നേരെ വീട്ടിലേക്കു എത്തിയ ഞാൻ ആകെ ആശയകുഴപ്പത്തിലാണ് സന്തോഷിക്കണോ സങ്കടപെടണോ.. വാങ്ങിയ
കുപ്പി എടുത്തു പൊട്ടിച്ചു കുടിച്ചു എന്റെ ക്രിസ്മസ് ഞാൻ തുടങ്ങി വെച്ചു അങ്ങെനെ 4,5 പെഗ് തീർന്ന വഴി അറിഞ്ഞില്ല..
സമയം 12 മണി ഫോണിൽ ജിൻസിയുടെ call വന്നു ഞാൻ call എടുത്തു തീർത്തും നിരാശനായിരുന്നു ഞാൻ..
ജിൻസി : ഹലോ സാറെ നമ്മളെയൊക്കെ മറന്നോ, എവിടെയാ ഇപ്പൊ
ഞാൻ : ഞാൻ ആരെ മറക്കാനാടോ, ബാക്കി ഐ ഉള്ളവരല്ലേ എന്നെ മറക്കുന്നെ.. കണ്ടില്ലേ ഞാൻ എന്റെ വീട്ടിൽ ഒറ്റയ്ക്ക്..
എന്റെ സംസാരത്തിലെ താള പിഴകൾ ജിൻസിക്ക് നല്ലപോലെ മനസിലായി..
അവൾക്കു ചിരി വന്നു
ജിൻസി : സാർ എത്രണ്ണം കഴിച്ചു
തിരികെ ചിരിച്ചുകൊണ്ട്
ഞാൻ : നോ ഐഡിയ 4,5 എണ്ണം കഴിച്ചു
ജിൻസി : 4,5 എണ്ണം കഴിച്ചപ്പോ തന്നെ ഈ കൊലമായോ കൊള്ളാം ഫുഡ് വല്ലതും കഴിച്ചോ ആവോ.?
ഞാൻ : ഫുഡ് കഴിക്കണം വെച്ചു തരാൻ പെണ്ണുംപിള്ള ഇല്ല ഉണ്ടായത് ഒരു കാമുകിയാണ് അവളാണെൽ വേറെ ആരോടൊപ്പം നടന്നു എന്നെ ചതിച്ചു നടക്കുന്നു.. മദ്യത്തിന്റെ ലഹരിയിൽ ഞാൻ അറിയാതെ പറഞ്ഞു പോയി..
അതു കേട്ടതും
ജിൻസി : എന്താണ് ആര് പോയിനു.. സ്വാബോധം വീണ്ടെടുത്ത ഞാൻ
ഞാൻ : heyyyyy ഒന്നൂല്ലെടോ.. ഞാൻ ചുമ്മാ..
കാര്യങ്ങൾ എന്തോ മനസിലായപോലെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു
ജിൻസി : നല്ലൊരു ക്രിസ്മസ് ആയിട്ട് എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട മോൻ പോയി ഫുഡ് കഴിച്ചു ഉറങ്ങാൻ നോക്ക് പിന്നെ ഇനി അടിക്കേണ്ട നാളെ അടിക്കാം..
ഞാൻ : ഓഹ് പിന്നെ അത് ഇയാൾ ആണോ തീരുമാനിക്കാൻ
ജിൻസി : ആ അതെ ഇപ്പൊ ഞാനാ തീരുമാനിക്കാ.. ഇന്ന് ഇനി കഴിക്കില്ല എന്ന് സത്യം ചെയ്..
ഞാൻ : സത്യം ചെയ്യാൻ ഒന്നുമില്ല കഴിക്കാതിരുന്നാൽ പോരെ.. കഴിക്കില്ല..
ജിൻസി,: ഇടയ്ക്കു ഗ്യാപ് കിട്ടിയാൽ ഞാൻ വിളിക്കാം അന്നേരം ഇതിലും ശോകം ആണേൽ ഞാൻ അങ്ങ് വരും തല ഞാൻ തല്ലി പൊളിക്കും..