്റെയമ്മച്ചി ഉണ്ടാക്കിയ ബീഫ് ഉലർത്തിയതും കൂട്ടി നിന്നും 5മത്തെ പെഗ് അടിക്കുന്ന നേരത്താണ്, പുറത്തു നല്ല മഴയാണെന്നും പറഞ്ഞു മൃദുല ഫോൺ ചെയ്തത്, ഉടനെ അങ്ങോട്ടേക്ക് വരാനും, സണ്ണിയാണെങ്കിൽ ഇന്നെന്തോ 4 എണ്ണമായതും സൈഡ് ആയി, വിളിച്ചിട്ട് എണീക്കുന്നുമില്ല.
അവന്റെ ബൈക്കു മെടുത്തു ഞാൻ വീട്ടിലേക്ക് വരുന്ന വഴി. നമ്മുടെ CI ഏമാനെ കണ്ടു അവനെന്നെ തിരിഞ്ഞുന്നു നോക്കിയിരുന്നു. കാലമിത്രയായിട്ടും അവനു എന്നോടുള്ള കലിപ്പ് മാറിയില്ലേ?!
മുഴുവനും നനഞ്ഞു. റിസോർട്ടിന്റെ മുന്നിലെത്തിയതും ഏതാണ്ട് 8 മണിയോട് അടുത്തിരുന്നു. വണ്ടി പാർക്ക് ചെയ്തു ഉമ്മറത്തേക്ക് കയറുമ്പോ കറന്റും പോയി.