21ലെ പ്രണയം 2 [Daemon]

Posted by

 

ഞാൻ : ഉവ്വ …. എന്നിട്ട് വേണം നിന്റെ അമ്മയുടേന്ന് ഞാൻ അടി കൊള്ളാൻ , അല്ലെ .നിന്റെ ബുദ്ധി കൊള്ളാമല്ലോ…

 

കണ്ണൻ: മര്യാദയ്ക്ക് sent ചെയ്തേക്ക് ഇല്ലേൽ എന്റെ കയ്യിൽ നിന്ന് അടി കിട്ടും കേട്ടോ (കണ്ണൻ ഒരു കുസൃതിയോട് പറഞ്ഞിട്ട് വീട്ടിലേക്ക് ഓടി)

 

പതിവു പോലെ ശമ്പളം മേടിക്കാൻ സാറിന്റെ വീട്ടിലെത്തി, മായയെ പ്രതീക്ഷിച്ച എന്നെ അനുഗമിച്ചത് പൂസ്സായി കണ്ണും ചുവന്ന് മുഖവും വീർത്ത് ഉറക്കച്ചവയോടു കൂടി ഇരിക്കുന്ന സാറാണ് . എന്നെക്കണ്ടതും ശമ്പളവും തന്നു യത്രയാക്കി പതിവുപോലെ കണ്ണന്റെ “Bye”യും വാങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചു , മായയുടെ ദർശനം കിട്ടാത്ത വേദനയോടെ .

 

അന്നു രാത്രി Bedൽ ഫോണും കുത്തിയിരുന്ന എനിക്ക് ,മായയ്ക്ക് ഒരു msg അയച്ചാലോ എന്ന് തോന്നി. അങ്ങനെ ചെറിയ ഒരു പരവേശത്തോടെ ഒരു ‘Hi’ അയച്ചു. എന്തു ചെയ്യാനാ ആവശ്യം എന്റേതായിപ്പോയില്ലെ. അധികം വൈകാതെ തന്നെ തിരിച്ചും ഒരു ‘Hi’വന്നു, മായയിൽ നിന്നും .

 

ഞാൻ : ചേച്ചി , ഫുഡ് കഴിച്ചോ?

 

മായ : ആഹ്, കഴിച്ചു.നീയോ?

 

ഞാൻ : ഓ. കഴിച്ചു.

 

മായ : മ് …

 

ഞാൻ : ചേച്ചി , കണ്ണൻ എവിടെ ?

 

മായ : അവൻ റൂമിലാ …. എന്തെ ഇപ്പൊ കണ്ണനെ അന്വേഷിക്കാനായിട്ട് ?

 

ഞാൻ : അല്ല, അവൻ 1, 2 പുതിയ സിനിമ വേണം എന്ന് പറഞ്ഞിരുന്നു.(വെറുതെ ഒന്നു ചൊടിപ്പിക്കാനായിട്ട് ഒരു ചൂണ്ട ഇട്ട് നോക്കീതാ )

 

മായ : ഓഹോ….. ഇനി അവന് സിനിമ ക കൊടുത്താൽ നീ അടിവേടിക്കുവേ….😡

 

ഞാൻ : ദൈവമേ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ ആയല്ലോ. സിനിമ കൊടുത്താൽ അമ്മയുടെ അടി, കൊടുത്തില്ലേൽ മകന്റെ അടി. ആരുടെ അടി മേടിക്കും.

 

മായ: ഓ… കണക്കായിപ്പോയി. ഓരോന്നു ചെയ്യുമ്പോൾ ആലോചിക്കണം

Leave a Reply

Your email address will not be published. Required fields are marked *