അവളുടെ സാന്നിദ്ദ്യം എന്നെ സന്തോഷിപ്പിക്കുന്നുണ്ട് , അവളുടെ അസാന്നിദ്ദ്യം എന്നെ ദുഃഖിപ്പിക്കുന്നുണ്ട്. അവളുടെ വാക്കുകൾ എന്റെ ലോകത്തെ സ്തംഭിപ്പിക്കുന്നുണ്ട് , അവളുടെ ശ്വാസത്തിൽ ഞാൻ ലയിക്കുന്നുണ്ട്.അവളുടെ ശരീരം എന്നെ ലഹരി പിടിപ്പിക്കുന്നുണ്ട് , ഒരുപക്ഷേ ഞാൻ ഇന്നു വരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വീര്യം കൂടിയ ലഹരി.
“എടാ പൊന്നു മൈരെ നിനക്ക് വട്ടാണ് , നല്ല മുഴുത്ത വട്ട്! പക്ഷേ അത് അവളോട് ആണെന്ന് മാത്രം ” . ആഹ് എന്ത് മൈരെങ്കിലും ആകട്ടെ . എന്നിങ്ങനെ ഒക്കെ എന്റെ ഉള്ളിലെ ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു. ഇത്രയും ആയപ്പോഴേക്കും ഞാൻ പോലും അറിയാതെ എന്റെ മിഴികൾ നീർ പൊഴിച്ചിരുന്നു.ഞാൻ കണ്ണു നീരും തുടച്ച് കണ്ണാടിക്കരികിലെത്തി. മുഖം അൽപം തടിച്ചത് പോലെ, കരഞ്ഞ് കണ്ണുകൾ ചുമന്നിട്ടുണ്ട്.
മായയുടെ കൈ പതിഞ്ഞതിന്റെ ചെറിയ പാടുകൾ കരണത്ത് കാണാനുണ്ട്. ഒന്ന് കുളിച്ചേക്കാം. ബാത് റൂമിൽ ഷവറിന് മുന്നിൽ നിൽക്കുമ്പോൾ ഒരു ചെറിയ അലർച്ചയോടെ എന്റെ കുറ്റബോധം ശബ്ദവീചികളായ് നാവിൽ നിന്നും പുറത്തേക്ക് അലയടിച്ചു. “ഇനി ഞാൻ കരയില്ല, ഞാൻ ചെയ്ത തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യും, അതിപ്പോ അവളെ സ്വന്തമാക്കിയിട്ടാണെങ്കിലും ” ഞാൻ പ്രതിഞ്ജയെടുത്ത് കൊണ്ട് ബാത്റൂമിൽ നിന്നും പുറത്തിറങ്ങി.
മായ ഇപ്പൊ എന്ത് ചെയ്യുവായിരിക്കും. എനിക്ക് ഇത്രയും വിഷമം തോന്നിയെങ്കിൽ അവൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും. അതും ഞാൻ കാരണം ആണെന്ന് അലോചിക്കുമ്പോൾ എനിക്ക് എന്നോട് തീർത്താൽ തീരാത്ത ദേഷ്യം തോന്നുന്നു.
” ഇനി ആ കിളവി എങ്ങാനും അറിഞ്ഞിട്ടുണ്ടാകുമോ അവിടെ നടന്നതൊക്കെ. ദൈവമെ എങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും. അല്ലെങ്കിൽ മായ, സാറിനോട് പറഞ്ഞു കാണുമോ . ചാൻസ് ഇല്ല , അങ്ങനെ ആണെങ്കിൽ ഇപ്പോൾ എന്റെ ഫോണിൽ സാറിന്റെ കോൾ വരേണ്ട സമയമായി. അതും അല്ലെങ്കിൽ അവൾ വല്ല കടുംകൈയ്യും ചെയ്യുമോ “. എന്നിങ്ങനെ പല പേടിപ്പെടുത്തുന്ന സംശയങ്ങൾ എനിക്ക് തോന്നിത്തുടങ്ങി.
അങ്ങനെ വാട്സാപ്പിൽ മെസ്സേജ് ഇട്ടാലോ എന്ന തീരുമാനം നടപ്പാക്കി. ” ചേച്ചി എന്നോട് ക്ഷമിക്കണം, ഒന്നും വിഷമിപ്പിക്കാൻ ചെയ്തതല്ല. ഞാൻ അങ്ങനെ ഒന്നും പെറുമാറാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കണം. എല്ലാ തെറ്റും എന്റെ ഭാഗത്തു തന്നെയാണ്. SORRY ” . എന്ന് ഒരു വോയിസ് അയച്ചു. പുള്ളിക്കാരി Onlinil ഇല്ല. last seen 2:55 ന് ആണ് .അതായത് ഞാൻ ഫാൻ നന്നാക്കാൻ അവിടെ എത്തിയതിന് 10 മിനിറ്റ് മുൻപ്. ഇനി ഞാൻ ഭയന്നത് പോലെ എന്തെങ്കിലും സംഭവിച്ചു കാണുമോ …..