മമ്മി അകത്തു കയറി വാതിൽ കുറ്റിയിട്ടു.എന്നിട്ട് മമ്മീടെ ഫ്രണ്ട് ജ്യോതി ആന്റിയെ വിളിച്ച് ഞാൻ അഡ്മിറ്റ് ആയ കാര്യം ഒക്കെ പറഞ്ഞു. അപ്പോഴേക്കും ഡോറിൽ ആരോ മുട്ടി. മമ്മി ഡോർ തുറന്ന് നോക്കി. ഒരു സിസ്റ്റർ വന്ന് ഞങ്ങളോട് സംസാരിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ലാന്റ് ഫോണിൽ നഴ്സസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ മതി, നമ്പർ അതിന്മേൽ ഉണ്ട് എന്നൊക്കെ പറഞ്ഞു. മമ്മി സിസ്റ്ററോട് വെള്ളത്തിന്റെ കാര്യം ചോദിച്ചപ്പോൾ മുകളിലത്തെ നിലയിൽ ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട് അത് ഉപയോഗിക്കാം എന്നു പറഞ്ഞു.
പിന്നെ ഈ റൂമിലെ ടോയ് ലറ്റിന്റെ ലൈറ്റ് കണക്ഷൻ കൊടുത്തിട്ടില്ല. തൽക്കാലം നൈറ്റ് നിങ്ങൾക്ക് മുകളിലെ നിലയിൽ കോമൺ ടോയ് ലറ്റ് ഉപയോഗിക്കാം. പേടിക്കേണ്ട ഈ ബിൽഡിംഗിൽ നിങ്ങൾ മാത്രേ കാണു. മറ്റന്നാൾ ഇലക്ട്രീഷ്യൻ വരുന്നത് വരെ ഒന്ന് അട്ജസ്റ്റ് ചെയ്യണം .പിന്നെ രാത്രി ഈ ഫ്ലോറിൽ മാത്രേ ലൈറ്റ് ഉണ്ടാവൂ അതുകൊണ്ട് സ്റ്റെപ്പിലൂടെ മുകളിലേക്കു പോവണ്ട ലൈറ്റ് കാണില്ല . പോകുന്നുണ്ടെങ്കിൽ റാംമ്പിലൂടെ പോയാൽ മതി എന്നും പറഞ്ഞു. മമ്മി എല്ലാം കേട്ടു തലകുലുക്കി. പക്ഷേ എനിക്കിതെല്ലാം കേട്ട് പേടിയാണ് ഉണ്ടായത്.
” മോനേ നീയിവിടെ ഇരിക്കില്ലെ. മമ്മി സ്റ്റോറിൽ പോയി നമ്മുക്ക് കുറച്ച് ദിവസത്തേക്കുള്ള ഡ്രെസ്സും തോർത്തും ഒക്കെ വാങ്ങി വരാം. രാത്രി ആയാൽ പിന്നെ നടക്കില്ല.” ഞാൻ സമ്മതിച്ചു.” മമ്മി വേഗം വരണേ…” ഞാൻ പറഞ്ഞു.. “ദാ..യെത്തി..” എന്നും പറഞ്ഞ് മമ്മി പോയി. ഞാൻ വാതിൽ കുറ്റിയിട്ടു. കുറച്ച് കഴിഞ്ഞ് വാതിൽ ആരോ മുട്ടുന്നു. ഞാൻ തുറന്നു നോക്കിയപ്പോൾ ഒരു കൈലി ഉടുത്ത് ഒരു മുഷിഞ്ഞ ഷർട്ടൊക്കെ ഇട്ട് ഒരു പണിക്കാരൻ.”
മോനേ ഈ മൊബൈലിന്റെ ചാർജർ ഉണ്ടോ ?” എന്നും ചോദിച്ച് അയാൾ മുറിക്കുള്ളിലേക്ക് നോക്കി ആരെയോ പരതുന്നു. ഞാൻ ഇല്ല എന്നു പറഞ്ഞു. “ഒന്ന് അമ്മയോട് ചോദിച്ചു നോക്ക് ” അയാൾ പറഞ്ഞു. “മമ്മി പുറത്ത് പോയതാ ഡ്രെസ്സ് വാങ്ങാൻ കുറച്ച് കഴിഞ്ഞേ വരൂ…” എന്റെ ശുദ്ധഗതിക്ക് ഞാൻ പറഞ്ഞു. “ഓ..അപ്പൊ കുറച്ചു ദിവസം ഇവിടെ കാണും അല്ലേ.. ശരി മോനേ.. എന്നാൽ ഞാൻ കുറച്ച് കഴിഞ്ഞ് വരാം” എന്നും പറഞ്ഞ് അയാൾ മൊബൈലും കറക്കി നടന്നു പോയി.