ഇനിയും നായകന്മാരിൽ ഓരോരുത്തരെയും പരിചയപ്പെടാം
ജിബിൻ ചേട്ടൻ ഈ നാലുപേരുടെ ലീഡർ എന്ന് പറയാം. ചേട്ടൻ ആണ് ട്രിപ്പ് പ്ലാനിങ്ങും ബാക്കി മൂന്നു പേരെയും നയിക്കുന്നത് . ചേട്ടൻ എല്ലാവരെയും വീഴ്ത്തിക്കളയും തന്റെ നാക്ക് കൊണ്ട് ചേട്ടൻ ഒരു ലൈൻ അടിക്കാൻ നോക്കി എന്ന് പറഞ്ഞാൽ ആ പെണ്ണ് വീണെന്ന് അർഥം എന്നാണ് ബാക്കി മൂന്നുപേരും ജിബിൻ ചേട്ടനെ കുറിച്ചു പറഞ്ഞത് . കാരണം ജിബിൻ ചേട്ടന് അഞ്ചു ലൈൻ ഉണ്ടെന്നാ കേട്ടത് .
അടുത്തത് മനു ചേട്ടൻ . ചേട്ടൻ ഭയങ്കര കോമഡി ആണ് എല്ലാവരെയും പെട്ടന്ന് ചിരിപ്പിക്കും ..
പിന്നെ അരുൺ ചേട്ടൻ . ചേട്ടൻ ഈ കൂട്ടത്തിലെ സിക്സ് പാക്ക് ഉള്ള ഒരേ ഒരാൾ അരുൺ ചേട്ടൻ ആണ്
അവസാനം ഗൗതം ചേട്ടൻ . ഗൗതം കൂട്ടത്തിൽ ഏറ്റവും വണ്ണം ഉള്ളത് ചേട്ടൻ ആണ് ചേട്ടന്റെ മെയിൻ ഹോബി എന്നെ പറയുന്നത് ട്രിപ്പിന് പോവുമ്പോൾ സ്വിമിങ് പൂള് കണ്ടാൽ അന്നേരം ചാടി ഇറങ്ങി കുളിക്കണം
നാലുപേരെ മൊത്തത്തിൽ കണ്ടാൽ സിനിമയിലെ വില്ലന്മാരെ പോലെ ആണ് എന്നാൽ സ്വാഭാവം നായകന്മാരെ പോലെ എല്ലാവര്ക്കും ജിബിൻ ചേട്ടന്റെ അതെ പ്രായം തന്നെ ആണ് ..
അങ്ങനെ ഒരു മാസം കടന്നു പോയി …..
അങ്ങനെ ഇരിക്കെ ജിബിൻ ചേട്ടൻ പുതിയ ട്രിപ്പ് പ്ലാനും ആയി വന്നു …..
ഈ വട്ടം മുന്നാറിലോട്ട് ആണ് ട്രിപ്പ് മൂന്നു ദിവസത്തെ ട്രിപ്പ് ആണ് . മനു ചേട്ടന് ഒരു റിസോർട്ട് ഉണ്ട് മുന്നാറിൽ അവിടെ ആണ് താമസം ..
അങ്ങനെ ഗ്രൂപ്പിൽ ഫുൾ ട്രിപ്പിന്റെ പ്ലാനിംഗ് ആണ് ഞാൻ ഒന്നും മിണ്ടിയില്ല എനിക്ക് ട്രിപ്പിന് പോവാൻ കഴിയില്ലലോ
ഞാൻ മിണ്ടാത്തത് ജിബിൻ ചേട്ടൻ ശ്രദ്ധിച്ചു
ജിബിൻ ചേട്ടൻ : ഡാ അരവിന്ദേ എന്താ ഒന്നും മിണ്ടാത്തെ ??
ഞാൻ : ഒന്നുമില്ല ചേട്ടാ
ജിബിൻ : ഒന്നുമില്ല പോലും നിനക്ക് ട്രിപ്പിന് പോവാൻ പറ്റാത്തതിന്റെ പ്രശ്നം അല്ലെ