മമ്മി ഒരു ഫോറം ഫിൽ ചെയ്തു കൊടുത്തു. അവർ അതെല്ലാം എന്റർ ചെയ്തു.” മേഡം .. റൂം നമുക്ക് ഒഴിവില്ല. നിലവിൽ വാർഡ് മാത്രേ ഉള്ളൂ.” അവർ പറഞ്ഞു. മമ്മി ഡോക്ടർ തന്ന ആ കടലാസ് അവർക്ക് കൊടുത്തു. അവർ അത് വാങ്ങി വായിച്ച് നോക്കി.” ഒരു മിനിറ്റേ” …അവർ അതും കൊണ്ട് അകത്ത് പോയി. കുറച്ച് കഴിഞ്ഞപ്പോൾ അവർ വന്നു.” മേഡം ഈ റൂം തരാം..
പക്ഷേ ബൈ സ്റ്റാന്റർ ഉണ്ടല്ലോ അല്ലെ .. ഫുൾ ടൈം..?” അവർ ചോദിച്ചു. ” ഞാനാ നിൽക്കുന്നത്..എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ ?” മമ്മി ചോദിച്ചു. “മേഡം, അത് പുതിയ ബിൽഡിംഗാ, ആ ബിൽഡിംഗിൽ ആ ഒരു മുറിയേ ഫിനിഷ് ചെയ്തിട്ടുള്ളു.. അവിടെ മറ്റു മുറികളൊക്കെ പെയിന്റിംഗ് വർക്കിലാ ഉള്ളത്. അവിടെ വേറെ പേഷ്യന്റ്സ് ഒന്നും ഉണ്ടാകില്ല. നിങ്ങൾ മാത്രേ കാണു.അതിലേക്ക് ഹോസ്പിറ്റലിന്റെ പിറകു വശത്തുകൂടി മാത്രേ ഇപ്പോൾ എൻട്രി ഉള്ളൂ.
പകലൊക്കെ പെയിന്റിംഗ് വർക്കും കാണും. ആകെ നിങ്ങൾക്കു ബുദ്ധിമുട്ടാകും..അത് കൊണ്ടാ ഞാൻ അങ്ങിനെ ചോദിച്ചത്.” അവർ പറഞ്ഞു. “കുഴപ്പമില്ല..ഞാൻ മാനേജ് ചെയ്തോളാം. എന്തായാലും വാർഡ് വേണ്ട..” മമ്മി പറഞ്ഞു. “ഓക്കെ മേഡം.. കാഷ്വാലിറ്റിയിൽ വെയിറ്റ് ചെയ്തോളൂ. ഞാൻ അറ്റന്ററെ വിടാം.. വേറെ ഏതെങ്കിലും റൂം വെക്കേറ്റ് വന്നാൽ ഞാൻ മേഡത്തിന് ആലോട്ട് ചെയ്യാം.” അവർ പറഞ്ഞു. അവരോട് ഒരു താങ്ക്യൂ പറഞ്ഞ് ഞങ്ങൾ കാഷ്വാലിറ്റിയിലേക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരു അറ്റന്റർ വന്നു. അയാൾ വന്നപ്പോൾ മമ്മി വെള്ളം എടുക്കാൻ പോയതായിരുന്നു.” അരുണ് തന്നേ..” അയാൾ ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു.” റൂം ആയിട്ടുണ്ട് …ന്നാ … പൂവാ …” അയാൾ ചോദിച്ചു..” ഒരു മിനിറ്റ്, എന്റെ മമ്മി കൂടി ഒന്ന് വന്നോട്ടെ…എന്നിട്ട് പോകാം…” ഞാൻ പറഞ്ഞു. ” ന്നാപ്പിന്നെ അത് കൈഞ്ഞിട്ട് വിളിച്ചാ പോരാരുന്നോ …. വെറ്തെ സമയം കളയാൻ… ഓരോന്ന് ..” അയാൾ എന്തൊക്കെയോ പിറുപിറുത്തു ..അയാൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഒരു 35-40 വയസ് കാണും .