യക്ഷി 3 [താർക്ഷ്യൻ]

Posted by

താർക്ഷ്യൻ അവതരിപ്പിക്കുന്ന…

യക്ഷി 3

Yakshi Part 3 | Author : Tarkshyan

Previous Part | www.kambistories.com


 

“ഹെൻ്റെ മാ..താവേ”..!!

ഇത്തവണ വ്യക്തമായി കേട്ടു. ഞെട്ടി തിരിഞ്ഞ് നോക്കാൻ തല ഉയർത്തിയ ഞാൻ ചുമരിൽ, ഗ്ലാസ് ഫ്രേമിട്ട ചിത്രത്തിൽ തെളിഞ്ഞ പ്രതിഭിംബം കണ്ട് ഒന്ന് കൂടി ഞെട്ടി. സോഫിയ ചേച്ചി !! ഒരാന്തലിൽ കസേരയിൽ കറങ്ങി തിരിഞ്ഞ ഞാൻ കണ്ടത് എൻ്റെ റൂമിൻ്റെ ജനലഴിയിൽ മുറുക്കെ പിടിച്ച്. ആ കൈയിൽ ശക്തിയിൽ കടിച്ച് കൊണ്ട് എന്നേ നോക്കി നിൽക്കുന്ന ഞങ്ങടെ അയൽക്കാരി സോഫിയ ചേച്ചിയെയാണ്…!

ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഒരു നിമിഷം കോർത്തു. രണ്ട് പേരും സ്തബ്ധരായി. അടുത്ത നിമിഷം ഒരു കാറ്റ് പോലെ ചേച്ചി ജനൽ വിട്ട് അപ്രത്യക്ഷയായി..!

 

[തുടർന്ന് വായിക്കൂ..]

 

“മനു… നീ എന്ത് തോന്നിവാസമാടാ അവളോട് കാണിച്ചത്..? കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവനെ… ഇനി ഞാൻ എങ്ങിനെ അയൽക്കാരുടെ മുഖത്ത് നോക്കും..?? ഞാനൊരു ടീച്ചർ അല്ലേ… ചത്തു കളയുന്നതായിരുന്നു നല്ലത്”..

അമ്മയുടെ കണ്ണിൽ നിന്നും കുടുകുടാ വെള്ളം ഒഴുകുന്നു എങ്കിലും ക്രോധം കൊണ്ട് ചുവന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുമായി എന്നെ രൂക്ഷമായി നോക്കി നിൽക്കുകയാണ്..

“അമ്മേ അത് ഞാൻ”…

‘ട്ടേ’..!! പറഞ്ഞു മുഴുമിപ്പിക്കും മുൻപ് കിട്ടി… മുഖമടച്ച് ഒന്ന്! അമ്മയുടെ ആരോഗ്യത്തിന്റെ സർവ്വ സീമകളും ലംഘിച്ചുകൊണ്ടുള്ള താഡനം ആയിരുന്നു അത്. ഒരടി പുറകോട്ട് വേച്ച് നിന്ന് പോയി ഞാൻ… കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിസ്സഹായനായി അമ്മയെ നോക്കി…

“എനിക്ക് നിന്നെ കാണണ്ട. എങ്ങോട്ടേലും പോ”… അമ്മയുടെ ആക്രോശം വീട് നിറഞ്ഞു പ്രതിധ്വനിച്ചു..

പെട്ടന്ന് ഒരാൾ പൊക്കത്തിലുള്ള ഉമ്മറ ജനലിൽ കാറിന്റെ ഹെഡ്‌ലാംപ് തെളിഞ്ഞു വന്നു.. ചുമരിൽ എന്റെ നിഴൽ ഭീമാകാര രൂപം പൂണ്ടു..

‘പപ്പ’..!!

ഒരു നിമിഷം എന്റെ ഹൃദയം നിന്നു.. പപ്പ ഓഫിസ് കഴിഞ്ഞു വരികയാണ്. ഇന്നെന്റെ ശവമടക്ക് നടക്കും. ജീവിതം തീർന്ന പോലെ ഞാൻ തല ചുമരിൽ ചാരി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *