21ലെ പ്രണയം 2 [Daemon]

Posted by

എന്നും പറഞ്ഞ് ഫോണും കട്ട് ചെയ്ത് ബെഡിൽ കിടന്ന് തുള്ളിച്ചാടി ഞാൻ. ഉടനെ മായയ്ക്ക് ഒരു ‘good mrng’ അയച്ചിട്ട് ഞാൻ എന്റെ കാര്യങ്ങളിലേക്ക് കടന്നു. പതിവിലും നേരത്തെ ഞാൻ സൈറ്റിലെത്തി. മായയുടെ വീടിന് മുന്നിൽ പരിചയമില്ലാത്ത ഒരു കാർ കിടക്കുന്നു. ‘ആഹ് എന്തേലും ആകട്ടെ, ഞാൻ മാത്രം ഇന്നിവിടെ തനിച്ച് മായയോട് ഇന്ന് കൂടുതൽ അടുക്കണം , പക്ഷെ എങ്ങനെ . ആ…. എന്തേലും വഴി കാണും .’ ഞാൻ എന്റെ വർക്ക് തുടങ്ങി ,15min കഴിഞ്ഞപ്പോൾ കണ്ണൻ വന്നു.

 

കണ്ണൻ : ഹായ് ചേട്ടാ,ഞങ്ങൾ ഇന്ന് അങ്കിളിന്റെ വീട്ടിൽ പോകുവാ .

 

ഞാൻ : അതെന്തു പറ്റി (ഉള്ളിൽ എന്റെ ചങ്ക് പിടയുകയായിരുന്നു )

 

കണ്ണൻ : ഇന്ന് ഫ്രൈഡേ അല്ലേ,അച്ഛൻ പരുമലയിലേക്ക് പോയി. ഇനി തിങ്കളാഴ്ചയേ വരൂ. അപ്പൊ പിന്നെ അങ്കിൾ വീട്ടിലേക്ക് പോരുന്നോ എന്ന് ചോദിച്ചപ്പോൾ പോയേക്കാം എന്ന് കരുതി. അപ്പൊ, ശരി ചേട്ടോ Monday കാണാം. Bye

 

ഞാൻ : ഉം … Bye (ഊമ്പിയല്ലോ ദൈവമെ. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചല്ലോ. അല്ലേലും ഞാനെവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ.)

 

പണി നിർത്തി പോയാലോ എന്ന് തോന്നിപ്പോയി.ഉള്ളിലെ സങ്കടവും ദേശ്യവും വേദനയും എല്ലാം കയ്യിലിരുന്ന കൂടം കൊണ്ട് ഭിത്തിയിൽ തീർത്തു. കൂടം എടുത്ത് ഒരോ പ്രാവശ്യം ഭിത്തിയിലേക്ക് ആഞ്ഞടിക്കുമ്പോഴും ഉണ്ടാകുന്നഇടി മുഴക്കം പോലുള്ള ശബ്ദം എന്റെ അലർച്ച എന്നോണം മുഴങ്ങി കൊണ്ടിരുന്നു. തളർന്ന് അവശനായ ഞാൻ 2 min റെസ്റ്റ് എടുക്കാമെന്ന് കരുതി ഒന്നു തിരിഞ്ഞപ്പോഴേക്കും മുന്നിലൊരു രൂപം. ഞാൻ പെട്ടന്ന് സ്തംഭിച്ചു പോയി. ഞാൻ പോലും അറിയാതെ ചോദിച്ചു , “ചേച്ചി പോയില്ലെ ?”

മഞ്ഞ കളറർ ചുരിദാറിൽ അതി സുന്ദരിയായിരുന്നു അവൾ. അഴിച്ചിട്ട മുടി പാറിക്കളിക്കുന്നു. അവൾ പറഞ്ഞു ‘ ഇല്ല ഞാൻ പോയില്ല ‘.

 

എനിക്ക് അപ്പോൾ ചിരിയാണ് വന്നത്. സന്തോഷം കൊണ്ട് ആർത്തു വിളിക്കണം എന്നുണ്ടായിരുന്നു എങ്കിലും അതെല്ലാം ഞാനൊരു ചെറു ചിരിയിലൊതുക്കി.

Leave a Reply

Your email address will not be published. Required fields are marked *