21ലെ പ്രണയം 2 [Daemon]

Posted by

 

പൊടുന്നനെ ഇടി മുഴക്കം പോലെ അവളുടെ കൈ എന്റെ മുഖത്ത് തറച്ചതിന്റെ ശബ്ദം ആ മുറിയിൽ ഉച്ചത്തിൽ മുഴങ്ങി. അടി കൊണ്ട കവിളിൽ കൈയ്യും പൊത്തി ഞാൻ അവളെ നോക്കിയപ്പോൾ ശ്വാസം വലിച്ചെടുക്കാൻ പ്രയാസപ്പെടുന്ന മായയെയാണ് ഞാൻ കണ്ടത്. അവൾ തന്ന അടിയിൽ കണ്ണിൽ നിന്നും കണ്ണു നീർ വരെ വന്നു. പക്ഷെ മായ ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ എനിക്ക് ശരീരത്തിന്റെ വേദന ഒന്നും അറിയാൻ പറ്റാതെ ആയി . ഉള്ളിൽ ഒരുപാട് ആഗ്രഹിച്ച എന്റെ പെണ്ണ് ഞാൻ കാരണം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ മനസ്സിന്റെ വേദനയായിരുന്നു എന്നെ കൂടുതൽ വേദനിപ്പിച്ചത്.

 

പൊടുന്നനെ ബോധം വീണ്ടെടുത്ത ഞാൻ ഓടിച്ചെന്ന് കുടിക്കാൻ വെള്ളം എടുത്ത് കൊടുത്തു. മായ അത് വാങ്ങി കുടിച്ചു.

 

ഞാൻ : സോറി. അറിയാതെ പറ്റിയതാണെന്ന് ഞാൻ പറയില്ല പക്ഷെ ഇത്രയും ബലം ഞാൻ പ്രയോഗിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. സോറി .

 

മായ എന്നെ നോക്കുന്നില്ല. കുടിച്ച വെള്ളത്തിന്റെ ബാക്കി മേശപ്പുറത്ത് വച്ചിട്ട് തിരഞ്ഞ മായയുടെ രണ്ട് കൈത്തണ്ടയിലും ഞാൻ പിടിച്ച് എനിക്ക് നേരെ മുഖാമുഖം നിർത്തി. തല കുനിഞ്ഞു തന്നെയാണ് മായ നിന്നത്. പതിയെ എന്റെ കൈകളാൽ ആമുഖം ഞാൻ കോരിയെടുത്തു. എന്നെ മായ നോക്കി നിൽക്കുന്നു .പതിയെ ഞാൻ ഉമ്മ വയ്ക്കാനെന്നോണം അവളുടെ ചുണ്ടിനരികിലേക്ക് എന്റെ അധരം എത്തിയതും മായ കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു. പക്ഷേ എന്റെ അധരം ഞാൻ പതിപ്പിച്ചത് അവളുടെ നെറ്റിയിലായിരുന്നു. ഞാൻ ശരിക്കും എന്റെ തെറ്റ് ഏറ്റു പറയുകയായിരുന്നു. ആ ഉമ്മയിയുടെ .

 

പെട്ടെന്നാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് “മായെ ” എന്നുള്ള അവളുടെ അമ്മയുടെ വിളി ഞങ്ങളുടെ ചെവിയിൽ പതിച്ചത്. ഇങ്ങനെ ഒരു സാധനം ഇവിടെ ഉണ്ടായിരുന്നോ എന്ന് അപ്പോഴാണ് ഓർമ്മ വന്നത്. മായ മിണ്ടാതെ കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് എന്നോട് പോകാൻ പറഞ്ഞു. അവസാനമെന്നോണം ഒരു നോട്ടം മാത്രമെ എനിക്ക് നോക്കാനായുള്ളു. ഞാനും മിണ്ടാതെ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *