21ലെ പ്രണയം [Daemon]

Posted by

 

ഞാൻ : എടാ അവരുടെ മകന്റെ ദേഹത്ത് മറ്റെ ഒരു നൂല് ശ്രദ്ധിച്ചില്ലെ നീ … ഇവര് ബ്രാഹ്‌മിൻസ് ആടാ ….

 

ലല്ലു : വെറുതെ അല്ല, പത്തില് പത്ത് പൊരുത്തവും എല്ലാം നോക്കിയല്ലെ കെട്ടിച്ചു കൊടുക്കൂ ….

 

ഞാൻ : ഹാ … എന്തായാലും അവന്റെ ഒക്കെ സമയം.

 

അങ്ങനെ ഞങ്ങൾ പണിതുടർന്നു. ഉച്ചയോട് അടുത്തപ്പോഴേക്കും Kitchen ഒഴികെ ബാക്കി എല്ലാ areaയും ക്ലിയർ ചെയ്തു. അങ്ങനെ ഫുഡും കഴിച്ച് റെസ്റ്റ് എടുക്കുവായിരുന്നു ഞാനും ലല്ലുവും. ഇതിനോടകം തന്നെ ചേച്ചിയും കുട്ടികളും വാടകവീട്ടിലേക്ക് മാറിയിരുന്നു. ചേച്ചി Architect ആണ് . ഇപ്പൊ Work from Home ആണ് ഫുൾ ടൈം ലാപ്ടോപ്പിൽ തന്നെ. കുട്ടികൾ ഓൺലൈൻ ക്ലാസ്സും മറ്റുമായ് അങ്ങനെ. സാറ് ഫുൾ ടൈം ഫ്രീ ആണ് കേസ്സില്ലാ വക്കിലാണ് ഇപ്പൊ.

 

അങ്ങനെ കിച്ചൺ area ക്ലിയർ ചെയ്തു കൊണ്ടിരിക്കവെ കബോർഡിൽ നിന്നും എനിക്ക് ഒരു Mansion house french brandy യുടെ ഒരു അര കിട്ടി, കൂടാതെ വേറെ ഒഴിഞ്ഞ മദ്യക്കുപ്പികളും.

 

ഞാൻ : ടാ അളിയാ ഇങ്ങ് നോക്കിയെ….. ബ്രാഹ്മണൻമാരിലും മദ്യപിക്കുന്നവരുണ്ട്. കണ്ടില്ലെ.

 

ലല്ലു : ആഹാ …. അളിയാ കുപ്പി മുക്കിയാലോ…..

 

ഞാൻ: വേണ്ട, അയാളെ വിളിച്ച് കൊടുക്കാം. Just ചെറിയ കമ്പനിയാകാമല്ലോ …… ഏത്…

 

ലല്ലു : മ്മ്… എന്തേലും ചെയ്യ്

 

അങ്ങനെ സാറിനെ വിളിച്ച് കുപ്പികൊടുത്തു.

 

വിശ്വ : Thank you അമലെ. അവരെങ്ങാനും കണ്ടിരുന്നേൽ വഷളായേനെ . ഭാര്യയ്ക്ക് മാത്രമേ അറിയാകൂ ഞാൻ മദ്യപിക്കുന്നത്. വേറെ ആരേലും അറിഞ്ഞാൽ കുറച്ചിലാണെന്നു കരുതി അവൾ ആരോടും പറയാറില്ല. ഹാ …എന്തായാലും നന്നായി ഇത് അവരുടെ കണ്ണിൽ പെട്ടില്ലല്ലോ …. നിങ്ങൾ എങ്ങനാ കഴിക്കുമോ ….

 

ലല്ലു : ആഹ് സാർ , വല്ലപ്പോഴും

 

വിശ്വ : എന്നാൽ ഇതിൽ നിന്ന് 2 എണ്ണം പിടിപ്പിച്ചോ….

Leave a Reply

Your email address will not be published. Required fields are marked *