“നീ ബെഡ്റൂമിന്റെ കതക് അടച്ചു കിടന്നാൽപോരെ.”
“അതൊക്കെ അവള് തുറന്നു പുറത്തേക്ക് പോകും.”
“അയ്യോ കുഴപ്പമാകുമോ?”
“സാരമില്ല, ഒന്ന് ശ്രദ്ധിച്ചാൽ മതി. ഏട്ടൻ എവിടെയാ കിടക്കുക?”
“ഞാൻ സോഫയിൽ തന്നെയാകും! സിനിമയൊക്കെ കണ്ടു ഏതാണ്ട് സമയം 12 ആവും.”
“ഉം, പോട്ടെ” മൃദുല തിരിഞ്ഞതും, ഞാനവളുടെ കൈപിടിച്ചു.
“എന്താ ഏട്ടാ.”
“ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്.”
സ്റ്റാർ പ്ലസ് ചാനലിൽ ഷോലെ എന്ന പടം ഓടിക്കൊണ്ടിരിക്യയർന്നു ഞാനതും കണ്ടങ്ങനെ ഇരിപ്പാണ്. ഉറക്കം വരുന്നേയില്ല. എന്താണെന്നറിയില്ല. പുറത്തു നല്ല മഞ്ഞുണ്ട്. ജാക്ക് ഡാനിയൽ ഇപ്പൊ 4 എണ്ണമായി. നല്ല മൂഡ്.
“ക്കി യെ…”
പെട്ടന്ന് അവളുടെ ബെഡ്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. മദ്യത്തിന്റെ മൂഡ് കൊണ്ടാണോ അറിയില്ല. മീരയുടെ കാര്യം പെട്ടന്ന് ഓർമ്മ വന്നില്ല. പക്ഷെ അവളാണ്! ഉറക്കപ്പിച്ചാണോ? അയ്യോ! പക്ഷെ നടക്കുന്നൊക്കെയുണ്ട്. എന്തോ ഒരു കൗതുകം കൊണ്ട് ഞാൻ അത് കണ്ടു മിണ്ടാതെയിരുന്നു. മീര പയ്യെ പയ്യെ ഫ്രണ്ട് ഡോറും തുറന്നു മഞ്ഞിലേക്ക് ഇറങ്ങി. ഞാൻ പിന്നാലെയും. അവളെങ്ങനെ പുല്ലിലൂടെ നടക്കുകയാണ്. വഴിയിലുടനീളം ചെറിയ ബൾബുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഒരുമിനോട്ടാളം റിസോർട്ടിൽ നിന്നും നടന്നു. ഞാനവൾ കാണാത്തപോലെ പിറകിലും, എന്തായാലും സതീശന്റെ ചായ്പ്പ് വരെ അവൾ മാക്സിമം നടക്കു. അവിടെനിന്നും അവളെയും കൂട്ടി തിരിക്കാം അതായിരുന്നു എന്റെ മനസ്സിൽ.
പെട്ടന്നാണ് അവളൊരു കല്ലിൽ തട്ടി പുല്ലിലേക്ക് വീണത്, ഞാൻ അടുത്തേക്ക് വേഗം നടന്നതും അവൾ ഉറക്കത്തിൽ നിന്നും യാദൃശ്ചികമായി എണീറ്റു. എന്നിട്ട് ഇതെവിടെയാണെന്ന ഭാവത്തിൽ ചുറ്റും നോക്കി. ഇവൾക്ക് പേടിയൊന്നുമില്ല എന്ന് മനസിലായപ്പോൾ ഞാനും അവളുടെ അടുത്തേക്ക് നടന്നു ഓവർ റിയാക്ട് ചെയ്യാൻ തുണിഞ്ഞില്ല. ഇതൊക്കെ അവൾക്ക് ഹാൻഡിൽ ചെയ്യാവുന്ന സാഹചര്യമല്ലേ എന്നൊരു തോന്നലായിരുന്നു എന്റെയുള്ളിൽ.
അവളുടെ തൊട്ടു മുന്നിലായിരുന്നു സതീശന്റെ ചായ്പ്പ്. ഉള്ളിൽ വെളിച്ചമുണ്ട്, ശെടാ ഇവനും ചിന്നമ്മുനും ഇത്രേം നേരയാമായിട്ടും ഉറക്കമൊന്നുമില്ലേ?. ഞാനോർത്തു കൊണ്ട് ഒരു വാക മരച്ചോട്ടിലേക്ക് പതുങ്ങി.
അവൾ പേടിച്ചത് കൊണ്ടാണോ എന്തോ, മീര നേരെ ചായ്പ്പിലേക്ക് തന്നെ നടന്നു. ഞാനും രണ്ടടി വേഗം മുന്നിലേക്ക് നടന്നു. പക്ഷെ ആ ഇരുട്ടിലും പേടിച്ചിരിണ്ട മീരയുടെ മുഖം പെട്ടന്നാണ് നാണത്തിലേക്ക് വഴുതിയിറങ്ങിയത്. ഞാൻ അത്ഭുതത്തോടെ അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടെ ആ വാകമരത്തിന്റെ പിറകിൽ എന്നെ നോക്കിയാൽ കാണാത്തപോലെ മറഞ്ഞു നിന്നു.